- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലാ ബാങ്കുകൾ ലയിപ്പിക്കാൻ മൂന്നിൽ രണ്ട് അംഗങ്ങളുടെ അനുമതി വേണമെന്നത് കടുത്ത വെല്ലുവിളി; പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടക്കാൻ ഓർഡിനൻസ് കൊണ്ടു വരാനുറച്ച് ധനമന്ത്രി; റിസർവ്വ് ബാങ്ക് അനുമതി കിട്ടിയെങ്കിലും യാഥാർത്ഥ്യമാക്കാൻ മാസങ്ങൾ വേണ്ടിവരും; പ്രാഥമിക കാർഷിക ക്രെഡിറ്റ് സംഘങ്ങളുടെ കരുത്തിൽ ബാങ്ക് പിടിച്ചെടുക്കാൻ സിപിഎമ്മും; കേരളാ ബാങ്കിൽ കരുതലോടെ നീങ്ങാൻ പിണറായി സർക്കാർ
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ കേരള ബാങ്ക് രൂപീകരണത്തിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി ലഭിച്ചെങ്കിലും ബാങ്ക് പ്രവർത്തനം തുടങ്ങാൻ മാസങ്ങൾ വേണ്ടിവരും. 14 ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) ആക്കാനുള്ള അനുമതിയാണു റിസർവ് ബാങ്ക് നൽകിയത്. ഇതു സംബന്ധിച്ചു സർക്കാർ അടുത്തയാഴ്ച ഓർഡിനൻസ് ഇറക്കും. ഇതോടെ കേരളാ ബാങ്ക് യാഥാർത്ഥ്യത്തിലെത്തും. രണ്ടു ദിവസം മുൻപു ചേർന്ന ആർബിഐ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് കേരള ബാങ്കിന് അനുമതി നൽകിയത്. ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ടു വിവിധ കോടതികളിലായി കേസുകളുമുണ്ട്. ഇതെല്ലാം പരിഹരിക്കേണ്ടതുണ്ട്. സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാനനിർദ്ദേശങ്ങളിലൊന്നാണിത്. നിലവിൽ ത്രിതലസംവിധാനത്തിലാണ് കേരളത്തിലെ സഹകരണബാങ്കിങ് മേഖലയുള്ളത്. സംസ്ഥാന സഹകരണബാങ്ക്, ജില്ലാ സഹകരണ ബാങ്കുകൾ, താഴെത്തട്ടിൽ പ്രാഥമിക വായ്പാ സഹകരണസംഘങ്ങൾ ഇങ്ങനെയാണ്
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ കേരള ബാങ്ക് രൂപീകരണത്തിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി ലഭിച്ചെങ്കിലും ബാങ്ക് പ്രവർത്തനം തുടങ്ങാൻ മാസങ്ങൾ വേണ്ടിവരും. 14 ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) ആക്കാനുള്ള അനുമതിയാണു റിസർവ് ബാങ്ക് നൽകിയത്. ഇതു സംബന്ധിച്ചു സർക്കാർ അടുത്തയാഴ്ച ഓർഡിനൻസ് ഇറക്കും. ഇതോടെ കേരളാ ബാങ്ക് യാഥാർത്ഥ്യത്തിലെത്തും. രണ്ടു ദിവസം മുൻപു ചേർന്ന ആർബിഐ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് കേരള ബാങ്കിന് അനുമതി നൽകിയത്. ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ടു വിവിധ കോടതികളിലായി കേസുകളുമുണ്ട്. ഇതെല്ലാം പരിഹരിക്കേണ്ടതുണ്ട്.
സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാനനിർദ്ദേശങ്ങളിലൊന്നാണിത്. നിലവിൽ ത്രിതലസംവിധാനത്തിലാണ് കേരളത്തിലെ സഹകരണബാങ്കിങ് മേഖലയുള്ളത്. സംസ്ഥാന സഹകരണബാങ്ക്, ജില്ലാ സഹകരണ ബാങ്കുകൾ, താഴെത്തട്ടിൽ പ്രാഥമിക വായ്പാ സഹകരണസംഘങ്ങൾ ഇങ്ങനെയാണ് ഘടന. കേരള ബാങ്ക് വരുന്നതോടെ ഇതുമാറും. സംസ്ഥാനതലത്തിൽ കേരള ബാങ്കും താഴെ പ്രാഥമിക ബാങ്കുകളും മാത്രമാകും. കേരളത്തിന്റെ വാണിജ്യബാങ്കായി അറിയപ്പെട്ടിരുന്നത് എസ്.ബി.ടി.യായിരുന്നു്. എസ്.ബി.ടി.-എസ്.ബി.ഐ. ലയനം നടന്നതോടെ അതില്ലാതായി. ആ ഒഴിവ് കേരള ബാങ്കിലൂടെ നികത്തുകയാണ് ലക്ഷ്യം.
14 ജില്ലാ ബാങ്കുകളും അവയുടെ 804 ശാഖകളും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളും കേരള ബാങ്കിന്റെ ശാഖകളാകും. ഇതോടെ ജില്ലാ ബാങ്കുകൾ ഇല്ലാതാകും. സഹകരണ നിയമപ്രകാരം ജില്ലാ ബാങ്കുകൾ ലയിപ്പിക്കാൻ പൊതുയോഗത്തിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ അനുമതി വേണം. നിലവിൽ പല ജില്ലാ ബാങ്കുകളിലും യുഡിഎഫ് അനുകൂല വിഭാഗത്തിനു ഭൂരിപക്ഷമുള്ളതിനാൽ അനുമതി ലഭിക്കുക എളുപ്പമാവില്ല. അതു മറികടക്കാനാണ് ഓർഡിനൻസ്. സഹകരണ ബാങ്കുകൾക്ക് ആധുനിക ബാങ്കിങ് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണു കേരള ബാങ്ക് രൂപീകരിക്കുന്നതെന്നാണു സർക്കാർ വിശദീകരണം. എന്നാൽ ജില്ലാ ബാങ്കുകളിലും സംസ്ഥാന ബാങ്കിലുമായുള്ള 70,000 കോടി രൂപയുടെ നിക്ഷേപം സർക്കാരിന്റെ താൽപര്യങ്ങൾക്കായി വിനിയോഗിക്കാനാണ് ഇതെന്ന് പ്രതിപക്ഷം പറയുന്നു.
ജില്ലാ ബാങ്കുകളിൽനിന്നു വായ്പ ലഭിക്കണമെങ്കിൽ ജില്ലാ ബാങ്ക് ഭരണസമിതികളുടെ അനുമതി വേണമായിരുന്നു. എന്നാൽ, കേരള ബാങ്കിൽ സർക്കാരിനു നേരിട്ട് ഇടപാടു നടത്താം. വികസന പ്രവർത്തനങ്ങൾക്കോ താൽപര്യമുള്ളവർക്കു വായ്പ നൽകാനോ ആരുടെയും അനുമതി ആവശ്യമില്ല. സംസ്ഥാനത്തെ 1640 പ്രാഥമിക കാർഷിക ക്രെഡിറ്റ് സംഘങ്ങളിൽ നിന്നു (പാക്‌സ്) തിരഞ്ഞെടുക്കപ്പെടുന്നവർ ചേർന്നതാവും പുതിയ ഭരണസമിതി. സംസ്ഥാനത്തെ 65% സംഘങ്ങളും സിപിഎം നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ പുതിയ ബാങ്കിന്റെ നിയന്ത്രണവും സിപിഎമ്മിമാകും.
നിലവിൽ 14 ജില്ലാ സഹകരണ ബാങ്കുകൾ ചേർന്നു നടത്തുന്നത് ഒരു ലക്ഷം കോടി രൂപയുടെ ഇടപാട്. ആകെയുള്ളത് 70,000 കോടി രൂപയുടെ നിക്ഷേപം. വായ്പകളും സ്റ്റാറ്റിയൂട്ടറി റിസർവും കഴിഞ്ഞുള്ള നീക്കിയിരിപ്പ് 20,000 കോടിയിലേറെ രൂപ. ലാഭത്തിലുള്ള 14 ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നത് നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിലേക്ക് ലയിപ്പിക്കുകയാണ് ഫലത്തിൽ ചെയ്യുന്തന്. സഹകരണരംഗംതന്നെ ഉടച്ചുവാർക്കുന്ന നിയമഭേദഗതിയും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ജീവനക്കാരുടെ നിയമനവും പുനർവിന്യാസവും അതിലേറെ പ്രശ്‌നമാണ്. 273 ജീവനക്കാരാണ് സംസ്ഥാന സഹകരണ ബാങ്കിലുള്ളത്. അയ്യായിരത്തോളംപേർ ജില്ലാ ബാങ്കുകളിലുമുണ്ട്.
ഇവരൊക്കെ കേരള ബാങ്കിന്റെ ജീവനക്കാരാകുമ്പോൾ, സീനിയോറിറ്റി, തസ്തികനിർണയം, സ്ഥാനക്കയറ്റം എന്നിവയൊക്കെ തർക്കങ്ങളാകും. ജില്ലാ ബാങ്കുകളിലെ ക്ലർക്ക് നിയമനത്തിൽ പ്രാഥമികസംഘങ്ങളിലെ ജീവനക്കാർക്ക് 50 ശതമാനം സംവരണമുണ്ട്. ഇത് തുടരുന്നതിനും തടസ്സമാകും. ഉയർന്ന യോഗ്യതയുള്ളവർക്ക് അവസരം ലഭിച്ചാൽത്തന്നെ നിയമനസാധ്യത കുറയും.