- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ തോൽപ്പിക്കാൻ ആരും വളർന്നിട്ടില്ല മക്കളേ! ദേശീയ സ്‌കൂൾ കായികമേളയിൽ കേരളത്തിനു തുടർച്ചയായ 19-ാം കിരീടം
കോഴിക്കോട്: 61-ാം ദേശീയ സ്‌കൂൾ കായികമേളയിൽ കേരളം കിരീടം ചൂടി. ഇത് തുടർച്ചയായി 19-ാം തവണയാണ് കേരളത്തിന്റെ സുവർണ്ണ നേട്ടം. 39 സ്വർണം, 28 വെള്ളി, 16 വെങ്കലം എന്നിവ കരസ്ഥമാക്കിയാണ് കേരളം ചാമ്പ്യന്മാരായത്. ഇന്നു മാത്രം കേരളം 11 സ്വർണവും 10 വെള്ളിയും അഞ്ചു വെങ്കലവും നേടി. അയൽസംസ്ഥാനമായ തമിഴ്‌നാടാണു രണ്ടാം സ്ഥാനത്ത്. പത്തു താരങ്ങൾ മീറ്റ് റെക്കോർഡ് ക
കോഴിക്കോട്: 61-ാം ദേശീയ സ്‌കൂൾ കായികമേളയിൽ കേരളം കിരീടം ചൂടി. ഇത് തുടർച്ചയായി 19-ാം തവണയാണ് കേരളത്തിന്റെ സുവർണ്ണ നേട്ടം. 39 സ്വർണം, 28 വെള്ളി, 16 വെങ്കലം എന്നിവ കരസ്ഥമാക്കിയാണ് കേരളം ചാമ്പ്യന്മാരായത്.
ഇന്നു മാത്രം കേരളം 11 സ്വർണവും 10 വെള്ളിയും അഞ്ചു വെങ്കലവും നേടി. അയൽസംസ്ഥാനമായ തമിഴ്‌നാടാണു രണ്ടാം സ്ഥാനത്ത്.
പത്തു താരങ്ങൾ മീറ്റ് റെക്കോർഡ് കുറിച്ചതും കേരളത്തിന് അഭിമാനിക്കാൻ വകനൽകുന്നു. എലിസബത്ത് കരോളിൻ ജോസഫ് ട്രിപ്പിൾ സ്വർണം കരസ്ഥമാക്കി.
അനുമോൾ തമ്പി, ബിബിൻ ജോർജ്, അബിത മേരി മാനുവൽ, രുഗ്മ ഉദയൻ, കെ.സ്‌നേഹ എന്നിവർ ഇരട്ട സ്വർണം നേടി. മികച്ച മുന്നേറ്റം നടത്തിയെങ്കിലും കേരളത്തിനു 2009ൽ കൊച്ചിയിൽ നേടിയ 46 സ്വർണമെന്ന റിക്കാർഡ് മറികടക്കാനായില്ല.
Next Story