- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണതുടർച്ചയിലൂടെ കോൺഗ്രസ് ചരിത്രമെഴതുമെന്ന് ആന്റണി; നവകേരള സൃഷ്ടിക്കായി ജനങ്ങൾ പങ്കാളികളാകുമെന്ന പ്രതീക്ഷയിൽ പിണറായി; വികസനവും കരുതലുമാണ് ചർച്ച ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി; പ്രതീക്ഷകൾ പങ്കുവച്ച് വോട്ടെടുപ്പ് ദിനത്തിൽ നേതാക്കൾ
കണ്ണൂർ: കേരളത്തിൽ ഭരണ തുടർച്ചയുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. എന്നാൽ നവകേരള സൃഷ്ടിക്കായി ജനങ്ങൾ പങ്കാളികളാകണമെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ പുതിയ ചരിത്രം വരുമെന്ന് എകെ ആന്റണി. അഞ്ച് കൊല്ലം യുഡിഎഫ്, അഞ്ചു കൊല്ലം എൽഡിഎഫ് എന്ന ചരിത്രം മാറുകയാണ്. ബിജെപി തോൽക്കും. യുഡിഎഫ് ഭരണതുടർച്ചയുമായി ചരിത്രം രചിക്കുമെന്നും എകെ ആന്റണി പറഞ്ഞു. വർഗ്ഗീയതയ്ക്കും അക്രമത്തിനും എതിരായ വോട്ടാകും ജനങ്ങൾ രേഖപ്പെടുത്തുകയെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് ജഗതിയിലാണ് ആന്റണി വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സർക്കാരിന്റെ അഴിമതി, മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്ന നടപടികൾ, ജനവിരുദ്ധ നടപടികൾ എന്നിവയ്‌ക്കെതിരേയായിരിക്കും ഇത്തവണ ജനങ്ങൾ വോട്ട് രേഖപ്പെടുത്തുകയെന്നും ധർമടത്ത് വോട്ട് ചെയ്തശേഷം പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടും. നമ്മുടെ നാടിന്റെ നൊമ്പരമായി ജിഷമാർ ഇനിയുണ്ടാകരുത്. ഇതുപോലെ കെടുകാര്യസ്ഥതയോടെ നിയമപാലനം ഉണ്ടാകരുതെന്നും പിണറായി പറഞ്ഞു
കണ്ണൂർ: കേരളത്തിൽ ഭരണ തുടർച്ചയുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. എന്നാൽ നവകേരള സൃഷ്ടിക്കായി ജനങ്ങൾ പങ്കാളികളാകണമെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൽ പുതിയ ചരിത്രം വരുമെന്ന് എകെ ആന്റണി. അഞ്ച് കൊല്ലം യുഡിഎഫ്, അഞ്ചു കൊല്ലം എൽഡിഎഫ് എന്ന ചരിത്രം മാറുകയാണ്. ബിജെപി തോൽക്കും. യുഡിഎഫ് ഭരണതുടർച്ചയുമായി ചരിത്രം രചിക്കുമെന്നും എകെ ആന്റണി പറഞ്ഞു. വർഗ്ഗീയതയ്ക്കും അക്രമത്തിനും എതിരായ വോട്ടാകും ജനങ്ങൾ രേഖപ്പെടുത്തുകയെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് ജഗതിയിലാണ് ആന്റണി വോട്ട് രേഖപ്പെടുത്തിയത്.
യുഡിഎഫ് സർക്കാരിന്റെ അഴിമതി, മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്ന നടപടികൾ, ജനവിരുദ്ധ നടപടികൾ എന്നിവയ്‌ക്കെതിരേയായിരിക്കും ഇത്തവണ ജനങ്ങൾ വോട്ട് രേഖപ്പെടുത്തുകയെന്നും ധർമടത്ത് വോട്ട് ചെയ്തശേഷം പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടും. നമ്മുടെ നാടിന്റെ നൊമ്പരമായി ജിഷമാർ ഇനിയുണ്ടാകരുത്. ഇതുപോലെ കെടുകാര്യസ്ഥതയോടെ നിയമപാലനം ഉണ്ടാകരുതെന്നും പിണറായി പറഞ്ഞു.
ഭരിക്കാനുള്ള നല്ല ഭൂരിപക്ഷം കിട്ടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വികസനവും കരുതലുമാണ് ചർച്ച ചെയ്യപ്പെടുന്നതെന്നായിരുവന്നു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഭരണത്തുടർച്ചയുണ്ടാകുമെന്നും മന്ത്രി കെ.ബാബു പറഞ്ഞു.
ഇടതുമുന്നണി അധികാരത്തിൽ വരുമെന്നും പാർട്ടിയുടെ എല്ലാ സ്ഥാനാർത്ഥികളും വിജയിക്കുമെന്നും ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് പറഞ്ഞു.