നാഷ്‌വിൽ, ടെന്നസി: കേരളാ അസോസിയേഷൻ ഓഫ് നാഷ്‌വിൽ നടത്തുന്ന 'കേരളാ കഫേ' ഫുഡ് ഫെസ്റ്റിവൽ മെയ് രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം 4.30-നു നാഷ്‌വിൽ ഡൗൺ ടൗൺ സെന്റ് പയസ് ദ കാത്തലിക് ചർച്ച് ജിംനേഷ്യത്തിൽ വച്ച് നടത്തുന്നതാണ്.

കേരളത്തിലുടനീളമുള്ള സ്‌പെഷ്യൽ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ തട്ടുകട മാതൃകയിൽ രുചികരമായും ചൂടോടെയും വിവിധ സ്റ്റാളുകളിൽ ലഭ്യമാകുന്നതാണ്. പാചക വൈദഗ്ധ്യമുള്ള അസോസിയേഷൻ വാളണ്ടിയേഴ്‌സാണ് ഭക്ഷണം തയാറാക്കുന്നത്.

ടെന്നസിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ കേരളാ അസോസിയേഷൻ ഓഫ് നാഷ്‌വിൽ 2008-ലാണ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. സാം ആന്റോ പുത്തൻകളമാണ് ഇപ്പോഴത്തെ പ്രസിഡന്റ്.