- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബാങ്കിലൂടെ എസ്‌ബിറ്റിയുടെ വിടവ് നികത്താൻ കഴിയുമോ? ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടിയുടെ മൂലധന നിക്ഷേപം; ഒന്നരവർഷത്തിനകം യാഥാർഥ്യമാക്കാൻ കഴിയുമെന്നു വിദഗ്ധസമിതി റിപ്പോർട്ട്; മുഖ്യധാരാ ബാങ്കുകൾ കൊള്ളപ്പലിശ ഈടാക്കുമ്പോൾ അമിത നിരക്കു ചുമത്താതെ പ്രവർത്തിക്കുമെന്ന് പ്രധാന നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന കേരള ബാങ്ക് ഒരു വർഷത്തിനകം യാഥാർത്ഥ്യമാക്കാൻ ശ്രമം ശക്തമായി. എസ്‌ബിറ്റിയുടെ വിടവ് നികത്തുന്നതിന് ഉതകുന്ന വിധത്തിലുള്ള ബാങ്കാണ് കേരളാ ബാങ്കിലൂടെ ലക്ഷ്യമിടുന്നത്. സേവനങ്ങൾക്ക് അമിത നിരക്കു ചുമത്താതെ സാമ്പത്തിക ഉൽപന്നങ്ങൾക്കു മാത്രം പലിശ ഈടാക്കി പ്രവർത്തിക്കണമെന്നാണു പ്രധാന നിർദ്ദേശം. ബാങ്ക് രൂപവത്കരണം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പ്രൊഫസർ എം.എസ്. ശ്രീറാം അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജില്ലാസഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കും ലയിപ്പിക്കുന്നതിനുള്ള പദ്ധതി, നബാർഡ്, റിസർവ് ബാങ്ക് എന്നിവയുടെ അനുമതി നേടുന്നതിനുള്ള നിർദേശങ്ങൾ, നിലവിലുള്ള ജീവനക്കാരുടെ വിവരം, ലയനം നടക്കുമ്പോൾ അവരുടെ പുനർവിന്യാസം, സഹകരണച്ചട്ടത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, കേരള ബാങ്കിന്റെ നിയമാവലി തുടങ്ങിയ വിഷയങ്ങളാണ് വിദഗ്ധസമിതി പരിശോധിക്കുന്നത്. ബാങ്കിന്റെ പേര് അടക്കമുള്ള നിർദേശങ്ങളും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന കേരള ബാങ്ക് ഒരു വർഷത്തിനകം യാഥാർത്ഥ്യമാക്കാൻ ശ്രമം ശക്തമായി. എസ്‌ബിറ്റിയുടെ വിടവ് നികത്തുന്നതിന് ഉതകുന്ന വിധത്തിലുള്ള ബാങ്കാണ് കേരളാ ബാങ്കിലൂടെ ലക്ഷ്യമിടുന്നത്. സേവനങ്ങൾക്ക് അമിത നിരക്കു ചുമത്താതെ സാമ്പത്തിക ഉൽപന്നങ്ങൾക്കു മാത്രം പലിശ ഈടാക്കി പ്രവർത്തിക്കണമെന്നാണു പ്രധാന നിർദ്ദേശം. ബാങ്ക് രൂപവത്കരണം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പ്രൊഫസർ എം.എസ്. ശ്രീറാം അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ജില്ലാസഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കും ലയിപ്പിക്കുന്നതിനുള്ള പദ്ധതി, നബാർഡ്, റിസർവ് ബാങ്ക് എന്നിവയുടെ അനുമതി നേടുന്നതിനുള്ള നിർദേശങ്ങൾ, നിലവിലുള്ള ജീവനക്കാരുടെ വിവരം, ലയനം നടക്കുമ്പോൾ അവരുടെ പുനർവിന്യാസം, സഹകരണച്ചട്ടത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, കേരള ബാങ്കിന്റെ നിയമാവലി തുടങ്ങിയ വിഷയങ്ങളാണ് വിദഗ്ധസമിതി പരിശോധിക്കുന്നത്. ബാങ്കിന്റെ പേര് അടക്കമുള്ള നിർദേശങ്ങളും സമിതി സമർപ്പിച്ചേക്കുമെന്ന് കരുതുന്നു.
എസ്.ബി.ടി.-എസ്.ബി.ഐ. ലയനം പൂർണമായതോടെ കേരളത്തിൽ ബാങ്കിങ് മേഖലയിലുണ്ടായ വിടവ് നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് എന്ന ആശയം സർക്കാർ മുന്നോട്ടുവെച്ചത്. കേരള ബാങ്ക് വരുന്നതോടെ ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാനബാങ്കിൽ ലയിക്കും. ഒരുലക്ഷം കോടിയുടെ മൂലധനമാണ് ലക്ഷ്യമിടുന്നത്. ജില്ലാ സഹകരണ ബാങ്കുകൾക്ക് 45,000 കോടിയുടെ ഏകദേശ നിക്ഷേപമുണ്ട്. ഏതാണ്ട് 30,000 കോടിയുടെ വായ്പാ ഇടപാടും. സംസ്ഥാന സഹകരണബാങ്കിലെ മൊത്തം നിക്ഷേപം ആറായിരം കോടിക്കുമുകളിലാണ്. മൂവായിരം കോടിക്കുമേൽ വായ്പാ ഇടപാടുമുണ്ട്. നിലവിലുള്ള ജീവനക്കാരെ കുറയ്ക്കില്ലെന്നും പുനഃക്രമീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിലെ നിർദേശങ്ങൾ ഇവയാണ്:
- കേരള ബാങ്ക് പ്രാഥമിക ബാങ്കുകളുമായി മത്സരിക്കരുത്. പകരം, പ്രാഥമിക ബാങ്കുകളിലൂടെ നവീന സാമ്പത്തിക ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ സാഹചര്യമൊരുക്കണം.
കേരള ബാങ്ക് സഹകരണ മേഖലയിൽ നിലനിർത്തണം.
ചെറുകിട വാണിജ്യ വ്യവസായ ബാങ്കിങ്, കോർപറേറ്റ് ബാങ്കിങ്, കൺസോർഷ്യം ലെൻഡിങ്ങ്, ട്രഷറി മാനേജ്‌മെന്റ്, വിദേശ ധനവിനിമയം, വിദേശ നിക്ഷേപം തുടങ്ങി വൻകിട ബാങ്കിങ് സേവനങ്ങൾ നിർവഹിക്കണം.
സംസ്ഥാന സാമ്പത്തിക വികസനത്തിലും അഭിവയോധികിയിലും പങ്കാളിത്തം വഹിക്കണം.
ബിസിനസ് താൽപര്യങ്ങൾക്കു വിഘാതമാകാതെ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നു വികസന പദ്ധതികളിൽ പങ്കാളിയാകണം.
ജില്ലാ, സംസ്ഥാന സഹകരണബാങ്കുകളുടെ സംയോജനത്തിലൂടെ രൂപീകരിക്കുന്ന ബാങ്കിലേക്കു പ്രാഥമിക സംഘങ്ങളിൽനിന്നുള്ള മൂലധനം ലയിപ്പിക്കും. ജില്ലാ ബാങ്കുകളിലെ സ്റ്റാറ്റിയൂട്ടറി റിസർവുകൾ അതതു ജില്ലകളിലെ പ്രാഥമിക ബാങ്കുകളുടെ ഓഹരികളായി ആനുപാതികാടിസ്ഥാനത്തിൽ കണക്കാക്കി ലയിപ്പിക്കും. പുതിയ ബാങ്കിൽ പ്രാഥമിക ബാങ്കുകളുടെ മൂലധനം പ്രീമിയത്തോടെ മൂല്യനിർണയം നടത്തി നൽകണം. കേന്ദ്രീകൃതമായി കോർ ബാങ്കിങ് സോഫ്റ്റ്‌വെയർ സംയോജിപ്പിക്കണം. ആറുഘട്ടമായാണ് ബാങ്കുകളുടെ സംയോജനം നടത്തുക.
കേരള ബാങ്ക് രൂപീകരണത്തിനായി പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റും അഡൈ്വസറി ബോർഡും രൂപീകരിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരണ നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തണം. റിസർവ് ബാങ്ക്, നബാർഡ് എന്നിവയുടെ തത്വത്തിലുള്ള അംഗീകാരം കിട്ടാൻ നടപടി, 1000 കോടി രൂപയുടെ ബജറ്റ് വിഹിതം ദീർഘകാല കടമായോ ഗ്രാന്റ് ആയോ അനുവദിക്കുക എന്നിവയും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജനാഭിപ്രായംകൂടി പരിഗണിച്ചു നിർദേശങ്ങൾ പരിഷ്‌കരിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഏഴു മാസം കൊണ്ടാണു റിപ്പോർട്ട് തയാറാക്കിയത്.