- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയ ഭീതി പടർത്തിക്കൊണ്ട് കേരളത്തിലെ ഡാമുകൾ ഒന്നടങ്കം തുറക്കുന്നു; ഭൂതത്താൻ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയതിന് പിന്നാലെ തെന്മല പരപ്പാർ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു; പത്തനംതിട്ടയിലെ മൂന്ന് ഡാമുകൾ ഇന്ന് ഉച്ചയ്ക്ക് തുറക്കും; ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷമോ നാളെയോ തുറക്കും; ആവശ്യമെങ്കിൽ മലങ്കര അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കാനും നിർദ്ദേശം: അതിതീവ്ര മഴയുടെ മുന്നറിയിപ്പിനെ തുടർന്നു കേരളത്തിലെ ഡാമുകൾ വീണ്ടും തുറക്കുന്നു
തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം വിഴുങ്ങിയ പ്രളയ ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്തെ അണക്കെട്ടുകൾ ഒന്നടങ്കം വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. ഇന്ന് രാവിലെ ഭൂതത്താൻ അണക്കെട്ടിന്റെ ഷട്ടറുകൾ അഞ്ച് മീറ്റർ ഉയർത്തിയതിന് പിന്നാലെ തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. ഡാമിന്റെ മൂന്നു ഷട്ടറുകളും ഇന്നു രാവിലെ ഒൻപതു മണിക്കു 5 സെന്റീമീറ്റർ വീതം ഉയർത്തി. ഡാമിൽ 380.98 അടിയായിരുന്നു ഇന്നലെ വൈകിട്ടത്തെ ഇന്നലത്തെ ജലനിരപ്പ്. ഡാം തുറന്ന സാഹചര്യത്തിൽ, കല്ലടയാറിന്റെ കരകളിൽ താമസിക്കുന്നവർക്കു ജില്ലാ കലക്ടർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അതിതീവ്ര മഴയുടെ മുന്നറിയിപ്പ് എത്തിയതിനെ തുടർന്ന് കേരളത്തിലെ ഡാമുകൾ ഒന്നടങ്കം വീണ്ടും തുറക്കാൻ ഒരുങ്ങുകയാണ് സർക്കാർ. പത്തനംതിട്ടയിൽ മൂന്ന് ഡാമുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം തുറക്കം. കക്കി ആനത്തോട്, മൂഴിയാർ, പമ്പ അണക്കെട്ടുകളാണ് ഇന്ന് ഉച്ചതിരിഞ്ഞ് തുറന്ന് വിടുക. കക്കി ആനത്തോടിന്റെയും പമ്പാ ഡാമിന്റെയും ഷട്ടറുകൾ 30 സെന്റീമീറ്റർ ആയിരിക്കും തുറക്കുക. ഇതുമൂലം
തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം വിഴുങ്ങിയ പ്രളയ ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്തെ അണക്കെട്ടുകൾ ഒന്നടങ്കം വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. ഇന്ന് രാവിലെ ഭൂതത്താൻ അണക്കെട്ടിന്റെ ഷട്ടറുകൾ അഞ്ച് മീറ്റർ ഉയർത്തിയതിന് പിന്നാലെ തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. ഡാമിന്റെ മൂന്നു ഷട്ടറുകളും ഇന്നു രാവിലെ ഒൻപതു മണിക്കു 5 സെന്റീമീറ്റർ വീതം ഉയർത്തി. ഡാമിൽ 380.98 അടിയായിരുന്നു ഇന്നലെ വൈകിട്ടത്തെ ഇന്നലത്തെ ജലനിരപ്പ്. ഡാം തുറന്ന സാഹചര്യത്തിൽ, കല്ലടയാറിന്റെ കരകളിൽ താമസിക്കുന്നവർക്കു ജില്ലാ കലക്ടർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് അതിതീവ്ര മഴയുടെ മുന്നറിയിപ്പ് എത്തിയതിനെ തുടർന്ന് കേരളത്തിലെ ഡാമുകൾ ഒന്നടങ്കം വീണ്ടും തുറക്കാൻ ഒരുങ്ങുകയാണ് സർക്കാർ. പത്തനംതിട്ടയിൽ മൂന്ന് ഡാമുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം തുറക്കം. കക്കി ആനത്തോട്, മൂഴിയാർ, പമ്പ അണക്കെട്ടുകളാണ് ഇന്ന് ഉച്ചതിരിഞ്ഞ് തുറന്ന് വിടുക. കക്കി ആനത്തോടിന്റെയും പമ്പാ ഡാമിന്റെയും ഷട്ടറുകൾ 30 സെന്റീമീറ്റർ ആയിരിക്കും തുറക്കുക. ഇതുമൂലം പമ്പാ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പമ്പ ത്രിവേണിയിൽ ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും മുൻ കരുതൽ എന്ന നിലയിലാണ് ഡാമുകൾ തുറക്കുന്നതെന്നും ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.
മൂഴിയാർ ഡാം തുറക്കുന്നതു മൂലം മൂഴിയാർ, ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജല നിരപ്പ് ഉയരാൻ ഇടയുണ്ട്. ഷട്ടറുകൾ ഉയർത്തുമ്പോൾ കക്കി ആനത്തോട് ഡാമിൽ നിന്ന് ഏകദേശം 150 ഉം പമ്പാ ഡാമിൽ നിന്ന് 100 ഉം മൂഴിയാർ ഡാമിൽ നിന്ന് 10 മുതൽ 50 ക്യുമെക്‌സ് ജലവുമായിരിക്കും പുറത്തേക്ക് ഒഴുക്കുകയെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
മഴ മുന്നറിയിപ്പിനെ തുടർന്ന് മുൻ കരുതലെന്നോണമാണ് ഡാമുകൾ തുറക്കുന്നത്. അതേസമയം ഇടുക്കിയിലെ സ്ഥിതി നിരീക്ഷിച്ചു വരികയാണ്. ആവശ്യമെങ്കിൽ ഇടുക്കി അണക്കെട്ട് തുറക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് ഉച്ചയ്‌ക്കോ നാളയൊ അണക്കെട്ടുകൾ തുറന്നേക്കും. ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി കളക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഇടുക്കിയിലെ മലങ്കര അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കും.
കോഴിക്കോട് കക്കയം ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭറണകൂടം അറിയിച്ചു. പൊന്മുടി, മാട്ടുപ്പെട്ടി, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകൾ കൂടുതലുയർത്തി. കുറ്റ്യാടിപ്പുഴ, തൊടുപുഴയാർ, മുതിരപ്പുഴയാർ തീരങ്ങളിൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. ആനത്തോട്, മൂഴിയാർ അണക്കെട്ടുകൾ തുറക്കുന്ന സഹാചര്യത്തിൽ പമ്പയിലെ നിർമ്മാണജോലികൾ നിർത്തിവച്ചു. തോട്ടപ്പള്ളി സ്പിൽവേയുടെ 17 ഷട്ടറുകൾ തുറക്കും. രണ്ടു ഷട്ടറുകൾ നേരത്തേ തുറന്നിരുന്നു.
അതേസമയം തമിഴ്‌നാട്ടിലെ നീരാർ അണക്കെട്ട് തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ മുന്നറിയിപ്പ് നൽകി. മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കാൻ വൈദ്യുതവകുപ്പ്് ചെയർമാന്റെ അധ്യക്ഷതയിൽ ഇന്ന് തലസ്ഥാനത്ത് യോഗം. മഴ ശക്തമാവുമെന്നുള്ള കലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറയിപ്പ് കണക്കിലെടുത്ത്് ഇടുക്കി കളക്ടർ ജീവൻ ബാബു ഇന്ന് ദുരന്തനിവാരണ അതോററ്റിയുടെ യോഗം വിളിച്ചു. ഈ യോഗത്തിന് ശേഷമാവും ഡാമുകൾ തുറക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാവു എന്ന് കളക്ടർ അറിയിച്ചു.
ഇടമലയാറിൽ ജലനിരപ്പ് താഴ്ന്ന സ്ഥിതിയിലാണ്.നീരാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുമെന്ന് തമിഴ്‌നാട് രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നെന്നും ഇവിടെ നിന്നുള്ള വെള്ളം എത്തിയാലും ഇടമലയാറിൽ ആശങ്കപ്പെടേണ്ട സ്ഥിതി ഗതി ഇല്ലന്നും അധികൃതർ അറിയിച്ചു.നീരാർ അണക്കെട്ടിലെ ജലനിരപ്പ് വിലയിരുത്തുന്ന സംവിധാനം തകരാറിലായതിനാലാണ് ഷട്ടറുകൾ ഉയർത്താത്തതെന്നും തകാർ പരിഹരിക്കുന്ന മുറയ്ക്ക് വെള്ളം തുറന്നുവിടുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ടെന്നും കെ എസ് ഇ ബി അധികൃതർ വ്യക്തമാക്കി. നിലവിൽ ഇടമലയാർ സംഭരണിയിലെ ജലനിരപ്പ് താഴ്ന്ന സ്ഥിതിയിലാണ്.നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്.
അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഏത് പ്രതിസന്ധിയും നേരിടാൻ തക്കവണ്ണം കരുതൽ വേണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്യാമ്പുകൾ തുറക്കുന്നതിന് ആവശ്യമായ സ്ഥല-സൗകര്യങ്ങൾ കണ്ടെത്തിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ അതോററ്റിയുടെ യോഗത്തിന് ശേഷം ജില്ലയിലെ എം പി-എം എൽ എ മാർ അടക്കമുള്ള ജന പ്രതിനിധികളെ പങ്കെടുപ്പിച്ച് മറ്റൊരുയോഗവും കളക്ടർ വിളിച്ചുചേർത്തിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് കൂടുതൽ നാശനഷ്ട മുണ്ടായ പ്രദേശങ്ങളിലെ നിലവിലെ സ്ഥിതി വിലയിരുത്തും.അപകട സാധ്യത ഉണ്ടെന്നുകണ്ടാൽ ഇവിടങ്ങളിൽ നിന്നും മുഴുവൻ താമസക്കാരെയും ക്യാമ്പുകളിലേക്ക് മാറ്റും.ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം കർശനമാക്കാനും ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമായിട്ടുണ്ട്.
ഭൂതത്താൻകെട്ട് ജലസംഭരണിയുടെ 15 ഷട്ടറുകളും 5 മീറ്റർ വീതം ഉയർത്തി. ഉന്നതാധികൃതരുടെ നിർദ്ദേശത്തെത്തുടർന്ന് ഉന്ന് രാവിലെയാണ് ജീവനക്കാർ ഷട്ടറുകൾ ഉയർത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജലപ്രവാഹം കുറഞ്ഞതിനാൽ ഷട്ടറുകളുടെ ഉയരം 80 സെന്റീമീറ്ററായി ക്രമീകരിച്ചിരുന്നു. വൃഷ്ടിപ്രദേശത്ത് മഴകനത്താലോ ഉരുൾപൊട്ടൽ ഉണ്ടായാലോ പെരിയാറിൽ അതിവേഗം ജലനിരപ്പ് ഉയരും. വെള്ളം ഒഴുകിയെത്തുന്നത് ഭൂതത്താൻകെട്ട് സംഭരണിയിലേയ്ക്കാണ്. ഈ സാഹചര്യത്തിൽ വേഗത്തിൽ വെള്ളം ഒഴുക്കിക്കളയുന്നതിന് ലക്ഷ്യമിട്ടാണ് ഷട്ടറുകൾ ഉയർത്തിയിട്ടുള്ളത്.
കഴിഞ്ഞ പ്രളയകാലത്ത് ഷട്ടറുകൾ 7 മീറ്റർ വീതം ഉയർത്തിയിട്ടും പൂർണ്ണ സംഭരണശേഷി പിന്നിട്ടും ജലനിരപ്പ് ഉയർന്നത് പരക്കെ ആശങ്ക ഉയർത്തിയിരുന്നു. ഇതേ തുടർന്ന് അണക്കെട്ട് സന്ദർശിച്ച ഡാം സുരക്ഷാവിഭാഗം ഷട്ടറുകളുടെ ഉയരം 1 മീറ്റർ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇത് ആവശ്യമില്ലന്നായിരുന്നു പെരിയാർവാലിയുടെ വിദഗ്ധ സംഘത്തിന്റെ നിലപാട്.