- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വാനിൽ എംഎൽഎയുടേയും വൈദികരുടേയും ചിത്രങ്ങൾ ചേർത്ത് മൈക്ക് അനൗൺസ്മെന്റോടെ യാത്ര; ഇടുക്കിയിൽ എത്തിയപ്പോഴേക്കും പിരിച്ചെടുത്തത് ലക്ഷങ്ങൾ; ചികിൽസയുടെ പേരിൽ സംസ്ഥാനം മുഴുവൻ നടന്ന് പിരിച്ചത് ആറംഗ സംഘം; തട്ടിപ്പിന്റെ ഏറ്റവും നൂതന മാർഗ്ഗം പരീക്ഷിച്ച് ന്യൂജെൻ
കട്ടപ്പന: സോഷ്യൽ മീഡിയയുടെ കരുത്തിൽ ജീവകാരുണ്യപ്രവർത്തനത്തിന്റെയും ചികിത്സയുടെയും പേരിൽ കേരളപര്യടനം. എവിടേയും പണപ്പിരിവും. പ്രചരണത്തിന്റെ പ്രത്യേകതകൾ കണ്ട് നാട്ടുകാരെല്ലാം പണം നൽകി. ഈ സംഘത്തിന് കിട്ടിയത് ലക്ഷങ്ങളാണ്. ഒടുവിൽ ആറുപേർ പൊലീസിന്റെ പിടിയിലായി. പുതുമാതൃകാ തട്ടിപ്പാണ് ഇതെന്ന് പൊലീസ് പറയുന്നത്. ഇടുക്കിയിലാണ് ഇവർക്ക് പിടി വീണത്. തിരുവനന്തപുരം നെയ്യാറ്റിൻകര പ്ലാങ്കാല തെക്കേക്കര വീട്ടിൽ ഷിജുമോൻ(36), വയനാട് കല്പറ്റ പുഴമുടി തൈത്തറയിൽ വീട്ടിൽ െപ്രയ്സ് തോമസ്(20), കൽപ്പറ്റ സുഗന്ധഗിരി പുതുച്ചിറക്കുഴി വീട്ടിൽ തോമസ്(33), പന്തലാടി മണൽവേൽ വീട്ടിൽ സുധീൻസ്(21), വെങ്ങപ്പള്ളി വില്ലേജിൽ ലാന്റസ് കോളനിയിൽ രാജൻ(41), ഉപ്പഴിത്തറ വില്ലേജിൽ മുണ്ടംകുറ്റി ഷിബിൻ കുര്യൻ(19) എന്നിവരെയാണ് നാട്ടുകാർ പിടികൂടി വണ്ടന്മേട് പൊലീസിലേൽപിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് അണക്കരയിൽ പണം പിരിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. 'കേരള ചങ്ങാതിക്കൂട്ടം' എന്നപേരിൽ കേരളപര്യടനം നടത്തിയാണ് പണം പിരിച്ചത്. കാസർകോടുമുതൽ തിരുവനന്തപു
കട്ടപ്പന: സോഷ്യൽ മീഡിയയുടെ കരുത്തിൽ ജീവകാരുണ്യപ്രവർത്തനത്തിന്റെയും ചികിത്സയുടെയും പേരിൽ കേരളപര്യടനം. എവിടേയും പണപ്പിരിവും. പ്രചരണത്തിന്റെ പ്രത്യേകതകൾ കണ്ട് നാട്ടുകാരെല്ലാം പണം നൽകി. ഈ സംഘത്തിന് കിട്ടിയത് ലക്ഷങ്ങളാണ്. ഒടുവിൽ ആറുപേർ പൊലീസിന്റെ പിടിയിലായി. പുതുമാതൃകാ തട്ടിപ്പാണ് ഇതെന്ന് പൊലീസ് പറയുന്നത്. ഇടുക്കിയിലാണ് ഇവർക്ക് പിടി വീണത്.
തിരുവനന്തപുരം നെയ്യാറ്റിൻകര പ്ലാങ്കാല തെക്കേക്കര വീട്ടിൽ ഷിജുമോൻ(36), വയനാട് കല്പറ്റ പുഴമുടി തൈത്തറയിൽ വീട്ടിൽ െപ്രയ്സ് തോമസ്(20), കൽപ്പറ്റ സുഗന്ധഗിരി പുതുച്ചിറക്കുഴി വീട്ടിൽ തോമസ്(33), പന്തലാടി മണൽവേൽ വീട്ടിൽ സുധീൻസ്(21), വെങ്ങപ്പള്ളി വില്ലേജിൽ ലാന്റസ് കോളനിയിൽ രാജൻ(41), ഉപ്പഴിത്തറ വില്ലേജിൽ മുണ്ടംകുറ്റി ഷിബിൻ കുര്യൻ(19) എന്നിവരെയാണ് നാട്ടുകാർ പിടികൂടി വണ്ടന്മേട് പൊലീസിലേൽപിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് അണക്കരയിൽ പണം പിരിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. 'കേരള ചങ്ങാതിക്കൂട്ടം' എന്നപേരിൽ കേരളപര്യടനം നടത്തിയാണ് പണം പിരിച്ചത്. കാസർകോടുമുതൽ തിരുവനന്തപുരംവരെയായിരുന്നു പര്യടനം. കാസർകോട് എംഎൽഎ. എൻ.എ.നെല്ലിക്കുന്നിന്റെയും ഒട്ടേറെ വൈദികരുടെയും ചിത്രംവെച്ച ബോർഡും ജീപ്പിൽ കെട്ടിയിരുന്നു. മൈക്ക് അനൗൺസ്മെന്റുമായെത്തിയ സംഘം ബക്കറ്റുമായി പണപ്പിരിവു നടത്തുകയായിരുന്നു. ഇതിനിടെ നാട്ടുകാർക്ക് സംശയം തോന്നി.
ആരുടെ ചികിത്സയ്ക്കു പണം പിരിക്കുകയാണെന്ന് സംഘം പറയാതിരുന്നതു സംശയത്തിനിടയാക്കി. ഇതാണ് പ്രശ്‌നത്തിന് തുടക്കം. ഇതോടെ പൊലീസ് എത്തി. കാര്യങ്ങൾ അന്വേഷിച്ചപ്പോൾ തട്ടിപ്പ് പുറത്തായി. പിരിവെടുത്തു ലഭിക്കുന്ന പണം ദിവസവും വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നെന്ന് എസ്‌ഐ. ഇ.ജി.സനിൽകുമാർ പറഞ്ഞു. ഇതിൽ പലതും സംഘാംഗങ്ങളുടേതും അവരുടെ ബന്ധുക്കളുടേതും ആണെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി.
ഇവർ സഞ്ചരിച്ച ജീപ്പും 19,000 രൂപയും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവർക്കെതിരേ വഞ്ചനക്കുറ്റത്തിനു കേസെടുത്ത് കോടതിയിൽ ഹാജരാക്കി.