- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സാജൻ കുര്യനു പിന്തുണയുമായി കേരള അസോസിയേഷൻ ഓഫ് പാം ബീച്ച്
വെസ്റ്റ് പാം ബീച്ച് (ഫ്‌ളോറിഡ): ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് ഫ്‌ളോറിഡ സ്റ്റേറ്റ് റെപ്രസെന്റേറ്റീവായി ബ്രോവേർഡ് കൗണ്ടി ഡിസ്ട്രിക്ട് 92 ലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാജൻ കുര്യനു പിന്തുണ പ്രഖ്യാപിച്ചു. വെസ്റ്റ് പാം ബീച്ചിലുള്ള ടേസ്റ്റ് ഓഫ് ഇന്ത്യ റസ്റ്ററന്റിൽ നടന്ന സ്വീകരണയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് (KAPB) പ്രസിഡന്റ് ബിജു തോണിക്കടവിൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എല്ലാ മലയാളി വോട്ടർമാരും സാജൻ കുര്യനു വോട്ടു രേഖപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സെക്രട്ടറി ജോണി തട്ടിൽ, ജോയിന്റ് സെക്രട്ടറി ഡോ. ജഗതി നായർ, മുൻ പ്രസിഡന്റുമാരായ സജി ജോൺസൺ, ലൂക്കോസ് പൈനുങ്കൽ, ബാബു പിണക്കാട്ട് എന്നിവർ പരിപാടികൾക്കു നേതൃത്വം നല്കി. മാത്യു ബെഞ്ചമിൻ, മാത്യു പാറയിൽ, സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ജിജോ ജോസ്, ട്രഷറർ മാത്യു തോമസ് എന്നിവർ ആശസകൾ നേർന്നു സംസാരിച്ചു. മറുപടി പ്രസംഗത്തിൽ, കേരള അസോയിയേഷൻ ഓഫ് പാം ബീച്ചിനെ പോലെയുള്ള സംഘടനകൾ തന
വെസ്റ്റ് പാം ബീച്ച് (ഫ്‌ളോറിഡ): ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് ഫ്‌ളോറിഡ സ്റ്റേറ്റ് റെപ്രസെന്റേറ്റീവായി ബ്രോവേർഡ് കൗണ്ടി ഡിസ്ട്രിക്ട് 92 ലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാജൻ കുര്യനു പിന്തുണ പ്രഖ്യാപിച്ചു.
വെസ്റ്റ് പാം ബീച്ചിലുള്ള ടേസ്റ്റ് ഓഫ് ഇന്ത്യ റസ്റ്ററന്റിൽ നടന്ന സ്വീകരണയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് (KAPB) പ്രസിഡന്റ് ബിജു തോണിക്കടവിൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എല്ലാ മലയാളി വോട്ടർമാരും സാജൻ കുര്യനു വോട്ടു രേഖപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സെക്രട്ടറി ജോണി തട്ടിൽ, ജോയിന്റ് സെക്രട്ടറി ഡോ. ജഗതി നായർ, മുൻ പ്രസിഡന്റുമാരായ സജി ജോൺസൺ, ലൂക്കോസ് പൈനുങ്കൽ, ബാബു പിണക്കാട്ട് എന്നിവർ പരിപാടികൾക്കു നേതൃത്വം നല്കി. മാത്യു ബെഞ്ചമിൻ, മാത്യു പാറയിൽ, സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ജിജോ ജോസ്, ട്രഷറർ മാത്യു തോമസ് എന്നിവർ ആശസകൾ നേർന്നു സംസാരിച്ചു. മറുപടി പ്രസംഗത്തിൽ, കേരള അസോയിയേഷൻ ഓഫ് പാം ബീച്ചിനെ പോലെയുള്ള സംഘടനകൾ തനിക്കു നൽകുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു.
അമേരിക്കയിലാദ്യമായാണ് ഒരു മലയാളി സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയും എഐസിസി അംഗവുമായിരുന്ന പിതാവ് കുര്യൻ ഫ്രാൻസിസിന്റെ പാതകൾ പിന്തുടർന്നാണ് സാജൻ കുര്യൻ അമേരിക്കൻ രാഷ്ട്രീയ രംഗത്തേയ്ക്കു പ്രവേശിക്കുന്നത്. മികച്ച വാഗ്മിയും സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യവുമായ സാജൻ കുര്യനും മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ്.
റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്



