- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാർപ്പാപ്പ കേരളത്തിന്റെ ക്ഷണം നേരത്തെ സ്വീകരിച്ചതാണ്; ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാൻ അദ്ദേഹം ആഗ്രഹം അറിയിച്ചിരുന്നു; ഇന്ത്യ സന്ദർശിക്കാൻ പോപ്പ് ഫ്രാൻസിസിനെ ക്ഷണിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു എങ്കിലും കേന്ദ്രം അവഗണിച്ചു; മുന്മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റ്
തിരുവനന്തപുരം: മാർപ്പാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കണമെന്ന കേരള സർക്കാരിന്റെ ആവശ്യം കേന്ദ്ര സർക്കാർ അവഗണിച്ചുവെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മൂന്ന് വർഷം മുമ്പ് അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി മാർപ്പാപ്പയെ സന്ദർശിച്ചു. കേരളത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അറിയിക്കുകയുണ്ടായി. മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കണമെന്നും കേരള സർക്കാർ അറിയിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യം അവഗണിക്കുകയുമായിരുന്നു എന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ്
3 വർഷം മുമ്പാണ് മാർപ്പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കേരള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി അദ്ദേഹത്തെ സന്ദർശിക്കാനുള്ള അസുലഭ അവസരം എനിക്ക് ലഭിക്കുന്നത്. പുരോഗമന നിലപാടുകൾ ഉയർത്തി പിടിച്ചിരുന്ന അദ്ദേഹത്തിന് നവോത്ഥാന കേരളത്തിന്റെ സ്നേഹ സമ്മാനങ്ങളും നൽകുകയുണ്ടായി.
കേരളത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് അദ്ദേഹം കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അറിയിക്കുകയുണ്ടായി. മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കണമെന്നും കേരള സർക്കാർ കേന്ദ്രത്തിൽ അറിയിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യം അവഗണിക്കുകയുമായിരുന്നു.
വൈകിയാണെങ്കിലും മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിരിക്കുകയാണ്. ബഹു: പ്രധാനമന്ത്രി മാർപ്പാപ്പയെ നേരിട്ട് സന്ദർശിച്ചു ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നു. മാർപ്പാപ്പക്ക് ഇന്ത്യയിലേക്ക് സ്വാഗതം.
മറുനാടന് മലയാളി ബ്യൂറോ