- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരള കോൺഗ്രസിൽ പൊട്ടിത്തെറി; യോഗത്തിൽ ചേരി തിരിഞ്ഞ് നേതാക്കൾ; അതൃപ്തി പരിഹരിക്കാൻ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പി.ജെ.ജോസഫ്; വാർഡ് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കും
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നേതാക്കൾ തമ്മിലുള്ള ചേരിതിരിവ് പൊട്ടിത്തെറിയിലെത്തി. പി ജെ ജോസഫിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ നേതാക്കൾ ചേരിതിരിഞ്ഞതോടെ അതൃപ്തി പരിഹരിക്കാൻ സംഘടന തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി.
വാർഡ് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കുമെന്നു പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് അറിയിച്ചതോടെയാണ് പ്രശ്‌നത്തിന് താത്കാലിക പരിഹാരമായത്. പാർട്ടിക്കുള്ളിൽ നേതാക്കൾ തമ്മില്ലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചെന്നും ജോസഫ് പറഞ്ഞു.
അതേസമയം നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി താത്കാലികമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. പാർട്ടി നിർദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കുമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.മോൻസ് ജോസഫിനും ജോയ് എബ്രഹാമിനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നൽകിയതിനെതിരെ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ ഫ്രാൻസിസ് ജോർജ് പരസ്യ പ്രതികരണം നടത്തിയിരുന്നു ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും, മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ മറുഭാഗവും ചേരി തിരിഞ്ഞതോടെ സംഘടന തെരഞ്ഞെടുപ്പ് നടത്തി പ്രശ്‌നം പരിഹരിക്കാനാണ് നീക്കം.
ന്യൂസ് ഡെസ്ക്