തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5537 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂർ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസർഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.68 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 53,07,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അതിയന്നൂർ സ്വദേശി രാജേന്ദ്രൻ (68), തിരുവനന്തപുരം സ്വദേശിനി നീസാമ്മ (85), കൊടുങ്ങാനൂർ സ്വദേശിനി പ്രഭ (48), കൊല്ലം പത്തനാപുരം സ്വദേശി ലാസർ ഡേവിഡ് (66), നോർത്ത് പരവൂർ സ്വദേശി ഒ.പി. സുനി (48), ആലപ്പുഴ ചേർത്തല സ്വദേശി കുഞ്ഞുമാണി (70), കടുവിനാൽ സ്വദേശി താഹകുഞ്ഞ് (53), ആലപ്പുഴ സ്വദേശി ബേബി (72), കോട്ടയം കുറുമ്പനാട് സ്വദേശി വി സി. ചെല്ലപ്പൻ (70), എറണാകുളം ഒക്കൽ സ്വദേശി ഗുപ്തൻ നമ്പൂതിരി (70), ഫോർട്ട്കൊച്ചി സ്വദേശി സജീവൻ (48), കെലൻതറ സ്വദേശി അഗസ്റ്റീൻ (67), തൃശൂർ പുല്ലാഴി സ്വദേശി സൈമൺ (72), എരവക്കാട് സ്വദേശി വാസു (60), പാമ്പൂർ സ്വദേശി ഗോവിന്ദൻകുട്ടി (67), പാലക്കാട് കുനിശേരി സ്വദേശി സോമസുന്ദരൻ (66), ശേകരിപുരം സ്വദേശിനി ഭാർഗവി അമ്മ (86), ആട്ടശേരി സ്വദേശി കുഞ്ഞരാമു (80), മലപ്പുറം താനൂർ സ്വദേശിനി ഫാത്തിമ (52), കോഴിക്കോട് ഒളവണ്ണ സ്വദേശി ആമിന (70), വടകര സ്വദേശി രാജൻ (59), പുതിയ കടവ് സ്വദേശിനി ജാനകി (34), കോഴിക്കോട് സ്വദേശിനി ആമിന (77), ഇരിങ്ങാനൂർ സ്വദേശി അബ്ദു റഹ്മാൻ (67), കണ്ണൂർ കടലായി സ്വദേശിനി നഫീസ കക്കാറയിൽ (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1796 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 140 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 706, കോഴിക്കോട് 646, മലപ്പുറം 583, ആലപ്പുഴ 553, എറണാകുളം 254, പാലക്കാട് 264, കൊല്ലം 386, തിരുവനന്തപുരം 286, കണ്ണൂർ 259, കോട്ടയം 337, ഇടുക്കി 137, പത്തനംതിട്ട 99, കാസർഗോഡ് 97, വയനാട് 76 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

61 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 13, തിരുവനന്തപുരം, കണ്ണൂർ 8 വീതം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂർ 6, വയനാട് 4, പാലക്കാട് 3, മലപ്പുറം, കാസർഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 304, കൊല്ലം 578, പത്തനംതിട്ട 165, ആലപ്പുഴ 371, കോട്ടയം 394, ഇടുക്കി 250, എറണാകുളം 1008, തൃശൂർ 1062, പാലക്കാട് 299, മലപ്പുറം 569, കോഴിക്കോട് 786, വയനാട് 83, കണ്ണൂർ 214, കാസർഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,813 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,28,529 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,583 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,96,773 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 18,810 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1993 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കാവാലം (കണ്ടെന്മെന്റ് സോൺ 10), കോഴിക്കോട് ജില്ലയിലെ കായണ്ണ (സബ് വാർഡ് 3), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാർഡ് 10), കുന്നത്തുനാട് (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്പോട്ടുകളാണുള്ളത്.