കൊച്ചി: സംസ്ഥാനത്ത് ഈ വർഷം നടന്നത് 1078 ബലാൽസംഗ കേസുകൾ, 5,171 ലൈംഗിക പീഡന കേസുകൾ, കൊലപാതകങ്ങളുടെ എണ്ണമാണെങ്കിൽ 279. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞ കണക്കാണിത്. പക്ഷെ അതിനു ശേഷം നടന്ന കൊലപാതകങ്ങളുടേയും ബലാൽസംഗങ്ങളുടേയും പീഡനങ്ങളുടേയും കണക്ക് ഇതിൽ വരില്ല. സംസ്ഥാനത്ത് കുറ്റക്യത്യങ്ങളുടെ കാര്യത്തിൽ വൻ വർദ്ധനയാണ് കുറച്ചു കാലത്തായി ഉണ്ടാകുന്നത്.

കേസുകൾ രജിസ്ട്രർ ചെയ്യുന്നതിൽ പൊലീസ് കാണിക്കുന്ന കാര്യക്ഷമത കൊണ്ടാണ് രജിസ്ട്രർ ചെയ്യുന്ന കുറ്റക്യത്യങ്ങൾ പെരുകുന്നതെന്നാണ് ഇതിന് സർക്കാർ വിശദീകരണം. 2010 മുതൽ സംസ്ഥാനത്ത രജിസ്ട്രർ ചെയ്യുന്ന കേസുകളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരുന്നുണ്ട്. ഈ വർഷം ഓക്ടോബർ വരെ 2,20 130 കേസുകളാണ് രജിസ്ട്രർ ചെയ്തതെങ്കിൽ 2010 ൽ ഇത് 1 48 313 കേസുകളായിരുന്നു. ഒരു ദിവസം ശരാശരി ഒരു കൊലപാതകം, മൂന്നോളം ബലാൽസംഗങ്ങൾ, 15 ഓളം ലൈംഗിക പീഡനങ്ങൾ എന്ന നിലക്ക് കേരളം വളർന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് കേസിൽ വൻ വർദ്ധനയാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. ഈ വർഷം മാത്രം ഇതുവരെ 542 കേസുകൾ ഉണ്ടായി.

എന്നാൽ കഴിഞ്ഞ വർഷം ഇത് 425 ആയിരുന്നു. 2013 ൽ 299, 2012 ൽ 270, 2011 ൽ 136 എന്നിങ്ങനെയായിരുന്നു കണക്കുകൾ. നാലര വർഷത്തിനിടെ 1671 കേസുകൾ ഈ ഇനത്തിൽ ഉണ്ട്. സ്ത്രീകളെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് 136 കേസുകളാണുള്ളത്. പ്രായപൂർത്തിയാകാത്ത പെൺക്കുട്ടികളെ തട്ടിക്കൊണ്ടു പോയ 122 കേസുകളാണുള്ളത്. എന്നാൽ പ്രായ പൂർത്തിയാകാതെ തട്ടിക്കൊണ്ടു പോകുന്നത് കേസുകൾ അധികവും പെൺക്കുട്ടികൾ കമിതാക്കളുടെ കൂടെ ഇറങ്ങി പോയതിനു ശേഷം രക്ഷിതാക്കൾ നൽകുന്ന കേസാണ് എന്നതും ശ്രദ്ധേയമാണ്.

നാലര വർഷം കൊണ്ട് സ്ത്രീകൾ അതിക്രമത്തിനിരയായ 54, 396 കേസുകളും പെൺക്കുട്ടികൾ അതിക്രമത്തിനിരയായ 6 ,221 കേസുകളും രജിസ്ട്രർ ചെയ്തിട്ടുണ്ട്. ആൺക്കുട്ടികൾ അതിക്രമത്തിനിരയായ 2226 കേസുകളുണ്ട്. പെൺക്കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളിൽ തിരുവനന്തപ്പുരം ജില്ല ഒന്നാമതാണെങ്കിൽ ആൺക്കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ അതിക്രമം നടന്നതിൽ മുന്നിൽ മലപ്പുറം ജില്ലയാണ്. നാഷണൽ ക്രൈം റെക്കോർഡ്‌സ് പ്രകാരം കൊലപാതക ബലാൽസംഗ കേസുകളിൽ കേരളം പത്താം സ്ഥാനത്താണ്. ലൈംഗിക പീഡന കേസുകളിൽ ഒൻപതാം സ്ഥാനത്തേക്കും എത്തിയിട്ടുണ്ട്.

  • ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25122015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ