- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റെ മരണത്തോടെ കുടുംബ ഭാരം തലയിലേറ്റിയ സജി ഒരായുസ്സ് കൊണ്ട് കരുപ്പിടിപ്പിച്ചതെല്ലാം മൺകൂനയായി; 21 ദിവസത്തിന് ശേഷം വീടിരുന്ന സ്ഥലത്തെത്തിയ സജിയുടെ കാതിൽ മുഴങ്ങുന്നത് അമ്മയുടേയും മകളുടേയും നിലവിളി മാത്രം: ഉരുൾ പൊട്ടൽ എല്ലാം തകർത്തെറിഞ്ഞ സജിക്ക് കരുത്ത് ആത്മവിശ്വാസം മാത്രം
തൃശൂർ: നല്ല പ്രായത്തിൽ തന്നെ അച്ഛൻ മരിച്ചു. പിന്നീട് കുടുംബ ഭാരം മുഴുവൻ സജി എന്ന ഈ ചെറുപ്പക്കാരന്റെ തലയിലായിരുന്നു. കഠിനാധ്വാനം കൊണ്ട് വീടുവച്ചു. സഹോദരിമാരെ കെട്ടിച്ചയച്ചു. ബാങ്ക് വായ്പയിൽ ഒരു കച്ചവടവും തുടങ്ങി. അങ്ങനെ ജീവിതം കരുപ്പിടിപ്പിച്ചു വരുന്നതിനിടയിലാണ് ഇക്കഴിഞ്ഞ പെരുമഴക്കാലം ഇവരുടെ ജീവിതത്തിന് മുകളിൽ ഉരുൾപ്പൊട്ടലായി പതിച്ചത്. പച്ചപിടിച്ചുവന്ന ജീവിതത്തിൽ ഇനിയൊന്നും ബാക്കിയില്ല. ജീവനായിരുന്ന മകളും അമ്മയും വീടും സ്ഥലവും വാഹനവും എല്ലാം പോയി. ഒടിഞ്ഞുതൂങ്ങിയ മാരുതി ഓമ്‌നി വാനിനു മുന്നിൽ നിന്ന് വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലം നോക്കി നെടുവീർപ്പോടെ സജി പറഞ്ഞു. ഓഗസ്റ്റ് 16നായിരുന്നു സജിയുടെ ജീവിതത്തെ തകർത്തെറിഞ്ഞ ഉരുൾ പൊട്ടൽ ഉണ്ടായത്. തൃശൂർ കുറാഞ്ചേരിയിലുണ്ടായ ഉരുൾപൊട്ടൽ 19 പേരുടെ ജീവനാണ് എടുത്തത്. അക്കൂട്ടത്തിൽ സജിക്ക് നഷ്ടമായത് പൊന്നുമോളും അമ്മയും ആയിരുന്നു. പ്രളയത്തോടെ ക്യാമ്പിലേക്ക് മാറിയ പാറേക്കാട്ടിൽ സജി 21 ദിവസത്തിനുശേഷമാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് തിരികെ എത്തിയത്. വീടിരു
തൃശൂർ: നല്ല പ്രായത്തിൽ തന്നെ അച്ഛൻ മരിച്ചു. പിന്നീട് കുടുംബ ഭാരം മുഴുവൻ സജി എന്ന ഈ ചെറുപ്പക്കാരന്റെ തലയിലായിരുന്നു. കഠിനാധ്വാനം കൊണ്ട് വീടുവച്ചു. സഹോദരിമാരെ കെട്ടിച്ചയച്ചു. ബാങ്ക് വായ്പയിൽ ഒരു കച്ചവടവും തുടങ്ങി. അങ്ങനെ ജീവിതം കരുപ്പിടിപ്പിച്ചു വരുന്നതിനിടയിലാണ് ഇക്കഴിഞ്ഞ പെരുമഴക്കാലം ഇവരുടെ ജീവിതത്തിന് മുകളിൽ ഉരുൾപ്പൊട്ടലായി പതിച്ചത്. പച്ചപിടിച്ചുവന്ന ജീവിതത്തിൽ ഇനിയൊന്നും ബാക്കിയില്ല.
ജീവനായിരുന്ന മകളും അമ്മയും വീടും സ്ഥലവും വാഹനവും എല്ലാം പോയി. ഒടിഞ്ഞുതൂങ്ങിയ മാരുതി ഓമ്‌നി വാനിനു മുന്നിൽ നിന്ന് വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലം നോക്കി നെടുവീർപ്പോടെ സജി പറഞ്ഞു. ഓഗസ്റ്റ് 16നായിരുന്നു സജിയുടെ ജീവിതത്തെ തകർത്തെറിഞ്ഞ ഉരുൾ പൊട്ടൽ ഉണ്ടായത്. തൃശൂർ കുറാഞ്ചേരിയിലുണ്ടായ ഉരുൾപൊട്ടൽ 19 പേരുടെ ജീവനാണ് എടുത്തത്. അക്കൂട്ടത്തിൽ സജിക്ക് നഷ്ടമായത് പൊന്നുമോളും അമ്മയും ആയിരുന്നു.
പ്രളയത്തോടെ ക്യാമ്പിലേക്ക് മാറിയ പാറേക്കാട്ടിൽ സജി 21 ദിവസത്തിനുശേഷമാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് തിരികെ എത്തിയത്. വീടിരുന്ന സ്ഥലത്തേക്ക് നോക്കുമ്പോൾ കണ്ണ് നിറയും. വീടിന്റെ വടക്കുഭാഗത്തുണ്ടായിരുന്ന മുറിയുടെ സ്ഥലത്ത് നിന്ന് ഇപ്പോഴും അമ്മ റോസിയുടെയും മകൾ എയ്ഞ്ചലിന്റെയും നിലവിളി കേൾക്കുന്നതുപോലെ. ഇടയ്ക്കിടെ ആ ദുരന്ത ദിവസത്തിന്റെ പേടിപ്പിക്കുന്ന ഓർമ്മകൾ സജിയുടെ മനസ്സിലേക്ക് ഓടി വരികയും ചെയ്യുന്നു.
രാവിലെ ആറു മണിയോടെയായിരുന്നു ഉരുൾപൊട്ടൽ. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിനുമുമ്പ് ഇടിഞ്ഞുവീണ വീടിന്റെ സ്ലാബിനുള്ളിൽ സജിയുടെ കാൽ കുടുങ്ങി. ഒരു കൈയിൽ രണ്ടുമക്കളെയും ഭാര്യയെയും കൂട്ടിപ്പിടിച്ചു. ഫോണിൽ പറ്റുന്നവരെയൊക്കെ വിളിച്ചു. രക്ഷപ്പെടുത്താനെത്തിയ ഫയർഫോഴ്‌സിനോട് വേദനയിൽ പുളഞ്ഞ് സജി അലറിവിളിച്ചു പറഞ്ഞു: ഞങ്ങളെ രക്ഷിക്കണം.
ഭാര്യ ജോളി, മക്കളായ ജോഷ്വാ, കാതറിൻ എന്നിവരെ രക്ഷാപ്രവർത്തകർ ആദ്യം പുറത്തെത്തിച്ചു. കട്ടർ ഉപയോഗിച്ച് സ്ലാബ് തകർത്ത് ഒന്നരമണിക്കൂറിനുശേഷം സജിയെയും. മറ്റൊരു മുറിയിലുണ്ടായിരുന്ന അമ്മ റോസിയെയും മകൾ എയ്ഞ്ചലിനെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായി. വൈകിട്ട് നാലുമണിയോടെ വിറങ്ങലിച്ച രണ്ടുപേരുടെയും ശരീരമാണ് മണ്ണിനടിയിൽ നിന്ന് പുറത്തെടുക്കാനായത്. ഒരേക്കറിലധികംവരുന്ന സ്ഥലത്ത് സജിയുടേത് ഉൾപ്പെടെ നാല് വീടുകളുണ്ടായിരുന്നു. ഇപ്പോൾ കുറേ മൺകൂനകൾ മാത്രം.
അപ്പനപ്പൂപ്പന്മാർ മുതൽ സജിയുടെ കുടുംബം ഇവിടെയാണ് താമസം. അച്ഛന്റെ മരണത്തോടെ കുടുംബഭാരം സജിയുടെ ചുമലിലായി. ഒന്നുമില്ലായ്മയിൽ നിന്നുള്ള തുടക്കമായിരുന്നു അത്. ഐസ്‌ക്രീം കമ്പനിയിൽ ജോലി ചെയ്ത് രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ചു. ബാങ്കിൽ നിന്ന് വായ്പയെടുത്ത് പിന്നീട് സ്വന്തമായി ഐസ്‌ക്രീം വിതരണ കമ്പനി തുടങ്ങി. വീടുവച്ചതും ഐസ്‌ക്രീം വിതരണത്തിന് വാഹനങ്ങൾ വാങ്ങിയതും അതിനുശേഷം. സ്വന്തമായി വാങ്ങിയവയിൽ ഇനി ബാക്കിയെന്ന് പറയാൻ ഒരു സ്‌കൂട്ടറുണ്ട്. ദുരന്തസമയത്ത് സർവീസ് സെന്ററിലായിരുന്നു സ്‌കൂട്ടർ.
തെക്കുംകര പഞ്ചായത്തും വടക്കാഞ്ചേരി നഗരസഭയും സംയുക്തമായി ഏർപ്പെടുത്തിയ വാടക വീട്ടിലാണ് ഇപ്പോൾ സജിയുടെയും കുടുംബത്തിന്റെയും താമസം. സജിക്ക് ഉരുൾപൊട്ടലിൽ നഷ്ടമായത് വീടും സ്ഥലവും മാത്രമല്ല സ്വന്തം ജീവിതം തന്നെയാണ്.