റാഞ്ചി: റാഞ്ചിയിൽ നടന്ന ദേശിയ ജൂനിയർ അത്‌ലറ്റിക് മീറ്റൽ കേരളം ചാമ്പ്യന്മാർ. പതിനെട്ടാം തവണയാണ് മീറ്റിൽ കേരളം കിരീടമണിയുന്നത്.

403 പോയിന്റാണ് കേരളത്തിന്റെ നേട്ടം. 25 സ്വർണം, 19 വെള്ളി, 16 വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡൽ നില. 355.5 പോയിന്റുമായി ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.