- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40.4ശതമാനം വോട്ടുകളും 16 സീറ്റുകളുമായി യുഡിഎഫ് മുന്നേറുമ്പോൾ 29.3ശതമാനം വോട്ട് മാത്രം നേടി നാല് സീറ്റിൽ എൽ ഡി എഫ് ഒതുങ്ങും; ശബരിമല കത്തിച്ച് 17ശതമാനം വോട്ട് നേടിയാലും ബിജെപിക്ക് ഇക്കുറി സീറ്റ് നേടാനാവില്ല; അർണാബ് ഗോസാമിയുടെ റിപ്പബ്ലിക് ടിവിയും സി വോട്ടറും നടത്തിയ സർവ്വേയിൽ കേരളത്തെ കുറിച്ചുള്ള പ്രവചനങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയം ആളികത്തിച്ച് പ്രതിഷേധമുയർത്തിയാലും ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനാകില്ലെന്ന് റിപ്പബ്ലിക് ടിവിയുടെ സർവ്വേ ഫലം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് അർണാബ് ഗോസോമിയുടെ റിപ്പബ്ലിക് ടിവിയും സീ വോട്ടറും നടത്തിയ സർവ്വേയിലുള്ളത്. വലിയ വോട്ട് ശതമാനത്തിലെ നഷ്ടം സിപിഎമ്മിനുണ്ടാകുമെന്നാണ് സർവ്വേ പറയുന്നത്. കേരളത്തിൽ ബിജെപിക്ക് പ്രതീക്ഷ വേണ്ടെന്നാണ് സർവ്വേ അടിവരയിടുന്ന പ്രധാന വസ്തുത. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടും യുഡിഎഫിന് തന്നെയാകും. പത്ത് സീറ്റോളം കോൺഗ്രസ് നേടും. ആറു സീറ്റുകൾ അല്ലാതെ യുഡിഎഫ് നേടുമെന്ന് റിപ്പബ്ലിക് ടിവി പറയുന്നു. അതായത് കേരളാ കോൺഗ്രസും മുസ്ലിം ലീഗും ആർ എസ് പിയും ജയിച്ചു കയറുമെന്നാണ് റിപ്പബ്ലികിന്റെ വിശ്വാസം. ആറിൽ രണ്ട് സീറ്റ് വേറെ ആരു നേടുമെന്നതാണ് ഉയരുന്ന ചോദ്യം. യുഡിഎഫിൽ കോൺഗ്രസ് 16 സീറ്റിലും ഘടകക്ഷികൾ നാല് സീറ്റിലും മാത്രമേ മത്സരിക്കാറുള്ളൂ. ഇത് സർവ്വേയിലെ വിലയിരുത്തലുകളെ ചോദ്യം ചെയ്യ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയം ആളികത്തിച്ച് പ്രതിഷേധമുയർത്തിയാലും ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനാകില്ലെന്ന് റിപ്പബ്ലിക് ടിവിയുടെ സർവ്വേ ഫലം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് അർണാബ് ഗോസോമിയുടെ റിപ്പബ്ലിക് ടിവിയും സീ വോട്ടറും നടത്തിയ സർവ്വേയിലുള്ളത്. വലിയ വോട്ട് ശതമാനത്തിലെ നഷ്ടം സിപിഎമ്മിനുണ്ടാകുമെന്നാണ് സർവ്വേ പറയുന്നത്. കേരളത്തിൽ ബിജെപിക്ക് പ്രതീക്ഷ വേണ്ടെന്നാണ് സർവ്വേ അടിവരയിടുന്ന പ്രധാന വസ്തുത.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടും യുഡിഎഫിന് തന്നെയാകും. പത്ത് സീറ്റോളം കോൺഗ്രസ് നേടും. ആറു സീറ്റുകൾ അല്ലാതെ യുഡിഎഫ് നേടുമെന്ന് റിപ്പബ്ലിക് ടിവി പറയുന്നു. അതായത് കേരളാ കോൺഗ്രസും മുസ്ലിം ലീഗും ആർ എസ് പിയും ജയിച്ചു കയറുമെന്നാണ് റിപ്പബ്ലികിന്റെ വിശ്വാസം. ആറിൽ രണ്ട് സീറ്റ് വേറെ ആരു നേടുമെന്നതാണ് ഉയരുന്ന ചോദ്യം. യുഡിഎഫിൽ കോൺഗ്രസ് 16 സീറ്റിലും ഘടകക്ഷികൾ നാല് സീറ്റിലും മാത്രമേ മത്സരിക്കാറുള്ളൂ. ഇത് സർവ്വേയിലെ വിലയിരുത്തലുകളെ ചോദ്യം ചെയ്യാൻ പോന്നതാണ്. എന്നാൽ കേരളത്തിലെ പൊതു ചിത്രം യുഡിഎഫിന് അനുകൂലമാണെന്നതാണ് സർവ്വേ മുന്നോട്ട് വയ്കകുന്നത്. സിപിഎമ്മിന് വോട്ട് ശതമാനത്തിൽ ഏറെ പിന്നിൽ പോകുമെന്നും വിശദീകരിക്കുന്നു.
40.4 ശതമാനം വോട്ടാണ് കോൺഗ്രസ് മുന്നണിക്ക് നൽകുന്നത്. ഇടതു പക്ഷത്തിന് കൊടുക്കുന്നത് 29.3 ശതമാനവും. അതായത് പത്തിലേറെ ശതമാനത്തിലെ വ്യത്യാസം. കേരളത്തിലെ രാഷ്ട്രീയം വലിയരുത്തിയാൽ നാല് ശതമാനം വോട്ടിന്റെ വ്യത്യാസം പോലും വമ്പൻ വിജയം മുൻതൂക്കം നേടുന്ന മുന്നണിക്ക് നൽകും. ഇതാണ് കേരളത്തിലെ പൊതു ചിത്രം. ഇതുമായി ബന്ധപ്പെട്ട് സർവ്വേയെ വിലയിരുത്തിയാൽ പത്ത് ശതമാനം വോട്ടിന്റെ മാറ്റം ഉണ്ടായാൽ 20 സീറ്റിലും കോൺഗ്രസ് മുന്നണിയാകണം ജയിക്കേണ്ടത്. എന്നാൽ നാല് സീറ്റ് സിപിഎം മുന്നണിക്ക് നൽകുകയും ചെയ്യുന്നു. അങ്ങനെ രാഷ്ട്രീയ നിരീക്ഷകർക്ക് ഏറെ പൊരുത്തക്കേടുകൾ കേരളവുമായി ബന്ധപ്പെട്ട സർവ്വേയിൽ വ്യക്തമാണ്.
കേരളത്തിൽ ബിജെപിക്ക് ചാനൽ നൽകുന്നത് 17.5 ശതമാനമാണ്. ശബരിമലയിലെ പ്രതിഷേധം ബിജെപിക്ക് ഗുണമാകില്ല. ഇതു കൊണ്ട് മാത്രം തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപ്പിക്കാൻ ബിജെപിക്ക് കഴിയില്ലെന്നതാണ് വസ്തുത. ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറിന് ഓഹരിയുള്ളതാണ് റിപ്പബ്ലിക് ടിവി. നേരത്തെ ചാനലിന്റെ ചെയർമാനായിരുന്നു രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ എംപിയായതോടെ സ്ഥാനം ഒഴിഞ്ഞു. സുനന്ദാ പുഷ്‌കർ വിഷയത്തിൽ ശശി തരൂരുമായും അർണാബ് നിരന്തര പോരാട്ടത്തിലാണ്. അത്തരമൊരു സാഹചര്യത്തിലാണ് ശശി തരൂരിന്റെ വിജയം റിപ്പബ്ലിക് പ്രവചിക്കുന്നത്.
ഇടതു പക്ഷം നാല് സീറ്റിൽ ജയിക്കുമെന്നാണ് സർവ്വേ പറയുന്നത്. ആറ്റിങ്ങലും ആലത്തൂരും പാലക്കാടും മാത്രമാണ് സിപിഎമ്മിന് ഉറപ്പിക്കാനാവുന്നതെന്ന പൊതു വിലയിരുത്തലുണ്ട്. ഇത് തന്നെയാണ് റിപ്പബ്ലിക്കും പറയാതെ പങ്കുവയ്ക്കുന്നത്. കേരളത്തിലെ ബാക്കി 17 സീറ്റിലും യുഡിഎഫിന് മുൻതൂക്കമുണ്ടാകുമെന്നാണ് സൂചനകൾ പുറത്തുവരുന്നത്. 2014നേക്കാൾ രണ്ട് സീറ്റ് സിപിഎം മുന്നണിക്ക് കുറയുമെന്നാണ് റിപ്പബ്ലിക് അവകാശപ്പെടുന്നത്. ഇത് ശരിയായി വന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് വലിയ തിരിച്ചടിയാകും.
നവംബർ 1ന് വോട്ടെടുപ്പ് നടന്നാലുള്ള ഫലമാണ് റിപ്പബ്ലിക് ചാനൽ പ്രവചിച്ചിരിക്കുന്നത്. ശബരിമല വിഷയമുയർത്തി കേരളത്തിൽ താമര വിരിയിക്കാനുള്ള ബിജെപിയുടെ തീവ്രശ്രമം ഫലം കാണില്ലെന്നാണ് സർവേ റിപ്പോർട്ട്.