- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭയിലെ കലാപക്കളി നടക്കുമ്പോൾ ചില യുഡിഎഫ് അംഗങ്ങൾ കൈയും കെട്ടിയിരുന്നത് ശരിയായില്ല; ബൽറാം, സതീശൻ, ശ്രേയാംസ് എന്നിവർ 'ഡീസന്റാ'യതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
കൊച്ചി: നിയമസഭയിൽ നടന്ന അനിഷ്ടസംഭവങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളിലും നവമാദ്ധ്യമങ്ങളിലും ചർച്ച കൊടുമ്പിരി കൊള്ളുമ്പോഴും കോൺഗ്രസ്സ് അവരുടെ സ്വതസിദ്ധമായ ഉൾപ്പാർട്ടി കലാപത്തിനു കോപ്പുകൂട്ടുന്നു. ബജറ്റ് ചർച്ചയുടെ പേരിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലടിച്ചത് നാണക്കേടെന്ന് പൊതുസമൂഹം ഭൂരിഭാഗവും വിലപിക്കുമ്പോൾ ചിലർക്കെതിരേ പാർട്
കൊച്ചി: നിയമസഭയിൽ നടന്ന അനിഷ്ടസംഭവങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളിലും നവമാദ്ധ്യമങ്ങളിലും ചർച്ച കൊടുമ്പിരി കൊള്ളുമ്പോഴും കോൺഗ്രസ്സ് അവരുടെ സ്വതസിദ്ധമായ ഉൾപ്പാർട്ടി കലാപത്തിനു കോപ്പുകൂട്ടുന്നു. ബജറ്റ് ചർച്ചയുടെ പേരിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലടിച്ചത് നാണക്കേടെന്ന് പൊതുസമൂഹം ഭൂരിഭാഗവും വിലപിക്കുമ്പോൾ ചിലർക്കെതിരേ പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തുകയാണ് ഒരുവിഭാഗം എംഎൽഎമാർ. ഇതാകട്ടെ ബജറ്റ് ദിനത്തിൽ സഭയിൽ തല്ലുകൂടാൻ പോകാത്ത എംഎൽഎമാരെ ലക്ഷ്യംവച്ചും.
ധനമന്ത്രി കെ എം മാണിയുടെ 13 -മത് ബജറ്റ് അവതരണവേളയിലെ കലാപത്തിനിടെ ഐക്യജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാതെ സീറ്റിൽ അടങ്ങി ഇരുന്ന എം എൽ എ മാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രബലനായ ഒരു ഹരിത എംഎൽഎ, കെപിസിസി നേതൃത്വത്തെ സമീപിച്ചുവെന്നാണ് വിവരം. തൃത്താല എംഎൽഎയും യുവതുർക്കികളിൽ പ്രധാനിയുമായ വി ടി ബൽറാം, ഹരിത നിലപാടിന്റെ പേരിൽ പ്രശസ്തനായ പറവൂർ എംഎൽഎ, വി ഡി സതീശൻ, ജനതദൾ (യു) എംഎൽഎ എം വി ശ്രേയാംസ്‌കുമാർ എന്നിവരാണ് ഭരണപക്ഷത്തായിരുന്നിട്ടും മാണിയേയൊ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയൊ സംരക്ഷിക്കാൻ സ്വയം കവചമാകാതെ സഭയിലെ തങ്ങളുടെ സീറ്റിൽതന്നെ ഇരുന്ന് മാന്യത കാട്ടിയത്.
സഭയുടെ അന്തസിനു ചേരാത്ത വിധം പെരുമാറാൻ തങ്ങൾക്കാകാത്തതിനാലാണ് യാതൊരുരു പ്രകോപനത്തിനും പോകാതിരുന്നതെന്നായിരുന്നുരു ഇവരിൽ പലരുടെയും ഈ വിഷയത്തിലുള്ള അഭിപ്രായം. എങ്കിലും തങ്ങൾ ഭരണപക്ഷ നിലപാടുകളോടൊപ്പം തന്നെയാണെന്നും ഇവർ പറയുന്നു. എന്നാൽ സഭയിൽ ഇത്രയും വലിയ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും ഒരു പ്രതികരണവും ഇല്ലാതെ ചിരിച്ചുകളിച്ച് കളികാണുംപോലെ സീറ്റിലിരുന്നത് സ്വന്തം പാർട്ടിയോടുള്ള വെല്ലുവിളിയാണെന്നും ഇവരോട് വിശദീകരണം ചോദിക്കണമെന്നുമാണ് സഭയിൽ ഉണ്ടായിരുന്ന ഭൂരിഭാഗം യു ഡി എഫ് എം എൽ എമാരുടേയും നിലപാട്.
ഈ വിഷയം ചൂണ്ടിക്കാട്ടി ഹരിത എംഎൽഎ മാരിൽ പ്രമുഖൻ കെപിസിസി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും പരാതി അറിയിച്ചുവെന്നാണ് വിവരം. പ്രശ്‌നം പരിഹരിക്കാമെന്നും ഗുണ്ടായിസം കാട്ടാത്ത എം എൽ എ മാരോട് വിശദീകരണം ചോദിക്കാമെന്നും പാർട്ടിയിൽ ഏതാണ്ട് ധാരണയായതായും സൂചനയുണ്ട്. എന്നാൽ ഉടനടി ഇവർക്കെതിരെ ഒരുരുനടപടിയും സ്വീകരിച്ചേക്കില്ല. ബജറ്റ് അവതരണവും തുടർന്നുണ്ടായ എം എൽ എ മാരുടെ സസ്‌പെൻഷനും, ഒടുവിൽ വനിതാ എം എൽ എ മാരുടെ ലൈംഗിക ആരോപണവും മുന്നണിക്ക് ദോഷമായി നില്ക്കുമ്പോൾ യുവതുർക്കികളും അത്യാവശ്യം ഇമേജ് ഉള്ളവരുമായ ഇവർക്കെതിരെ ചെറുതായൊരുരു നടപടി ഉണ്ടായാൽ പോലും അത് വലിയ വാർത്തയാകുമെന്നും അവർ തിരിച്ചറിയുന്നുണ്ട്. കൂടാതെ സഭയിൽ ഭരണപക്ഷം കാട്ടിക്കൂട്ടിയതിനോട് കെപിസിസി പ്രസിഡന്റ് വി എം സുധീരന് വ്യക്തിപരമായ യാതൊരുരുയോജിപ്പുമില്ല. പാർട്ടിയിൽ വേണ്ടത്ര ആലോചിക്കാതെയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ സഭയിൽ തീരുമാനമെടുത്തതെന്ന ആരോപണവും സുധീരനോടടുത്ത കേന്ദ്രങ്ങൾ പറയുന്നു.
ശ്രേയാംസ് കുമാറിന്റെ കാര്യത്തിലും സ്ഥിതി സമാനം തന്നെ. കൃഷി മന്ത്രി കെ പി മോഹനൻ അരയും തലും മുറുക്കി കളരിച്ചുവടുമായി ഭരണമുന്നണിക്ക് വേണ്ടി നിലയുറപ്പിച്ചപ്പോൾ പാർട്ടിയിലെ രണ്ടാമനെന്ന് അറിയപ്പെടുന്ന ശ്രേയാംസ്‌കുകുമാർ മിണ്ടാതിരുന്നു. യു ഡി എഫിനോടുള്ള വീരന്റേയും കൂട്ടരുടേയും അമർഷം തന്നെയാണ് ഇദ്ദേഹത്തിന്റെ നിലപാടിന് പിന്നിലുമെന്നാണ് പറയപ്പെടുന്നത്. എന്തായാലും ഭരണമുന്നണിയിലെ അനൈക്യം മൂർച്ഛിച്ചാൽ അതു മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. വി എസും കോടിയേരിയും ഒറ്റക്കെട്ടായി നയിക്കുന്ന സഭയിലെ സമരങ്ങളിൽ അവർക്കത് പുതിയ ഊർജമായി മാറും.