റാഞ്ചി: ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ സ്വർണനേട്ടം രണ്ടായി. അണ്്ടർ 18 ആൺകുട്ടികളുടെ ഹൈജംപിൽ ജിയോ ജോസാണ് സ്വർണം നേടിയത്. ഈ ഇനത്തിൽ വെള്ളി മെഡലും കേരളത്തിനാണ്. ഇന്ന് ആരംഭിച്ച മീറ്റിൽ മലബാർ സ്‌പോർട് അക്കാദമിയിലെ ലിസ്‌ബത് കരോളിൽ ജോസഫാണ് കേരളത്തിന് ആദ്യ സ്വർണം നേടിക്കൊടുത്തത്. 16 വയസിൽ താഴെയുള്ളവരുടെ ഹൈജംപിലാണ് സ്വർണ നേട്ടം.