- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സിയാറ്റിൽ കേരള അസോസിയേഷൻ ഓഫ് വാഷിങ്ടണിന്റെ ഭാരവാഹികൾ സ്ഥാനമേറ്റു
സിയാറ്റിൽ: സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള അസോസിയേഷൻ ഓഫ് വാഷിങ്ടണിന്റെ (KAW) ഈ വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജനുവരി പത്തിന് നടന്നു. കഴിഞ്ഞ 25 വർഷങ്ങളായി വാഷിങ്ടൺ മലയാളികളുടെ സമുന്നതിക്കായി പ്രവർത്തിച്ചു വരുന്ന ഈ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഔപചാരികമായതിരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. 1990ൽ സ്ഥാപിതമായ KAW ഇപ്പോൾ അഞ്ഞൂറ
സിയാറ്റിൽ: സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള അസോസിയേഷൻ ഓഫ് വാഷിങ്ടണിന്റെ (KAW) ഈ വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജനുവരി പത്തിന് നടന്നു. കഴിഞ്ഞ 25 വർഷങ്ങളായി വാഷിങ്ടൺ മലയാളികളുടെ സമുന്നതിക്കായി പ്രവർത്തിച്ചു വരുന്ന ഈ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഔപചാരികമായതിരഞ്ഞെടുപ്പ് ഉണ്ടാകുന്നത്.
1990ൽ സ്ഥാപിതമായ KAW ഇപ്പോൾ അഞ്ഞൂറിലധികം മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയിലൂടെ വർഷം നീണ്ടു നിൽക്കുന്ന സിൽവർജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 28നു നടന്ന ജനറൽ ബോഡി സമ്മേളനത്തിൽ 2015 ലെ സംഘടനാ ഭാരവാഹികൾ സ്ഥാനമേറ്റു.
സന്തോഷ് നായർ (പ്രസിഡന്റ്റ്) നേതൃത്വം വഹിക്കുന്ന ഈ പതിനാലംഗ കമ്മിറ്റിയിൽ ജ്യോതിഷ് നായർ (വൈസ് പ്രസിഡന്റ്റ്), സന്തോഷ് പിള്ള (സെക്രട്ടറി), ഓജസ് ജോൺ (ട്രഷറർ), വിശ്വം ചെങ്ങരത്ത് (ജോയിന്റ്റ് സെക്രട്ടറി), രാജഗോപാലൻ മാർഗശ്ശേരി (എക്‌സ് ഒഫീഷ്യോ), അഖിൽ സോമനാഥ്, ദിവ്യ ബാലചന്ദ്രൻ, ജോർജ് ഡാനിയൽ, പ്രമോദ് മാഞ്ഞാളി, സന്ധ്യാ രാമഭദ്രൻ, ഷിബു ബേബി, മീര അനീഷ്, രേഷ്മ മാധുരി എന്നിവരാണ് മറ്റംഗങ്ങൾ. ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളുമായി 'ഉത്സവമേളം 2015' ലൂടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ് സിയാറ്റിൽ മലയാളികൾ.



