തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6638 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂർ 341, പത്തനംതിട്ട 163, കാസർഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചൽ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തർ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂർ സ്വദേശി ശ്രീനാഥ് (28), കൊല്ലം മുണ്ടക്കൽ സ്വദേശി സനാതനൻ (82), പുനലൂർ സ്വദേശി ഹംസകുട്ടി (81), പത്തനംതിട്ട താഴം സ്വദേശി ബിജു കെ. നായർ (45), കോട്ടയം അരുവിത്തുറ സ്വദേശി പരീത് റാവുത്തർ (77), ആലപ്പുഴ വലിയമാരം സ്വദേശി ഗോപാലകൃഷ്ണൻ (65), എറണാകുളം മട്ടാഞ്ചേരി സ്വദേശി പി.കെ. അലി (65), കുമാരപുരം സ്വദേശിനി ബേബി വർഗീസ് (57), തൃശൂർ തമ്പാൻകടവ് സ്വദേശി പ്രഭാകരൻ (63), ഇരിങ്ങാലക്കുട സ്വദേശിനി ഉമാദേവി (57), ചെന്നൈപാറ സ്വദേശി ദേവസി (76), മലപ്പുറം ഇരിങ്ങല്ലൂർ സ്വദേശിനി പാത്തുമ്മ (65), മാമ്പാട് സ്വദേശിനി അയിഷ (84), കുഴിമണ്ണ സ്വദേശി അബൂബക്കർ സിദ്ദിഖ് (43), കോഴിക്കോട് മടവൂർ സ്വദേശിനി മാളു (65), പേരാമ്പ്ര സ്വദേശി കുഞ്ഞിക്കണ്ണൻ (65), കൊയിലാണ്ടി സ്വദേശിനി രാധ (78), ചാക്യം സ്വദേശി അബ്ദു റഹ്മാൻ (78), പെരുവയൽ സ്വദേശിനി ബാലാമണി (59), വയനാട് പടിഞ്ഞാറേത്തറ സ്വദേശിനി ഫൗസിയ (29), കണ്ണൂർ കൊട്ടിള സ്വദേശിനി ഖദീജ (70), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1457 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 1080, മലപ്പുറം 723, കോഴിക്കോട് 698, എറണാകുളം 457, ആലപ്പുഴ 629, തിരുവനന്തപുരം 460, കൊല്ലം 474, പാലക്കാട് 258, കോട്ടയം 360, കണ്ണൂർ 251, പത്തനംതിട്ട 131, കാസർഗോഡ് 129, വയനാട് 84, ഇടുക്കി 55 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂർ 8, തൃശൂർ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 715, കൊല്ലം 636, പത്തനംതിട്ട 145, ആലപ്പുഴ 722, കോട്ടയം 1007, ഇടുക്കി 105, എറണാകുളം 741, തൃശൂർ 778, പാലക്കാട് 286, മലപ്പുറം 1106, കോഴിക്കോട് 959, വയനാട് 109, കണ്ണൂർ 379, കാസർഗോഡ് 140 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 90,565 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,32,994 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,88,635 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,66,953 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 21,682 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2621 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 45,85,050 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ (കണ്ടൈന്മെന്റ് സോൺ വാർഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (16), ഇടുക്കി ജില്ലയിലെ മറയൂർ (സബ് വാർഡ് 5), തൃശൂർ ജില്ലയിലെ മുടക്കത്തറ (3, 4, 5, 11, 12, 14, 16), വയനാട് ജില്ലയിലെ കണിയാമ്പറ്റ (സബ് വാർഡ് 10), പാലക്കാട് ജില്ലയിലെ വല്ലാപ്പുഴ (12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 690 ഹോട്ട് സ്പോട്ടുകളാണുള്ളത്.