- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് രക്തം നൽകാൻ മെഡിക്കൽ കോളേജിൽ എത്തിയത് ആയിരത്തിലേറെ പേർ; ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ വാഹനങ്ങൾ നിരത്തിൽ ഇരക്കുന്നത് കുറച്ച് നാട്ടുകാർ: മഹാദുരന്തത്തെ മലയാളികൾ ഒരുമിച്ച് നേരിട്ടത് ഇങ്ങനെ
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തത്തിന്റെ പേരിൽ ഒരു വശത്ത് വിദ്വേഷ പ്രചരണം നടക്കുമ്പോഴും മനുഷ്യത്വത്തിന് മുന്നിൽ കേരളം ഒരുമിച്ച് കൈകോർക്കുന്ന കാഴ്‌ച്ച കേരളം കണ്ടു. പരവൂർ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് വേണ്ടി ഒരുമിച്ച് കേരളം രംഗത്തിറങ്ങുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കപ്പെട്ടവർക്ക് രക്തം വേണ്ടി വന്നപ്പോൾ ഡോക്ടർമാർ മാദ്ധ്യമങ്ങളുടെ സഹായം തേടി. ഇതോടെ ആയിരക്കണക്കിന് പേരാണ് രക്തം നൽകാനായി മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിസരത്ത് എത്തിയ്ത. അറിയിപ്പ് ലഭിച്ച് മിനിറ്റുകൾക്കകം തന്നെ രക്തദാനത്തിന് സന്നദ്ധരായ നൂറു കണക്കിനു പേർ മെഡിക്കൽ കോളജിലെത്തി. 1500 പേർ രക്തദാനത്തിനായി രജിസ്റ്റർ ചെയ്ത് മെഡിക്കൽ കോളജിൽ കാത്തിരിക്കുകയും ചെയ്തു. ഇപ്പോൾ ആവശ്യമായ രക്തം ലഭ്യമായി കഴിഞ്ഞതായും അതിനാൽ താത്കാലികമായി രക്തം ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെയുണ്ടായ ദുരന്തത്തിൽ നൂറിലേറെ പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടത്
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തത്തിന്റെ പേരിൽ ഒരു വശത്ത് വിദ്വേഷ പ്രചരണം നടക്കുമ്പോഴും മനുഷ്യത്വത്തിന് മുന്നിൽ കേരളം ഒരുമിച്ച് കൈകോർക്കുന്ന കാഴ്‌ച്ച കേരളം കണ്ടു. പരവൂർ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് വേണ്ടി ഒരുമിച്ച് കേരളം രംഗത്തിറങ്ങുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കപ്പെട്ടവർക്ക് രക്തം വേണ്ടി വന്നപ്പോൾ ഡോക്ടർമാർ മാദ്ധ്യമങ്ങളുടെ സഹായം തേടി. ഇതോടെ ആയിരക്കണക്കിന് പേരാണ് രക്തം നൽകാനായി മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിസരത്ത് എത്തിയ്ത.
അറിയിപ്പ് ലഭിച്ച് മിനിറ്റുകൾക്കകം തന്നെ രക്തദാനത്തിന് സന്നദ്ധരായ നൂറു കണക്കിനു പേർ മെഡിക്കൽ കോളജിലെത്തി. 1500 പേർ രക്തദാനത്തിനായി രജിസ്റ്റർ ചെയ്ത് മെഡിക്കൽ കോളജിൽ കാത്തിരിക്കുകയും ചെയ്തു. ഇപ്പോൾ ആവശ്യമായ രക്തം ലഭ്യമായി കഴിഞ്ഞതായും അതിനാൽ താത്കാലികമായി രക്തം ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെയുണ്ടായ ദുരന്തത്തിൽ നൂറിലേറെ പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ് നിരവധി പേർ തിരുവനന്തപുരം ആശുപത്രിയിലുമുണ്ടായി.
നിരവധി സന്നദ്ധസംഘടനകളും രാഷ്ട്രീയയുവജന സംഘടനകളുമായി സഹായഹസ്തവുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിട്ടിണ്ട്. രക്തദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിനിമാ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സന്മസുള്ളവർ രക്തം നൽകണമെന്ന് താരങ്ങൾ ഫേസ്‌ബുക്ക് വഴി ആവശ്യപ്പെട്ടു.
അതേസമയം കൊല്ലം - തിരുവനന്തപുരം പാതയിൽ ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ വേണ്ടിയും നിരവധി പേർ രംഗത്തുണ്ടായിരുന്നു. പൊലീസ് മുന്നിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിച്ചതോടെ നാട്ടുകാർ വാഹനങ്ങളുമായി നിരത്തിൽ ഇറങ്ങുന്നത് ഒഴിവാക്കി ബ്ലോക്ക് ഒഴിവാക്കി. നേരത്തെ അപകടം ഉണ്ടായപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ തന്നെയാണ് രക്ഷാപ്രവർത്തരം ആരംഭിച്ചത്. പരിക്കേറ്റവരെ ബസിലും കാറിലും സ്വകാര്യ വാഹനങ്ങലിലുമായി ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെയും കൊണ്ട് ആംബുലൻസുകൾ അതിവേഗം തന്നെ മെഡിക്കൽ കോളേജിലേക്ക് പായുകയായിരുന്നു.
ആശുപത്രികളിലും മറ്റും പല സംഘടനകളുടെയും സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ടായിരുന്നു. കൂടാതം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഏകോപനവും മികച്ച തോതിൽ നിന്നു. മികച്ച ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കാൻ ഈ ഏകോപനത്തിലൂടെ സാധിച്ചു.