- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
400 മീറ്റർ ഹർഡിൽസിൽ കേരത്തിന്റെ സ്വർണവരൾച്ച അവസാനിപ്പിച്ച് അനു; ട്രിപ്പിൾ ജമ്പിലും തായ്കൊണ്ടോയിലും ഫെൻസിങ്ങിലും സ്വർണം
തിരുവനന്തപുരം: ദേശീയ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിസിൽ കേരളത്തിന് സ്വർണവും വെങ്കലവും ലഭിച്ചു. അനു രാഘവൻ സ്വർണം നേടിയപ്പോൾ വി വി ജിഷയാണ് കേരളത്തിനായി വെങ്കലം നേടിയത്. ആദ്യമായാണ് കേരളത്തിന് 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടാനാകുന്നത്. തായ്‌കൊണ്ടോ 74 കിലോ വിഭാഗത്തിൽ മാർഗരറ്റ് മറിയയാണ് കേരളത്തിനായി 34-ാം സ്വർണം നേടിയത്. ലോങ് ജമ്പിൽ നിരാശ
തിരുവനന്തപുരം: ദേശീയ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിസിൽ കേരളത്തിന് സ്വർണവും വെങ്കലവും ലഭിച്ചു. അനു രാഘവൻ സ്വർണം നേടിയപ്പോൾ വി വി ജിഷയാണ് കേരളത്തിനായി വെങ്കലം നേടിയത്. ആദ്യമായാണ് കേരളത്തിന് 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടാനാകുന്നത്.
തായ്‌കൊണ്ടോ 74 കിലോ വിഭാഗത്തിൽ മാർഗരറ്റ് മറിയയാണ് കേരളത്തിനായി 34-ാം സ്വർണം നേടിയത്. ലോങ് ജമ്പിൽ നിരാശപ്പെടുത്തിയെങ്കിലും ഇഷ്ട ഇനമായ ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ രഞ്ജിത് മഹേശ്വരി സ്വർണം നേടി.
16.66 മീറ്റർ ചാടിയാണ് രഞ്ജിത് സ്വർണം സ്വന്തമാക്കിയത്. പുതിയ ഗെയിംസ് റെക്കോർഡാണ് രഞ്ജിത്തിന്റെ പേരിൽ കുറിക്കപ്പെട്ടത്. പഞ്ചാബിന്റെ അർവിന്ദർ സിംഗിനാണ് ഈ ഇനത്തിൽ വെള്ളി. അർവിന്ദറിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് രഞ്ജിത്ത് മഹേശ്വരി ഭേദിച്ചത്. മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ കേരളം.
അതേസമയം പുരുഷന്മാരുടെ ഹർഡിൽസിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷയായിരുന്ന ജോസഫ് എബ്രഹാം അയോഗ്യനാക്കപ്പെട്ടു. വിടവാങ്ങൽ മത്സരത്തിന് ഇറങ്ങിയ ജോസഫ് എബ്രഹാമിനെ ഫൗൾ സ്റ്റാർട്ടിനെ തുടർന്ന് ജോസഫിനെ റഫറി അയോഗ്യനാക്കുകയായിരുന്നു. ജോസഫിന്റെ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇതെന്നത് കളിപ്രേമികൾക്കും നിരാശയായി. ഗ്വങ്ഷൂ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ താരമാണ് ജോസഫ്.
നേരത്തെ വനിതകളുടെ ഫെൻസിങ് സാബ്രെ ഇനത്തിൽ പഞ്ചാബിനെ തോൽപ്പിച്ച് കേരളം 31-ാം സ്വർണം നേടിയിരുന്നു. ഭവാനി ദേവി, നേഹ, ജ്യോത്സന, തസ്‌നി എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം നേടിയത്. ഇന്നു കേരളം നേടിയത് ഫെൻസിംഗിലെ എട്ടാമത്തെ സ്വർണമാണ്.
അതിനിടെ, കേരള താരം സിനിമോൾ മാർക്കോസിനെ 800 മീറ്റർ ഹീറ്റ്‌സിനിടെ മറ്റൊരു താരം തട്ടിവീഴ്‌ത്തിയതായി പരാതി ഉയർന്നു. ഇതോടെ സിനിക്ക് യോഗ്യത നേടാനായില്ല. പശ്ചിമ ബംഗാൾ താരമാണ് സിനിയെ തട്ടിയിട്ടത്. ഇതിനെതിരെ സിനിയും കേരള സംഘത്തലവനും ഗെയിംസ് കമ്മിറ്റിക്കു പരാതി നൽകിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷമാകും ഇക്കാര്യത്തിൽ അന്തിമ നടപടി സ്വീകരിക്കുക.
ഹൈജമ്പ് പുരുഷവിഭാഗത്തിൽ കേരളത്തിന്റെ ശ്രീനിത് മോഹൻ വെള്ളി മെഡൽ നേടി. സർവീസസിനാണ് ഈയിനത്തിൽ സ്വർണം.