- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരളാ അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട് (കെയിൻ) ക്രിസ്തുമസ് -ന്യൂഇയർ ആഘോഷം ശ്രദ്ധേയമായി
ബോസ്റ്റൺ: പങ്കെടുത്ത ആളുകളുടെ എണ്ണംകൊണ്ടും അവതരിപ്പിക്കപ്പെട്ട കലാപരിപാടികളുടെ വൈവിധ്യംകൊണ്ടും കെയിൻ ക്രിസ്തുമസ് - ന്യൂഇയർ ആഘോഷം ശ്രദ്ധേയമായി. ബോസ്റ്റണ് അടുത്തുള്ള കീഫ് ടെക് സ്‌കൂളിൽ നടത്തിയ ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്തുമസ് സന്ദേശം നൽകിയത് സീറോ മലങ്കര കാത്തലിക് അമേരിക്ക- കാനഡ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ യൗസേബ
ബോസ്റ്റൺ: പങ്കെടുത്ത ആളുകളുടെ എണ്ണംകൊണ്ടും അവതരിപ്പിക്കപ്പെട്ട കലാപരിപാടികളുടെ വൈവിധ്യംകൊണ്ടും കെയിൻ ക്രിസ്തുമസ് - ന്യൂഇയർ ആഘോഷം ശ്രദ്ധേയമായി. ബോസ്റ്റണ് അടുത്തുള്ള കീഫ് ടെക് സ്‌കൂളിൽ നടത്തിയ ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്തുമസ് സന്ദേശം നൽകിയത് സീറോ മലങ്കര കാത്തലിക് അമേരിക്ക- കാനഡ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ യൗസേബിയോസ് തിരുമേനി ആയിരുന്നു. മനുഷ്യഹൃദയങ്ങൾ പ്രകാശം പരത്തുന്നതോടൊപ്പം മറ്റുള്ളവർക്ക് ഇടംകൊടുക്കാനുള്ള വേദിയായും ചിട്ടപ്പെടുത്തേണ്ടത് ക്രിസ്തുമസ് വേളയിൽ ഏറ്റവും സാംഗത്യമാണെന്ന് തിരുമേനി എടുത്തു പറഞ്ഞു.
ക്രിസ്തുമസിന്റെ ഉത്ഭവം വെളിവാക്കുന്ന 'നേറ്റിവിറ്റി' സീനുകളുടെ അവതരണത്തോടെ ആരംഭിച്ച കലാപരിപാടികൾക്ക് കെയിൻ ആർട്‌സ് സെക്രട്ടറി സിമി മാത്യുവും, ആർട്‌സ് കമ്മിറ്റി അംഗങ്ങളും നേതൃത്വം കൊടുത്തു. ഡാൻസുകൾ, സ്‌കിറ്റുകൾ, കരോൾ ഗാനങ്ങൾ, ക്രിസ്തുമസ് പാപ്പാ അണിനിരന്ന കരോൾ തുടങ്ങി യവ വേദിയെ സജീവമാക്കിയ മൂന്നു മണിക്കൂറിനുള്ളിൽ ഏകദേശം 75-ൽപ്പരം കലാകാരന്മാർ അണിനിരന്നു. ന്യൂ ഇംഗ്ലണ്ടിലെ പ്രശസ്ത ഡാൻസ് അക്കാഡമികൾക്ക് നേതൃത്വം നൽകുന്ന രഞ്ജിനി സൈഗാൾ, സ്വപ്ന കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതിൽപ്പരം കലാകാരന്മാർ അവതരിപ്പിച്ച പരിപാടികൾ കാണികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ക്രിസ്തുമസ് വിഭവങ്ങളടങ്ങിയ സദ്യയോടെ ഈവർഷത്തെ ആഘോഷങ്ങൾക്ക് തിരശീല വീണു.
കേരളാ അസോസിയേഷൻ പ്രസിഡന്റ് പ്രകാശ് നെല്ലുവളപ്പിൽ സ്വാഗതവും സെക്രട്ടറി ജോസ് മോഹൻ കൃതജ്ഞതയും പറഞ്ഞു. പരിപാടികളുടെ നിയന്ത്രണം മാത്യു ചാക്കോ ആയിരുന്നു. വൈസ് പ്രസിഡന്റ് ബാബു പുന്നൂസ്, ജോയിന്റ് സെക്രട്ടറി വിജു പോൾ, ട്രഷറർ റോയി വർഗീസ് തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. കെയിൻ ഡയറക്ടറി സൗജന്യമായി വിതരണം ചെയ്തു. 2015-ലെ കെയിൻ കലണ്ടർ ജനുവരി ആദ്യവാരം വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു. കുര്യാക്കോസ് മണിയാട്ടുകുടിയിൽ അറിയിച്ചതാണിത്.



