- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറ്റിങ് എംഎൽഎമാർക്കെല്ലാം സീറ്റ് നൽകി കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പൂഞ്ഞാർ സീറ്റിൽ ജോർജ് കുട്ടി അഗസ്തി തന്നെ സ്ഥാനാർത്ഥി; തിരുവല്ലയിൽ ജോസഫ് എം പുതുശേരി മത്സരിക്കും
കോട്ടയം: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ കേരളാ കോൺഗ്രസ് മാണി വിഭാഗവും നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരെല്ലാം ഇക്കുറിയും മത്സരിക്കും. തർക്കം നിലനിന്നിരുന്ന തിരുവല്ലയിൽ കഴിഞ്ഞ തവണ മത്സരിച്ച വിക്ടർ ടി.തോമസിന് പകരം ജോസഫ് എം.പുതുശേരിയാണ് സ്ഥാനാർത്ഥി. ചങ്ങനാശേരിയിൽ മത്സരിക്കുമെന്ന് കരുതിയ ജോബ് മൈക്കിളിന് ഇക്കുറി സീറ്റ് ലഭിച്ചില്ല. പൂഞ്ഞാർ സീറ്റിൽ പുതുമുഖം ജോർജ് കുട്ടി അഗസ്തിയാണ് മത്സരിക്കുന്നത്. ജോർജ്ജു കുട്ടി അഗസ്റ്റി തന്നെ പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാകുമെന്ന വിവരം നേരത്തെ മറുനാടൻ മലയാൡറിപ്പോർട്ട് ചെയ്തിരുന്നു. മുൻപ് കെ എം മാണിക്കൊപ്പം ഉറച്ചു നിൽക്കുകയും പി സി തോമസിനൊപ്പം പാർട്ടി വിടുകയും ചെയ്ത് ഇടക്കാലം കൊണ്ട് സജീവ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുകയും ചെയ്ത വ്യക്തിത്വമാണ് ജോർജ്ജുകുട്ടി അഗസ്തിയുടേത്. 15 സീറ്റുകളിലാണ് കേരളാ കോൺഗ്രസ് (എം) മത്സരിക്കുന്നത്. കേരളാ കോൺഗ്രസ്(എം) സ്ഥാനാർത്ഥികൾ പാല -കെ.എം മാണിതളിപ്പറമ്പ് -രാജേഷ് നമ്പ്യാർകുട്ട
കോട്ടയം: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ കേരളാ കോൺഗ്രസ് മാണി വിഭാഗവും നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരെല്ലാം ഇക്കുറിയും മത്സരിക്കും. തർക്കം നിലനിന്നിരുന്ന തിരുവല്ലയിൽ കഴിഞ്ഞ തവണ മത്സരിച്ച വിക്ടർ ടി.തോമസിന് പകരം ജോസഫ് എം.പുതുശേരിയാണ് സ്ഥാനാർത്ഥി. ചങ്ങനാശേരിയിൽ മത്സരിക്കുമെന്ന് കരുതിയ ജോബ് മൈക്കിളിന് ഇക്കുറി സീറ്റ് ലഭിച്ചില്ല.
പൂഞ്ഞാർ സീറ്റിൽ പുതുമുഖം ജോർജ് കുട്ടി അഗസ്തിയാണ് മത്സരിക്കുന്നത്. ജോർജ്ജു കുട്ടി അഗസ്റ്റി തന്നെ പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാകുമെന്ന വിവരം നേരത്തെ മറുനാടൻ മലയാൡറിപ്പോർട്ട് ചെയ്തിരുന്നു. മുൻപ് കെ എം മാണിക്കൊപ്പം ഉറച്ചു നിൽക്കുകയും പി സി തോമസിനൊപ്പം പാർട്ടി വിടുകയും ചെയ്ത് ഇടക്കാലം കൊണ്ട് സജീവ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുകയും ചെയ്ത വ്യക്തിത്വമാണ് ജോർജ്ജുകുട്ടി അഗസ്തിയുടേത്. 15 സീറ്റുകളിലാണ് കേരളാ കോൺഗ്രസ് (എം) മത്സരിക്കുന്നത്.
കേരളാ കോൺഗ്രസ്(എം) സ്ഥാനാർത്ഥികൾ
പാല -കെ.എം മാണി
തളിപ്പറമ്പ് -രാജേഷ് നമ്പ്യാർ
കുട്ടനാട് -ജോർജ് എബ്രാഹം
തിരുവല്ല -ജോസഫ് എം. പുതുശേരി
ചങ്ങനാശേരി -സിഎഫ് തോമസ്
ഇരിങ്ങാലക്കുട -തോമസ് ഉണ്ണിയാടൻ
കടുത്തുരുത്തി -മോൻസ് ജോസഫ്
തൊടുപുഴ -പി.ജെ.ജോസഫ്
കാഞ്ഞിരപ്പള്ളി-എൻ. ജയരാജ്
ഇടുക്കി -റോഷി അഗസ്റ്റിൻ
പൂഞ്ഞാർ -ജോർജ് കുട്ടി അഗസ്റ്റിൻ
കോതമംഗലം -ടി.യു കുരുവിള
ആലത്തൂർ -കെ.കുശല കുമാർ
പേരാമ്പ്ര - മുഹമ്മദ് ഇക്‌ബാൽ
ഏറ്റുമാനൂർ -തോമസ് ചാഴികാടൻ.