- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്: നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 14ന് നടന്നേക്കും; ഫലപ്രഖ്യാപനം 18നും; തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനം എടുത്തെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം മാർച്ച് ആദ്യ വാരം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കേരളത്തിന് ഒരു ഉത്സവം പോലെയാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. രാഷ്ട്രീയമായി ഏറ്റവും അധികം ചിന്തിക്കുന്നവർ ഉള്ള നാടാണ് എന്നതിനാൽ തന്നെയാണ് കേരളത്തിന് തെരഞ്ഞെടുപ്പ് ഒരു ഉത്സവമായി മാറുന്നതും. തദ്ദേശ തിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പോ ആയാൽ കൂടി സസൂക്ഷ്മം കാര്യങ്ങൾ നിരീക്ഷിക്കുകയും കാര്യങ്ങൾ വിലയിരുത്തുക
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കേരളത്തിന് ഒരു ഉത്സവം പോലെയാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. രാഷ്ട്രീയമായി ഏറ്റവും അധികം ചിന്തിക്കുന്നവർ ഉള്ള നാടാണ് എന്നതിനാൽ തന്നെയാണ് കേരളത്തിന് തെരഞ്ഞെടുപ്പ് ഒരു ഉത്സവമായി മാറുന്നതും. തദ്ദേശ തിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പോ ആയാൽ കൂടി സസൂക്ഷ്മം കാര്യങ്ങൾ നിരീക്ഷിക്കുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്യും മലയാളികൾ. അഞ്ച് വർഷം കൂടുമ്പോൾ അധികാരമാറ്റം പതിവാക്കിയ കേരളം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എങ്ങനെ വിധിയെഴുതും എന്ന ആകാംക്ഷയും ശക്തമാണ്. മൂന്നണികൾ തെരഞ്ഞെടുപ്പിനായി കച്ചകെട്ടി രംഗത്തിറങ്ങിയിട്ടുണ്ട്. ലാവലിൻ കേസും, ബാർകേസും, സോളാറുമെല്ലാം ആയുധങ്ങളാക്കാൻ ഒരുങ്ങിയിരിക്കയാണ് ഇരു മുന്നണികളും ബിജെപിയും.
തെരരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള യാത്രകളുമായി രാഷ്ട്രീയ പാർട്ടികൾ സജീവമാകുന്നതിനിടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന്റെ തീയ്യതിയെ കുറിച്ച് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകദേശ ധാരണയിലുമെത്തി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 14നും ഫലപ്രഖ്യാപനം മെയ് 18നും ആയിരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സൂചന. കേരളം, ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് രണ്ടാം വാരം നടത്താനാണ് തിരഞ്ഞെടുപ്പു കമ്മിഷൻ തയ്യാറെടുക്കുന്നത്.
വോട്ടെടുപ്പ് രണ്ടുദിവസങ്ങളിലായി നടത്താനാണ് ആലോചന മെയ് 12നും 14 നും. ബംഗാളിലും അസമിലും 12നും കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ 14നും വോട്ടെടുപ്പും എല്ലായിടത്തെയും ഫലപ്രഖ്യാപനം 18നും നടത്തുംവിധമുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂൾ ആണു പരിഗണനയിൽ. 2011ൽ ഏപ്രിൽ 13ന് ആയിരുന്നു കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്. എന്നാൽ ഫലപ്രഖ്യാപനത്തിന് ഒരു മാസം കാത്തിരിക്കേണ്ടിവന്നു,. വോട്ടെണ്ണിയത് മെയ് 13ന് ആണ്. അന്ന് ബംഗാളിൽ ആറു ഘട്ടമായാണ് വോട്ടെടുപ്പു നടത്തിയത്. ക്രമസമാധാനനില കണക്കിലെടുത്തായിരുന്നു അത്. ഇത്തവണ അതിനു പകരം ഏകദിന വോട്ടെടുപ്പ് സാധ്യമാണോ എന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പരിശോധിക്കുന്നത്.
2011ൽ മാർച്ച് ഒന്നിനായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചത്. ഇക്കുറിയും പ്രഖ്യാപനം മാർച്ച് ആദ്യമായിരിക്കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപനം വരികയും പെരുമാറ്റച്ചട്ടം നിലവിൽവരികയും ചെയ്യുന്നതോടെ ഈ പ്രവർത്തനങ്ങൾ തടസ്സപ്പെടരുത് എന്നതും കമ്മിഷൻ കണക്കിലെടുത്തിട്ടുണ്ട്. കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്നതു മെയ് 31ന് ആണ്. ബംഗാൾ, തമിഴ്‌നാട് എന്നിവയുടേത് മെയ് 29നും അസമിന്റേത് ജൂൺ അഞ്ചിനും പുതുച്ചേരിയുടേത് ജൂൺ രണ്ടിനും അവസാനിക്കും.
തെരഞ്ഞെടുപ്പ്് എപ്പോൾ തന്നെയായാലും സംസ്ഥാനം ഇപ്പോൾ തന്നെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയിരിക്കയാണ്. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയും കേസുകൾ കൊണ്ട് രാഷ്ട്രീയ എതിരാളികളെ ഒതുക്കാനും ശ്രമിച്ചാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുന്നോട്ടു നീങ്ങുന്നത്. അതേസമയം പിണറായി വിജയനെയും വിഎസിനെയും ഒരുമിച്ചു നിർത്തിയുള്ള പോരാട്ടത്തിനാണ് എൽഡിഎഫ് ഒരുങ്ങുന്നതും. പിണറായി ആകും നായകനെന്ന് വ്യക്തമായതോടെയാണ് ലാവലിൻ കേസ് വീണ്ടും ഉയർന്നതെന്നതും ശ്രദ്ധേമാണ്.
ഇരു മുന്നണികൾക്കും ഭീഷണിയായി വെള്ളാപ്പള്ളി- ബിജെപി കൂട്ടുകെട്ടിന്റെ മൂന്നാം മുന്നണിയും കരുത്തു തെളിയിക്കാൻ രംഗത്തുണ്ട്. ഒന്നിലേറെ സീറ്റുകൾ ലക്ഷ്യമിട്ടാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയങ്ങളിൽ മാറ്റം വരുമെന്ന ധ്വനി കൂടി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുണ്ട്. മൂന്ന് മുന്നണികളും മുന്നൊരുക്കങ്ങളുമായി സജീവായിരുക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് തീയ്യതിയെ കുറിച്ചും ധാരണയിലേക്ക് നീങ്ങുന്നത്.