കേരള കൾച്ചറൽ അസ്സോസിയേഷന്റ്‌റെ അകത്തളത്തിലും തിരുമുറ്റത്തും പിച്ച വെച്ച് വളർന്ന് ഫോമയുടെ നേതൃ സ്ഥാനത്തേക്ക് 2018 -2020 കാലഘട്ടത്തിൽ ജോയിന്റ് സെക്രട്ടറി എന്ന നിലയിൽ ശ്രേഷ്ട്ടവും നിസ്വാർഥവുമായ സേവനങ്ങൾ സമർപ്പിക്കുന്നതിന് നാമനിർദ്ദേശം നൽകിയ രേഖാ നായർക്ക് സംഘടന ആഹ്ലാദപൂർവ്വം പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

യുവജന പ്രസ്ഥാനങ്ങളുടെ സംഘടക, യൂത്ത് പ്രസിഡണ്ട്, സംഘടന സെക്രട്ടറി എന്നിത്യാതി വിവിധ തലങ്ങൾ വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്‌ച്ച വെച്ചിട്ടുള്ള രേഖ, ഒരു നല്ല വാഗ്മിയും നൃത്താധ്യാപികയുമാണ്. പൈത്രിക സംസ്‌കാരവും മലയാളഭാഷയും , വേഷവും നേതൃത്വ പാടവവും, തനതായ വ്യക്തിത്വവും രേഖയെ വേറിട്ട് നിർത്തുന്നു.

പിന്നിട്ട രണ്ട് വർഷങ്ങളിൽ വനിതാ വിഭാഗം സെക്രട്ടറി എന്ന നിലയിൽ, നേതൃനിരയോടു ചേർന്ന് നിന്ന് കൊണ്ട്, കേരളത്തിലും അമേരിക്കയിലും മഹത്തായ പ്രവർത്തനങ്ങൾ കാഴ്‌ച്ചവെയ്ക്കുവാൻ രേഖയിലൂടെ ഫോമയ്ക്കും കഴിഞ്ഞുവെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സ്വന്തം ജീവിതം തന്നെ മനുഷ്യ സ്‌നേഹത്തിന്റെയും, സഹാനുഭൂതിയുടെയും തിരുമുൽക്കാഴ്ചയായി സമർപ്പിച്ച രേഖ നായർ, മലയാളികളുടെ മാത്രമല്ല മാനവരാശിയുടെ മൊത്തം പ്രാർത്ഥനകൾക്കും സ്‌നേഹാദരങ്ങൾക്കും അർഹയായി.

അമേരിക്കൻ മലയാളി സമൂഹത്തിലെ രണ്ടും, മൂന്നും തലമുറകളെ ഫോമയോടെ ചേർത്ത് നിർത്തുക, ഫോമായെ മുഖ്യധാര സമൂഹത്തോട് സംവേദിപ്പിച്ചു പുരോഗമനപരമായ സാമൂഹ്യ മുന്നേറ്റം നേടുക എന്നീങ്ങനെ വളരെ നിർണ്ണായകമായ പ്രവർത്തനങ്ങൾ നൽകുവാൻ രേഖ നായർക്ക് കഴിയും.

അടുത്ത് വരുന്ന സമ്മേളനവും തിരഞ്ഞെടുപ്പും തീരുമാനങ്ങളും പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്ന ഫോമയുടെ സംഘടനാ പ്രവർത്തനങ്ങളിൽ നവോന്മേഷവും ഹൃദ്യതയും, ദിശാബോധവും നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

വിജയാശംസകളോടെ,

കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക

പ്രെസിഡന്റ് - അജിത് എബ്രഹാം കൊച്ചുകുടിയിൽ
വൈസ് പ്രെസിഡന്റ് - എബ്രഹാം പുതുശ്ശേരിൽ
സെക്രട്ടറി - സ്റ്റാൻലി കളത്തിൽ
ജോയിന്റ് സെക്രട്ടറി - ലതിക നായർ
ട്രെഷറാർ - റിനോജ് കോരുത്
ജോയിന്റ് ട്രെഷറാർ - ജൂബി ജോസ്
ട്രസ്റ്റി ബോർഡ് ചെയർമാൻ - വർഗ്ഗീസ് ചുങ്കത്തിൽ