- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയുടെ മംഗളുരു സന്ദർശനത്തിൽ പരക്കെ ആശങ്ക; തടയുമെന്നു ഭീഷണി മുഴക്കിയ ഹിന്ദുസംഘടനകളുടെ എതിർപ്പ് വകവെക്കാതെ കേരള മുഖ്യൻ മുന്നോട്ട്; ശക്തമായ നടപടിക്കു ഒരുങ്ങി കർണാടക ആഭ്യന്തരവകുപ്പ്; മംഗളുരുവിൽ പ്രശ്നമുണ്ടായാൽ ഉത്തരകേരളത്തിലും പ്രത്യാഘാതം
കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരു സന്ദർശനം അടുക്കുന്തോറും മംഗളൂരുവിലും ഉത്തരകേരളത്തിലും ആശങ്കകൾ പുകയുന്നു. ഈ മാസം 25 നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിലെത്തുന്നത്. വാർത്താഭാരതി കന്നഡ ദിനപത്രത്തിന്റെ ഓഫീസ് സമുച്ചയ നിർമ്മാണോദ്ഘാടനവും സിപിഐ(എം). സംഘടിപ്പിക്കുന്ന മതസൗഹാർദ്ദ റാലിയുടെ ഉദ്ഘാടനവുമാണ് പിണറായിയുടെ മുഖ്യ പരിപാടി. എന്നാൽ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും ഹിന്ദു ജാഗരണവേദികേയും പിണറായി മംഗളൂരുവിലെത്തുന്നത് തടയുമെന്ന് ഭീഷണി മുഴക്കിയിരിക്കയാണ്. കേരളം ഭരിക്കുന്ന ഏകാധിപതിയായ പിണറായി വിജയൻ എതിരാളികളെ ഉന്മൂലനം ചെയ്യുന്നയാളാണെന്നും അതിനാൽ ദക്ഷിണകന്നഡ ജില്ലയിൽ അദ്ദേഹം പ്രവേശിക്കുന്നത് തടയണമെന്നും വി.എച്ച്.പി. നേതാവ് എം.ബി. പുരാണിക് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം പരിപാലിക്കാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ മതസൗഹാർദ റാലിയിൽ പ്രസംഗിക്കുക എന്നും പുരാണിക് പറയുന്നു. എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംബന്ധിക്കുന്ന പരിപാടിക
കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരു സന്ദർശനം അടുക്കുന്തോറും മംഗളൂരുവിലും ഉത്തരകേരളത്തിലും ആശങ്കകൾ പുകയുന്നു. ഈ മാസം 25 നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിലെത്തുന്നത്. വാർത്താഭാരതി കന്നഡ ദിനപത്രത്തിന്റെ ഓഫീസ് സമുച്ചയ നിർമ്മാണോദ്ഘാടനവും സിപിഐ(എം). സംഘടിപ്പിക്കുന്ന മതസൗഹാർദ്ദ റാലിയുടെ ഉദ്ഘാടനവുമാണ് പിണറായിയുടെ മുഖ്യ പരിപാടി.
എന്നാൽ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും ഹിന്ദു ജാഗരണവേദികേയും പിണറായി മംഗളൂരുവിലെത്തുന്നത് തടയുമെന്ന് ഭീഷണി മുഴക്കിയിരിക്കയാണ്. കേരളം ഭരിക്കുന്ന ഏകാധിപതിയായ പിണറായി വിജയൻ എതിരാളികളെ ഉന്മൂലനം ചെയ്യുന്നയാളാണെന്നും അതിനാൽ ദക്ഷിണകന്നഡ ജില്ലയിൽ അദ്ദേഹം പ്രവേശിക്കുന്നത് തടയണമെന്നും വി.എച്ച്.പി. നേതാവ് എം.ബി. പുരാണിക് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം പരിപാലിക്കാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ മതസൗഹാർദ റാലിയിൽ പ്രസംഗിക്കുക എന്നും പുരാണിക് പറയുന്നു.
എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംബന്ധിക്കുന്ന പരിപാടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായ നടപടിക്കാണ് കർണ്ണാടക ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നത്. ഇക്കാര്യത്തിൽ പൊലീസ് സംഘപരിവാർ സംഘടനകൾക്ക് മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. കർണ്ണാടകത്തിലെ ദക്ഷിണ -ഉത്തര കന്നഡ ജില്ലകളിൽ സംഘപരിവാർ സംഘടനകൾക്ക് ഏറെ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ഭീഷണി ഗൗരവത്തോടെ എടുത്തിരിക്കുകയാണ് ആഭ്യന്തര വകുപ്പ്.
സംഘപരിവാർ സംഘടനകൾ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദക്ഷിണ കന്നഡ ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുൻകൂട്ടി നിവേദനവും പൊലീസ് അധികാരികൾക്ക് നൽകിയിരുന്നു. പിണറായി മംഗളൂരുവിൽ പ്രസംഗിച്ചാൽ അത് വലിയ അനിഷ്ട സംഭവങ്ങൾക്ക് കാരണമാവുമെന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ടിനും സിറ്റി പൊലീസ് കമ്മീഷണർക്കും നൽകിയ നിവേദനത്തിൽ പറയുന്നത്. പിണറായി പ്രസംഗിക്കുന്നത് തടയാൻ മംഗളൂരു കോർപ്പറേഷൻ പരിധിയിൽ അന്നേ ദിവസം ഹർത്താലിനും സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
മംഗളൂരുവിലെ പിണറായിയുടെ സന്ദർശത്തിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടായാൽ കാസർഗോഡും കണ്ണൂരും അതിന്റെ അലയടികൾ ഉണ്ടാകും. മാത്രമല്ല മംഗളൂരുവിലെ മലയാളികൾക്കും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. അമ്പതിലേറെ വരുന്ന മെഡിക്കൽ -എഞ്ചിനീയറിഗ് കോളേജുകളിലെ പതിനായിരത്തിലേറെ വരുന്ന വിദ്യാർത്ഥികളേയും ഇപ്പോൾ ആശങ്കയിലാഴ്‌ത്തിയിരിക്കയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പ് സജീവമായി ഇറങ്ങിയിട്ടുണ്ടെങ്കിലും ജനങ്ങളിലെ ആശങ്കകൾക്ക് പരിഹാരമായില്ല. സംഘപരിവാർ ഹർത്താലിനിടെ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും കടകളും സ്ഥാപനങ്ങളും അടപ്പിക്കുകയോ വാഹനങ്ങൾ തടയാൻ ശ്രമിക്കുകയോ ചെയ്താൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനകളിലെ ഭാരവാഹികളെ അടക്കം പ്രതികളാക്കിയായിരിക്കും നടപടിയെന്ന് പൊലീസ് സൂചന നൽകിയിട്ടുണ്ട്.
ബിജെപി. നേരിട്ട് ഹർത്താലിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ഇതുവരെ ചെയ്തിട്ടില്ലെങ്കിലും അവർക്കും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മംഗളൂരുവിൽ പിണറായിയെ തടഞ്ഞാൽ അത് കേരളത്തിലെത്തുന്ന അന്യ സംസ്ഥാനങ്ങളിലെ ബിജെപി.നേതാക്കളെ തടയുന്ന അവസ്ഥ ഉണ്ടായേക്കാം എന്ന ഭയവും ബിജെപിക്കുണ്ട്. കേരളത്തിൽ പ്രവർത്തനം സജീവമാക്കുന്ന ബിജെപിക്ക് ഇത് ഏറെ ദോഷകരമാകും. മാത്രമല്ല കണ്ണൂരിൽ ഇപ്പോൾ സമാധാനം നിലനിൽക്കുകയാണ്. ബിജെപി- ആർ.എസ്.എസ്. നേതാക്കളും സിപിഐ-എം. നേതാക്കളും ഒരുമിച്ചിരുന്ന് തീരുമാനമെടുത്തതിന്റെ ഫലമാണത്.
മംഗളൂരുവിലെ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് നിലവിലുള്ള കണ്ണൂരിലെ സമാധാന അവസ്ഥക്ക് കോട്ടമുണ്ടാക്കിയേക്കാം. പിണറായിയുടെ മംഗളൂരു സന്ദർശനത്തിന് രണ്ടു ദിവസം മാത്രം അവശേഷിക്കേ, മംഗളൂരുവും കേരളത്തിലെ രണ്ടുജില്ലകളും മുൾമുനയിലായിരിക്കയാണ്.