- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരള അസോസിയേഷൻ ഓഫ് ഡാളസ് അക്ഷരശ്ലോക സദസ് നടത്തി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഡാളസിലും പരിസരപ്രദേശത്തുള്ള മലയാളികൾക്കായി അക്ഷരശ്ലോക സദസും അന്താക്ഷരിയും നടത്തി. മലയാളികൾക്കിടയിലുള്ള മലയാളതനിമയിലുള്ള കൂട്ടായ്മ വളർത്തുന്നതിനും മലയാളഭാഷയും സാഹിത്യവും ആസ്വദിക്കുന്ന പുതിയൊരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യ മിട്ടുകൊണ്ടുമായിരുന്നു സദസ് സംഘടിപ്പിച്ചത്. രാജപ്പൻ നായരും, ശിവൻ കണ്ണന്താനവും തങ്ങളുടെ മനസുകളിൽ ശാന്തമായി സൂക്ഷിച്ചിരുന്ന ശ്ലോകങ്ങളുടെ നിലവറ ഇന്നും നിലനിൽക്കുന്നുവെന്നും ബോധ്യപ്പെടുത്തുകയും തങ്ങളുടെ ശ്ലോകങ്ങളിലുള്ള അസാമാന്യമായ പാണ്ഡിത്യവും കഴിവും അക്ഷരശ്ലോക സദസിനു മാറ്റു കൂട്ടുകയുമുണ്ടായി. അക്ഷരശ്ലോക സദസിനെ കവിയും, ലാനയുടെ പ്രസിഡന്റുമായ ജോസ് ഒച്ചാലിൽ നേതൃത്വം നല്കുക ഉണ്ടായി. സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ ആരംഭിച്ച അന്താക്ഷരിയെ അനശ്വരം മാമ്പിള്ളി നയിച്ചു. കേരള അസോസിയേഷൻ പ്രസിഡന്റ് ബാബു മാത്യു, റോയ് കൊടുവത്ത്, ഐ. വർഗീസ്, പി.പി ചെറിയാൻ, പി.റ്റി സെബാസ്റ്റ്യൻ, ചെറിയാൻ ചൂരനാട്, പി.പി സൈമൺ, ഹരിദാസ് തങ്കപ്പൻ, ആൻസി ജോസ്, മീനു എലിസബത്ത് ഷാജി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഡാളസിലും പരിസരപ്രദേശത്തുള്ള മലയാളികൾക്കായി അക്ഷരശ്ലോക സദസും അന്താക്ഷരിയും നടത്തി. മലയാളികൾക്കിടയിലുള്ള മലയാളതനിമയിലുള്ള കൂട്ടായ്മ വളർത്തുന്നതിനും മലയാളഭാഷയും സാഹിത്യവും ആസ്വദിക്കുന്ന പുതിയൊരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യ മിട്ടുകൊണ്ടുമായിരുന്നു സദസ് സംഘടിപ്പിച്ചത്. രാജപ്പൻ നായരും, ശിവൻ കണ്ണന്താനവും തങ്ങളുടെ മനസുകളിൽ ശാന്തമായി സൂക്ഷിച്ചിരുന്ന ശ്ലോകങ്ങളുടെ നിലവറ ഇന്നും നിലനിൽക്കുന്നുവെന്നും ബോധ്യപ്പെടുത്തുകയും തങ്ങളുടെ ശ്ലോകങ്ങളിലുള്ള അസാമാന്യമായ പാണ്ഡിത്യവും കഴിവും അക്ഷരശ്ലോക സദസിനു മാറ്റു കൂട്ടുകയുമുണ്ടായി.
അക്ഷരശ്ലോക സദസിനെ കവിയും, ലാനയുടെ പ്രസിഡന്റുമായ ജോസ് ഒച്ചാലിൽ നേതൃത്വം നല്കുക ഉണ്ടായി. സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ ആരംഭിച്ച അന്താക്ഷരിയെ അനശ്വരം മാമ്പിള്ളി നയിച്ചു. കേരള അസോസിയേഷൻ പ്രസിഡന്റ് ബാബു മാത്യു, റോയ് കൊടുവത്ത്, ഐ. വർഗീസ്, പി.പി ചെറിയാൻ, പി.റ്റി സെബാസ്റ്റ്യൻ, ചെറിയാൻ ചൂരനാട്, പി.പി സൈമൺ, ഹരിദാസ് തങ്കപ്പൻ, ആൻസി ജോസ്, മീനു എലിസബത്ത് ഷാജി, അനുപമ സാം തുടങ്ങിയ വലിയൊരു ആസ്വാദക സദസായിരുന്നു.



