- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിംസ് ആശുപത്രി മുതലാളിയുടെ പത്മശ്രീ മോഹം ഇക്കുറിയും പൊലിഞ്ഞു; ബോബി ചെമ്മണ്ണൂർ പ്രതീക്ഷയേ കൈവിട്ടു; ജംബോ സംഘത്തിന്റെ ലിസ്റ്റ് അയച്ച കേരളത്തിന് ഇക്കുറി ലഭിച്ചത് ഒരെണ്ണം മാത്രം
തിരുവനന്തപുരം: പ്രാഞ്ചിയേട്ടന്മാരാണ് രാഷ്ട്രീക്കാരുടെ ശരിക്കുള്ള ഐശ്വര്യം എന്ന ചെല്ല് ശരിക്കും അന്വർത്ഥമാണ്. പത്മപുരസ്ക്കാരം നേടാൻ വേണ്ടി രാഷ്ട്രീയക്കാർക്ക് കണിക്കയിട്ട് ക്യൂനിന്ന കേരളത്തിലെ നിരവധി പ്രാഞ്ചിയേട്ടന്മാർ പ്രഖ്യാപനം വന്നപ്പോൾ ശരിക്കും ഇളിഭ്യരായി. അർഹരായവർക്ക് പുരസ്ക്കാരം നൽകാൻ വേണ്ടി ശ്രമിക്കുന്നതിന് പകരം
തിരുവനന്തപുരം: പ്രാഞ്ചിയേട്ടന്മാരാണ് രാഷ്ട്രീക്കാരുടെ ശരിക്കുള്ള ഐശ്വര്യം എന്ന ചെല്ല് ശരിക്കും അന്വർത്ഥമാണ്. പത്മപുരസ്ക്കാരം നേടാൻ വേണ്ടി രാഷ്ട്രീയക്കാർക്ക് കണിക്കയിട്ട് ക്യൂനിന്ന കേരളത്തിലെ നിരവധി പ്രാഞ്ചിയേട്ടന്മാർ പ്രഖ്യാപനം വന്നപ്പോൾ ശരിക്കും ഇളിഭ്യരായി. അർഹരായവർക്ക് പുരസ്ക്കാരം നൽകാൻ വേണ്ടി ശ്രമിക്കുന്നതിന് പകരം അനർഹരെ തിരുകി കയറ്റി പോക്കറ്റ് വീർപ്പിക്കാൻ ശ്രമിച്ച രാഷ്ട്രീയക്കാർ സുഖമായി കൈകഴുകുകയും ചെയ്തു. കേരള സർക്കാർ പത്മപുരസ്ക്കാരത്തിനായി സമർപ്പിച്ച ജംബോ ലിസ്റ്റിൽ നിന്നും ഒരാൾക്ക് മാത്രമാണ് പുരസ്ക്കാരം ലഭിച്ചത്. രാഷ്ട്രീയ സമ്മർദ്ദങ്ങൾ വഴി പുരസ്ക്കാര ലിസ്റ്റിൽ ഇടംപിടിച്ച കിംസ് മുതലാളി ഡോ. സഹദുള്ള അടക്കമുള്ളവർ പുരസ്ക്കാരം പ്രഖ്യാപിച്ചതോടെ ശരിക്കും പ്രാഞ്ചിയേട്ടന്മാരായി.
പത്മഭൂഷൺ ബഹുമതിക്ക് പ്രമുഖ ഗാന്ധിയനായ പി. ഗോപിനാഥൻ നായരെ സംസ്ഥാന സർക്കാർ നോമിനേറ്റ് ചെയ്തത്. എന്നാൽ കേരളത്തിന്റെ ആവശ്യം നിരസിച്ച് കേന്ദ്രം നൽകിയതാകട്ടെ പത്മശ്രീയുമായിരുന്നു. ബാക്കി കേരളം സമർപ്പിച്ച 12 പേരുകളും കേന്ദ്രം പാടേ അവഗണിച്ചു. ആകെ 112 പേർക്കാണു പത്മ ബഹുമതികൾ. കഴിഞ്ഞവർഷം കേരളം 40 പേരുകളാണ് പത്മ അവാർഡിന് സമർപ്പിച്ചത്. അതിലും വേണ്ടത്ര പരിഗണന കിട്ടിയില്ല. എണ്ണം കൂടിപ്പോയെന്ന പരാതിയുമുണ്ടായി. തുടർന്നാണ് ഇത്തവണ എണ്ണം കുറച്ചത്. ആദ്യം അഞ്ചു പേരുകൾ അയച്ചാൽ മതി എന്നായിരുന്നു നിശ്ചയിച്ചത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പതിമൂന്നാക്കി ഉയർത്തുകയായിരുന്നു.
കേന്ദ്രത്തിന് നൽകിയ ലിസ്റ്റ് ജംബോ ആയി മാറിയെന്നാണ് ആരോപണം. തുടക്കത്തിൽ തന്നെ ശക്തമായിരുന്നു. അഞ്ച് പേരെ മാത്രം ശുപാർശ ചെയ്താൽ മതിയെന്ന കീഴ്വഴക്കം മറികടന്ന് 13 പേരെ നിയോഗിച്ചു എന്നതാണ് വിവാദത്തിന് ഇടയാക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിർദേശവും സുപ്രീം കോടതി വിധിയും ലംഘിച്ചാണ് പത്മ പുരസ്കാര ശുപാർശ പട്ടികയിലേക്ക് സംസ്ഥാന സർക്കാർ 13 പേരുകൾ നൽകിയത്. പേരുകൾ ശുപാർശ ചെയ്യാൻ മന്ത്രി കെ.സി ജോസഫ് അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയേയാണ് നിയോഗിച്ചത്. അഞ്ചു പേരുടെ പേരുകൾ ശുപാർശ ചെയ്താൽ മതിയെന്ന മന്ത്രിസഭാ തീരുമാനം ഉപസമിതി തന്നെ ലംഘിച്ചു. ചട്ടലംഘനം രേഖകളിൽ നിന്ന് വ്യക്തമാണ്. പത്മാപുരസ്കാരത്തിന് യോഗ്യതയുള്ളവരെ ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ പ്രത്യേക സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം.
കൂടാതെ 1995 ലെ ബാലാജി രാഘവനും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ, ഹൈക്കോടതിചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ കമ്മിറ്റിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതി വിധിയുമുണ്ട്. ഈ നിയമങ്ങൾക്കെല്ലാം വിരുദ്ധമായിട്ടാണ് സർക്കാർ പേരുകൾ ശുപാർശ ചെയ്യാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത്. പത്മാ പുരസ്കാരത്തിനായി സാധാരണയായി ശുപാർശ ചെയ്യുന്നത് ജമ്പോ ലിസ്റ്റാണെന്ന വിമർശനം ഉണ്ടായിരുന്നു. ഈ സാഹചര്യത്തി ലാണ് ഇത്തവണ 5 പേരുടെ പേരുകൾ ശുപാർശ ചെയ്താൽമതിയെന്ന് മന്ത്രിസഭ തീരുമാനിച്ചത്. ഇതാണ് ഉപസമിതി തന്നെ ലംഘിച്ചത്. 13 പേരുടെ പേരുകളാണ് ഉപസമിതി ശുപാർശ ചെയ്തത്.
പത്മഭൂഷൺ ബഹുമതിക്ക് പി. ഗോപിനാഥൻ നായരെ മാത്രമേ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നുള്ളൂ. പത്മശ്രീക്കായി ശുപാർശ ചെയ്തത് താഴെപ്പറയുന്നവരെയാണ്: ഡോ. വി.പി. ഗംഗാധരൻ, ഡോ. സഹദുല്ല (ആരോഗ്യരംഗം), ഗുരു ചേമഞ്ചേരി കുഞ്ഞുരാമൻ നായർ, പി. ജയചന്ദ്രൻ, ശ്രീകുമാരൻ തമ്പി (കല), അക്കിത്തം അച്യുതൻ നമ്പൂതിരി (സാഹിത്യം), പി. കുഞ്ഞിക്കൃഷ്ണൻ, സതീഷ് ധവാൻ (ശാസ്ത്രം), പ്രീജ ശ്രീധരൻ, സണ്ണി ജോസഫ് (കായികം), കെ.എം. റോയി (പത്രപ്രവർത്തനം).
അർഹരായ ചുരുങ്ങിയ ആളുകളുടെ പട്ടിക നൽകിയാൻ മാത്രമേ പുരസ്ക്കാരം ലഭിക്കാൻ സാധ്യത ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും വ്യവസായികളെയും മറ്റുള്ളവരെയും തൃപ്തിപ്പെടുത്താൻ വേണ്ടി ഇത്തണയും സംസ്ഥാനം കേന്ദ്രത്തിന് നൽകിയത് ജംബോ പട്ടിക സമർപ്പിക്കുകായിരുന്നു. ആരോഗ്യ രംഗത്തുള്ളവർ എന്ന പേരിൽ തലസ്ഥാനത്തെ നക്ഷത്ര ആശുപത്രിയുടെ മുതലാളി അടക്കമുള്ളവർ ഇടം പിടിച്ചപ്പോൾ മോഹൻലാൽ അടക്കമുള്ളവർ ഇത്തവണ പത്മ പട്ടികയിൽ നിന്നും പുറത്തായിരുന്നു.
മുൻകാലങ്ങളിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച പത്മപട്ടികയ്ക്കെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. യോഗ്യത ഇല്ലാത്തവരെ കുത്തിത്തിരുകി എന്നതായിരുന്നു പ്രധാന ആക്ഷേപം. ഈ ആക്ഷേപം പരിഹരിക്കാൻ വേണ്ടിയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്ന് കാര്യങ്ങൾ പതിവുപോലെയായി മാറി. അഞ്ചുപേരിൽ കൂടുതൽ ഉൾപ്പെടുത്തിയാൽ സർക്കാരിനു പേരുദോഷമുണ്ടാകുമെന്ന ചീഫ് സെക്രട്ടറിയുടെ ഉപദേശം മറികടന്ന് പട്ടികയിൽ ഉൾപ്പെടുത്തിയതു 13 പേരെ ആയിരുന്നു.
പട്ടികയിൽ കിംസ് ആശുപത്രി ഉടമ ഇടം പിടിച്ചതാണ് ഇത്തവണം വിവാദങ്ങൾക്ക് വഴിവെക്കുന്നത്. ഡോ. എം.ഐ. സഹദുള്ളയെ ആരോഗ്യവിദ്യാഭ്യാസം ഇനത്തിൽ പെടുത്തിയാണ് സർക്കാർ കേന്ദ്രത്തിന് പട്ടിക അയച്ചത്. എന്നാൽ, റോജി റോയിയുടെ മരണം അടക്കം നിരവധി വിവാദങ്ങൾ കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. പഞ്ചനക്ഷത്ര സൗകര്യമുള്ള ഈ ആശുപത്രി പലപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യമായ ആശുപത്രി കൂടിയാണ്. കൂടാതെ ആശുപത്രിയിലെ ഡോക്ടറുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങൾ അതീവ ഗൗരവതരമാണ് താനും. എന്നാൽ, ഭരിക്കുന്ന രാഷ്ട്രീയക്കാർക്ക് ഏറെ പ്രിയപ്പെട്ടവൻ എന്ന നിലയിലാണ് ഡോ. സഹദുള്ള ഇത്തവണ പത്മ പട്ടികയിൽ ഇടംപിടിച്ചത്.
മുൻവർഷങ്ങളിൽ കോടികൾ മുടക്കി ചില വ്യവസായികളും ധനികരുമുൾപ്പെട്ട പ്രാഞ്ചിയേട്ടന്മാർ പത്മപുരസ്കാരങ്ങൾ സ്വന്തമാക്കിയെന്ന് ആരോപണമുയർന്നിരുന്നു. അതേസമയം രക്തബാങ്കെന്ന പേരിൽ കേരളം മുഴുവൻ ഓടിനടന്ന ബോബി ചെമ്മണ്ണൂരിനെ ഇത്തവണ ഉൾപ്പെടുത്താതിരിക്കാൻ കാരണമായത് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങളാണ്. എന്തായാലും ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ ബോബി ചെമ്മണ്ണൂരിന് പൂർണ്ണമായും പത്മശ്രീ മോഹം പോയ മട്ടാണ്.