- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ തീവ്രവാദം വളരുന്നതിന് യുഡിഎഫും എൽഡിഎഫും ഒരുപോലെ സംഭാവന നൽകുന്നു; അടുത്ത അഞ്ച്-പത്ത് വർഷങ്ങൾക്കുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറും; വൻ തോതിൽ താലിബാൻ വത്കരണം നടക്കുന്നുവെന്ന് കണ്ണന്താനം
ന്യൂഡൽഹി: കേരളം അടുത്ത അഞ്ച്-പത്ത് വർഷങ്ങൾക്കുള്ളിൽ മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം. കേരളത്തിൽ തീവ്രവാദം വളരുന്നതിന് യുഡിഎഫും എൽഡിഎഫും ഒരുപോലെ സംഭാവന നൽകുന്നുണ്ടെന്നും കണ്ണന്താനം കുറ്റപ്പെടുത്തി. കരളം വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.
'കഴിഞ്ഞ 25 വർഷമായി കേരളത്തിലെ ചില മേഖലകളിൽ വലിയ തോതിൽ താലിബാൻവത്കരണം നടക്കുന്നുണ്ട്. അടുത്ത അഞ്ച് പത്ത് വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറും', കണ്ണന്താനം പറഞ്ഞതായി എഎൻഐ ട്വീറ്റ് ചെയ്തു.
LDF & UDF have actively contributed to extremism in Kerala. There is so much Talibanization happening in Kerala, especially certain pockets of Kerala in past 25 yrs. In next 5-10 yrs Kerala could become another Afghanistan: BJP MP & former union minister KJ Alphons in Delhi pic.twitter.com/T5ohsckRWW
- ANI (@ANI) September 18, 2021
കേരളത്തിലെ ജിഹാദി പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കേരള ബിജെപി ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കത്തയച്ചിരുന്നു. പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇതിനു പിന്നാലെയാണ് കണ്ണന്താനത്തിന്റെ പ്രതികരണവും വന്നിരിക്കുന്നത്.
സെപ്റ്റംബർ ഒമ്പതിനാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിവാദമായ പ്രഭാഷണം നടത്തിയത്. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യമാണെന്നായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശം. ഇതിനെ തുടർന്ന് വലിയ ചർച്ചകൾ ഉയർന്നുവന്നിരുന്നു.
പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി നേതൃത്വവും രംഗത്തെത്തി. പാലാ ബിഷപ്പ് പറഞ്ഞത് പ്രസക്തമാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ലോകം മുഴുവൻ നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വ്യക്തമായതാണ്. നാർക്കോട്ടിക് ജിഹാദിൽ സാധൂകരിക്കാവുന്ന തെളിവുകളുണ്ടെന്നും പാലാ ബിഷപ്പ് പറയുന്നത് കേരളം ചർച്ച ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്