തിരുവനന്തപുരം: ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു രാജ്യത്ത് 3000 കോടി രൂപ ചെലവാക്കി ഒരു പ്രതിമ നിർമ്മിച്ച് ഒരു സർക്കാർ. മറുവശത്ത് വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടി 192 ഫ്‌ളാറ്റുകൾ നിർമ്മിച്ച് ലോകത്തിന് തന്നെ മാതൃകയായി മറ്റൊരു സംസ്ഥാനത്തെ സർക്കാരും. ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ ചർച്ച ചെയ്യുന്ന ഈ മോഡലുകളിൽ 3000 കോടി ചെലവാക്കി ആഡംബരത്തിനായി ഒരു പ്രതിമ സ്ഥാപിച്ചത് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉള്ള ബിജെപി ഭരിക്കുന്ന ഗുജറാത്ത് സർക്കാരും ജനങ്ങൾക്ക് ഗുണമുള്ള പദ്ധതിയുമായി കേരളത്തിലെ ഇടത്പക്ഷ സർക്കാരുമാണ് ഇന്നത്തെ ചർച്ചാ വിഷയം.

ഗുജറാത്തിൽ ദളിതരും മറ്റു ന്യൂനപക്ഷങ്ങളും കടുത്ത ദാരിദ്ര്യത്തിലും ഇല്ലായ്മയിലും കഴിയുമ്പോൾ 3000 കോടി രൂപ മുടക്കി ഒരു പ്രതിമ നിർമ്മിച്ചിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. സ്വാതന്ത്ര്യസമര സേനാനി സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയാണ് ഗുജറാത്തിലെ നർമ്മദാ നദിയുടെ തീരത്ത് നിർമ്മിച്ചിരിക്കുന്നത്. പ്രതിമ നിർമ്മിച്ചതിന് പുറമെ, രാജ്യത്തിലെ എല്ലാ ഭാഷയിലുമുള്ള മാധ്യമങ്ങളിലും മുഴുവൻ പേജ് പരസ്യവും സർക്കാർ നൽകിയിട്ടുണ്ട്. ഐക്യത്തിന്റെ പ്രതിമയെന്നാണ് സർക്കാർ ഇതിനെ വിളിക്കുന്നത്. ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടുന്ന പട്ടേൽ പ്രതിമ സ്ഥാപിക്കുമെന്ന് 2013 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്.

ലോകത്തിന്റെ ഏറ്റവും ഉയരത്തിൽ ഒരു പ്രതിമ നിൽക്കുന്നതിലും ഉയരെ തന്നെയാണ് ജനമനസ്സുകളിൽ കേരള സർക്കാരിന്റെ ഈ ഭവന പദ്ധതിക്ക് സ്ഥാനം.ഗുജറാത്തിൽ കടുത്ത ദാരിദ്ര്യത്തിലും ഇല്ലായ്മയിലും കഴിയുമ്പോൾ ആണ് 3000 കോടി രൂപ മുടക്കി ഒരു പ്രതിമ നിർമ്മിച്ചിരിക്കുന്നത് എന്ന വസ്തുത അന്നാട്ടിലും പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.. സ്വാതന്ത്ര്യസമര സേനാനി സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയാണ് ഗുജറാത്തിലെ നർമ്മദാ നദിയുടെ തീരത്ത് നിർമ്മിച്ചിരിക്കുന്നത്. പ്രതിമ നിർമ്മിച്ചതിന് പുറമെ, രാജ്യത്തിലെ എല്ലാ ഭാഷയിലുമുള്ള മാധ്യമങ്ങളിലും മുഴുവൻ പേജ് പരസ്യവും സർക്കാർ നൽകിയിട്ടുണ്ട്.

നർമ്മദയിലെ സർദാർ സരോവർ അണക്കെട്ടിന് സമീപം സ്ഥിതിചെയ്യുന്ന പ്രതിമയ്ക്ക് 182 മീറ്റർ ഉയരമാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായി ഇതോടെ ഐക്യത്തിന്റെ പ്രതിമ മാറി. സംസ്ഥാനത്ത് ഗ്രാമീണർ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ കഷ്ടപ്പെടുമ്പോൾ കോടികൾ മുടക്കി പ്രതിമ നിർമ്മിച്ചതിനെതിരെ നർമ്മദ ജില്ലയിലെ 22 വില്ലേജ് സർപാഞ്ചുമാരാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മൂവായിരും കോടിയോളം പ്രതിമയ്ക്കായി ചെലവഴിക്കുമ്പോൾ സ്‌കൂൾ, ആശുപത്രി, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നു. തങ്ങൾ ആദരിച്ചിരുന്ന മണ്ണ്, ജലം, വനം എന്നിവയൊക്കെ ആദ്യം അണക്കെട്ടിന് വേണ്ടിയും ഇപ്പോൾ പ്രതിമക്ക് വേണ്ടിയും അധികാരികൾ തട്ടിയെടുത്തുവെന്നു പറയുന്ന നർമ്മദക്കാർ ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുമുണ്ട്.

17.5 കോടി രൂപ മുതൽമുടക്കിലാണ് മുട്ടത്തറയിൽ മൂന്നേമുക്കാൽ ഏക്കർ സ്ഥലത്ത് ഫ്ളാറ്റ് സമുച്ചയം നിർമ്മിച്ചത്. നിശ്ചയിച്ചതിനേക്കാൾ നേരത്തെ ഫ്ളാറ്റുകളുടെ താക്കോൽ സർക്കാർ കൈമാറിയപ്പോൾ കടലോരമക്കളുടെ ജീവിതാഭിലാഷം പൂവണിഞ്ഞു. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ പറഞ്ഞ വാക്ക് പാലിച്ച ജനകീയ സർക്കാരിനോട് നന്ദി പറയാനും മത്സ്യത്തൊഴിലാളികൾ മറന്നില്ല. ഇത് തന്നെയാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസവും.