- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ സ്‌കൂൾ കായികമേളയിൽ ആദ്യ ദിനം തന്നെ കേരളത്തിന്റെ കുതിപ്പ്; ആദ്യ നാലു ഫൈനലിലും കേരളത്തിനു സ്വർണം
കോഴിക്കോട്: 61-ാമത് ദേശീയ സ്‌കൂൾ കായികമേളയിൽ കേരളം കുതിപ്പു തുടങ്ങി. ഇന്നു രാവിലെ നടന്ന നാലു ഫൈനലിലും കേരളത്തിനു സ്വർണം. 5000 മീറ്ററിലും 3000 മീറ്ററിനും ഇരട്ട സ്വർണമാണ് ലഭിച്ചത്. സീനിയർ ആൺകുട്ടികളുടെ 5000 മീറ്ററിൽ കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ ബിബിൻ ജോർജും പെൺകുട്ടികളുടെ വിഭാഗത്തിൽ പി.ആർ അലീഷയുമാണ് സ്വർണം നേടിയത്. അയ്യായിരം മീറ്ററിൽ ഇരട്ടയ
കോഴിക്കോട്: 61-ാമത് ദേശീയ സ്‌കൂൾ കായികമേളയിൽ കേരളം കുതിപ്പു തുടങ്ങി. ഇന്നു രാവിലെ നടന്ന നാലു ഫൈനലിലും കേരളത്തിനു സ്വർണം.
5000 മീറ്ററിലും 3000 മീറ്ററിനും ഇരട്ട സ്വർണമാണ് ലഭിച്ചത്. സീനിയർ ആൺകുട്ടികളുടെ 5000 മീറ്ററിൽ കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ ബിബിൻ ജോർജും പെൺകുട്ടികളുടെ വിഭാഗത്തിൽ പി.ആർ അലീഷയുമാണ് സ്വർണം നേടിയത്.
അയ്യായിരം മീറ്ററിൽ ഇരട്ടയാർ സ്‌കൂളിലെ ഷെറിൻ ജോസും സാന്ദ്ര എസ്.നായരും വെള്ളി നേടിയിട്ടുണ്ട്. 3000 മീറ്റർ ആൺകുട്ടികളുടെ വിഭാഗത്തിൽ പറളിയിലെ അജിത്തും പെൺ വിഭാഗങ്ങളിലും അനുമോൾ തമ്പിയും സ്വർണം നേടിയിട്ടുണ്ട്.
ആദ്യ ദിനം തന്നെ മീറ്റ് റെക്കോർഡും പിറന്നിട്ടുണ്ട്. അനുമോൾ തമ്പിയാണ് ദേശീയ റെക്കോർഡ് സ്ഥാപിച്ചത്. ഇനി 1500, 800 മീറ്റർ വിഭാഗങ്ങളിലും അനുമോൾ തമ്പി മത്സരിക്കുന്നുണ്ട്. ഇന്ന് ആറിനങ്ങളിലാണ് ഫൈനൽ.
95 ഇനങ്ങളിലാണ് മത്സരം നടക്കുക. ഇതുവരെ 2695 താരങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. സി.ബി.എസ്.ഇ വെൽഫെയർ സ്പോർട്സ് ഓർഗനൈസേഷനിൽ നിന്നാണ് ഏറ്റവും കൂടുതൽ താരങ്ങൾ മാറ്റുരയ്ക്കുന്നത്. 174 പേർ. രണ്ടു പേരുമായി എത്തിയ ഛണ്ഡീഗഡാണ് ഏറ്റവും പിന്നിൽ. സ്‌റ്റേഡിയത്തിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കി. മത്സരാർത്ഥികൾക്കും കാണികൾക്കും എല്ലാ സൗകര്യവും ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.