ന്യൂജേഴ്‌സി: കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിക്ക് (കാൻജ്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അലക്‌സ് മാത്യു (പ്രസിഡന്റ്), നന്ദിനി മേനോൻ (വൈസ് പ്രസിഡന്റ്), സ്വപ്ന രാജേഷ് (ജനറൽ സെക്രട്ടറി), ജയൻ എം. ജോസഫ് (ജോ. സെക്രട്ടറി), ജോൺ വർഗീസ് (ട്രഷറർ), പ്രഭു കുമാർ (ജോ. ട്രഷറർ) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഡോ. രാജു കുന്നത്ത് (ചാരിറ്റി അഫയേഴ്‌സ്), അബ്ദുള്ള സയിദ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), ജോസഫ് ഇടിക്കുള (മീഡിയ ആൻഡ് കമ്യൂണിക്കേഷൻ), ജെസിക തോമസ് (യൂത്ത് അഫയേഴ്‌സ്), ദീപ്തി നായർ (കൾച്ചറൽ അഫയേഴ്‌സ്), റോയ് മാത്യു (എക്‌സ് ഒഫീഷ്യൽ) എന്നിവരെയും തെരഞ്ഞെടുത്തു.

മുൻ വർഷങ്ങളിലെ പോലെ നല്ല പ്രവർത്തനം കാഴ്ച വയ്ക്കുവാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറൽ ബോഡിക്കുവേണ്ടി ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോൾ ആശംസിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ ജിബി തോമസ് മോളോപറമ്പിൽ, മാലിനി നായർ, ആനി ജോർജ്, ജോസ് വിളയിൽ അടക്കം നിരവധി അംഗങ്ങൾ ജനറൽ ബോഡിയിൽ പങ്കെടുത്തു.