- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഷിങ്ടൺ പോസ്റ്റിൽ കേരളം വാർത്തയായപ്പോൾ പബ്ലിസിറ്റി കൊണ്ടുപോയത് തോമസ് ഐസക്ക്; അതൃപ്തനായ മുഖ്യമന്ത്രി വിദേശ മാധ്യമങ്ങളെ സംസ്ഥാനത്തുകൊണ്ടുവന്ന് വാർത്തകളിൽ ഇടംപിടിക്കാൻ ശ്രമം തുടങ്ങി; ബിജെപി അനുകൂല ദേശീയ മാധ്യമങ്ങളുടെ കുപ്രചരണത്തിന് ബദലായ നീക്കത്തിന് സർക്കാർ ഖജനാവിൽ നിന്നു മുടക്കുന്നത് ലക്ഷങ്ങൾ: സാമ്പത്തിക ഞെരുക്കം മൂലം ട്രഷറി പൂട്ടാൻ ഒരുങ്ങുമ്പോഴുള്ള രാഷ്ട്രീയ വൈരത്തിന്റെ പേരിലെ ധൂർത്ത് വിവാദത്തിൽ
തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കവും സാങ്കേതികത്തകരാറും കാരണം ട്രഷറി ഇടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നത് ഇന്നാണ്. 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ ധനവകുപ്പിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ മാറാവൂ എന്ന നിബന്ധന കൂടി ഏർപ്പെടുത്തിയിട്ട് ആഴ്‌ച്ചകളായി. വൻതുകയ്ക്കുള്ള ബില്ലുകൾ ആവശ്യങ്ങളുടെ മുൻഗണനയനുസരിച്ച് മാത്രമേ മാറാവൂ എന്നും നിർദേശമുണ്ട്. ഇങ്ങനെ നിയന്ത്രണം ഏർപ്പെടുത്താൻ കാരണം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ ആണെന്നാണ് പുറത്തുവരുന്നു. ഇങ്ങനെ കടുത്ത ട്രഷറി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വേളയിലും സംസ്ഥാന സർക്കാർ ട്രഷറിയിൽ നിന്നും രാഷ്ട്രീയ വൈരത്തിന്റെ പേരൽ പബ്ലിസിറ്റി യുദ്ധത്തിനായി ധൂർത്തടിക്കാൻ ഒരുങ്ങുകയാണ്. ലക്ഷങ്ങൾ മുടക്കി വിദേശ മാധ്യമങ്ങളെ ക്ഷണിച്ചു വരുത്തി കേരളത്തെ കുറിച്ചുള്ള 'നല്ലകഥകൾ' എഴുതിക്കാനാണ് സർക്കാർ നീക്കം. സിപിഎമ്മിൽ സ്വയം പുകഴ്‌ത്തലിന്റെ പേരിൽ പി ജയരാജനെതിരെ നടപടിയെടുത്ത വേളയിലാണ് സംസ്ഥാന സർക്കാർ വിദേശ മാധ്യമങ്ങളെ ക്ഷണിച്ചു വരുത്താൻ ശ്രമം നടക്കുന്
തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കവും സാങ്കേതികത്തകരാറും കാരണം ട്രഷറി ഇടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നത് ഇന്നാണ്. 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ ധനവകുപ്പിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ മാറാവൂ എന്ന നിബന്ധന കൂടി ഏർപ്പെടുത്തിയിട്ട് ആഴ്‌ച്ചകളായി. വൻതുകയ്ക്കുള്ള ബില്ലുകൾ ആവശ്യങ്ങളുടെ മുൻഗണനയനുസരിച്ച് മാത്രമേ മാറാവൂ എന്നും നിർദേശമുണ്ട്. ഇങ്ങനെ നിയന്ത്രണം ഏർപ്പെടുത്താൻ കാരണം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ ആണെന്നാണ് പുറത്തുവരുന്നു. ഇങ്ങനെ കടുത്ത ട്രഷറി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വേളയിലും സംസ്ഥാന സർക്കാർ ട്രഷറിയിൽ നിന്നും രാഷ്ട്രീയ വൈരത്തിന്റെ പേരൽ പബ്ലിസിറ്റി യുദ്ധത്തിനായി ധൂർത്തടിക്കാൻ ഒരുങ്ങുകയാണ്.
ലക്ഷങ്ങൾ മുടക്കി വിദേശ മാധ്യമങ്ങളെ ക്ഷണിച്ചു വരുത്തി കേരളത്തെ കുറിച്ചുള്ള 'നല്ലകഥകൾ' എഴുതിക്കാനാണ് സർക്കാർ നീക്കം. സിപിഎമ്മിൽ സ്വയം പുകഴ്‌ത്തലിന്റെ പേരിൽ പി ജയരാജനെതിരെ നടപടിയെടുത്ത വേളയിലാണ് സംസ്ഥാന സർക്കാർ വിദേശ മാധ്യമങ്ങളെ ക്ഷണിച്ചു വരുത്താൻ ശ്രമം നടക്കുന്നത്. ഈ നടപടി ഇതിനോടകം തന്നെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സർക്കാർ ചെലവിൽ വിദേശ മാധ്യമങ്ങളെ ക്ഷണിച്ചുവരുത്തി തലസ്ഥാനത്ത് താമസിക്കാനും ചുറ്റും കറങ്ങാനും അവസരം ഒരുക്കാനാണ് പദ്ധതി. എന്നാൽ, സർക്കാർ സാമ്പത്തിക ഞെരുക്കൽ നിൽക്കുന്ന വേളയിൽ ഇത്തരമൊരു നടപടി അനാവശ്യ ധൂർത്താണെന്നാണ് ആരോപണം.
വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരെ കേരളത്തിൽ എത്തിക്കാനാണ് സർക്കാർ നീക്കം. ഇതിനായി അരക്കോടിയിലേറെ രൂപ ചിലവു വരുമെന്നാണ് അറിയുന്നത്. യുഎസ്, ചൈന, റഷ്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള മാധ്യമ സംഘമാണ് കേരളത്തിൽ എത്തുക. ഇതിന് പുറമേ ദേശീയ മാധ്യമങ്ങളിൽ നിന്നുള്ള സംഘത്തെയും കേരളത്തിൽ എത്തിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. അടുത്തമാസം മാധ്യമസംഘം കേരളത്തിലെത്തും. ഈ മാധ്യമ സംഘം പ്രധാനമായും കൂടിക്കാഴ്‌ച്ച നടത്തുക മുഖ്യമന്ത്രി പിണറായി വിജയനെയാണ്. ഈ കൂടിക്കാഴ്‌ച്ചയിൽ പിണറായിയുടെ അഭിമുഖങ്ങൾ അടക്കം ചിത്രീകരിക്കപ്പെടും.
ഇത് കൂടാതെ വ്യവസായികളുമായി സംവാദവും വികസനത്തിന്റെ കേരള മാതൃക ലോകത്തിന് പരിചയപ്പെടുത്താനും ലക്ഷ്യമിടുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ നയിച്ച ജനരക്ഷാ യാത്രയിൽ കേരളത്തെ മോശമാക്കുന്ന പ്രചരണങ്ങൾ ശക്തമായിരുന്നു. ദേശീയ മാധ്യമങ്ങളെ ഉപയോഗിച്ച് കേരളം കൊലയാളികളുടെ നാടാണെന്ന വിധത്തിൽ പ്രചരണങ്ങളും ശക്തമാക്കി. ബിജെപിയുടെ ഈ രാഷ്ട്രീയ നീക്കത്തിനുള്ള തിരിച്ചടി കൂടിയാണ് സർക്കാർ പദ്ധതിയിടുന്നത്.
ബ്രിട്ടിഷ് ചാനൽ ബിബിസി, രാജ്യാന്തര വാർത്താ ഏജൻസികളായ റോയിട്ടേഴ്‌സ്, എഎഫ്‌പി, ഫ്രഞ്ച് പത്രം ലേ മോൺഡേ, യുഎസ് വാർത്താ ചാനൽ ഫോക്‌സ് ന്യൂസ്, ചൈനയിലെ പത്രങ്ങളായ ചൈന ഡെയ്ലി, ഗ്ലോബൽ ടൈംസ്, റഷ്യൻ ടാബ്ലോയ്ഡ് കോംസോമോൾസ്‌ക്യ പ്രവ്ദ, യുഎഇയിലെ ഖലീജ് ടൈംസ്, ഗൾഫ് ന്യൂസ്, ഖത്തറിലെ അൽ ജസീറ ചാനൽ, കുവൈത്ത് ടൈംസ് എന്നിവയുടെ പ്രതിനിധികൾ സംഘത്തിലുണ്ടാകും. ഡിഎൻഎ, രാജസ്ഥാൻ പത്രിക, ഹിന്ദുസ്ഥാൻ ടൈംസ്, ദിനതന്തി, ഈനാട്, ടൈംസ് നൗ, റിപ്പബ്ലിക് ടിവി, സിഎൻഎൻ ഐബിഎൻ, ദ് ടെലിഗ്രാഫ്, അമർ ഉജാല തുടങ്ങിയ ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളുമുണ്ടാകും.
വിമാന യാത്രയ്ക്കായി 10 ലക്ഷവും താമസത്തിന് എട്ടു ലക്ഷവും ഭക്ഷണത്തിന് ആറു ലക്ഷവും വിനോദത്തിനു രണ്ടു ലക്ഷവും യാത്രകൾക്കു നാലു ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ആകെ അരക്കോടിയെങ്കിലും ചെലവാകുമെന്നാണു കണക്കുകൂട്ടൽ. നേരതത്തെ കേരളത്തെ പ്രതീർത്തിച്ചു കൊണ്ട് വാഷിങ്ടൺ പോസ്റ്റിൽ ലേഖനം വന്നിരുന്നു. ഇതിൽ കേരളം കമ്മ്യൂണിസ്റ്റുകളുടെ സ്വർഗ്ഗഭൂമിയാണെന്ന വിധത്തിൽ വാർത്തകൾ വന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും മറ്റും നേതാക്കളെയും അധികം പരാമർശിക്കാതെ പോയ ലേഖനത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ ചിത്രവും വിവരണങ്ങളുമുണ്ടായിരുന്നു.
കേരളത്തിൽ സിപിഎമ്മിന്റെ വളർച്ച, യുഎസിലെ വാഷിങ്ടൺ പോസ്റ്റ് ദിനപത്രം മന്ത്രി തോമസ് ഐസക്കിലൂടെ അവതരിപ്പിച്ചത് പാർട്ടിയുടെ അതൃപ്തിക്കിടയാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയോ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയോ കാണാൻ വാഷിങ്ടൺ പോസ്റ്റ് തയ്യാറായിരുന്നില്ല. ഇതിന്റെ പേരിൽ പാർട്ടി വേദികളിൽ തോമസ് ഐസക്ക് വിമർശനം നേരിടേണ്ടിയും വന്നു. പാർട്ടിയിലെ ഈ വിവാദത്തിന് പിന്നാലെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വ്യക്തിപൂജാ വിവാദവും ഉണ്ടായത്. ഈ സംഭവങ്ങൾക്ക് ശേഷമാണ് വിദേശ മാധ്യമ സംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ചതെന്നതും ശ്രദ്ധേയമാണ്.
എന്നാൽ, സംസ്ഥാനത്തിന്റെ സമഗ്രവളർച്ചയിൽ മുഖ്യമന്ത്രി അടക്കമുള്ള ഭരണനേതൃത്വങ്ങളുടെ പങ്കു പ്രചരിപ്പിക്കുകയാണു നീക്കത്തിന്റെ ലക്ഷ്യമെന്നാണ് നേതാക്കൾ വിശദീകരിക്കുന്നത്. എന്നാൽ ട്രഷറി നിയന്ത്രണങ്ങൾ ഉള്ള വേളയിൽ ഇത്തരം ധൂർത്ത് എന്തിനെന്നാണ് ഉയരുന്ന ചോദ്യം. നേരത്തെ സർക്കാറിന്റെ ഒന്നാം വാർഷിക വേളയിൽ ദേശീയ മാധ്യമങ്ങളിൽ അടക്കം കോടികളുടെ പരസ്യം നൽകിയിരുന്നു. ഈ നടപടി ഏറെ വിമർശനങ്ങൾക്കും ഇടയാക്കി. ഇതിന് പിന്നാലെ ദേശീയ മാധ്യമങ്ങളിൽ കേരളം എല്ലാക്കാര്യത്തിലും ഒന്നാം സ്ഥാനത്ത് എന്ന നിലയിൽ പരസ്യവും നൽകിയിരുന്നു.
ഡിസംബറിൽ വരാനിരിക്കുന്ന വൻചെലവുകൾ മുൻകൂട്ടി കണ്ട് ട്രഷറി ഇടപാടുകൾ ക്രമീകരിക്കാനാണ് സർക്കാരിന്റെ നീക്കം. ക്രിസ്മസ് പ്രമാണിച്ച് ശമ്പളവും പെൻഷനും മുൻകൂർ നൽകണം. ഇതിനുപുറമെ മൂന്ന് മാസത്തെ സാമൂഹികസുരക്ഷാപെൻഷൻ നൽകണം. രണ്ടുശമ്പളത്തിനും പെൻഷനുമായി 5000 കോടി രൂപയും സാമൂഹ്യസുരക്ഷാ പെൻഷനായി 1550 കോടിയും വേണം. ഇതുകൂടാതെ പത്തുവർഷം മുമ്പെടുത്ത കടപ്പത്രങ്ങളുടെ പണം തിരിച്ചുകൊടുക്കേണ്ട സമയവുമാണിത്. ഇതിന് 800 കോടി രൂപ വേണം. പദ്ധതി പ്രവർത്തനങ്ങൾക്കും പണം ചെലവിടേണ്ടതുണ്ട്. ട്രഷറികളിലെ പണവിതരണത്തിന്റെ മുൻഗണന പുനഃക്രമീകരിച്ചാലേ ധനസ്ഥിതി പരിപാലിക്കാനാവൂ എന്ന് ധനവകുപ്പ് പറയുന്നു. ഇതിനുള്ള ആലോചനകളിലാണ് വകുപ്പ്. ഇതിനിടെയാണ് സർക്കാറിന്റെ മുഖം നന്നാക്കാനും പണം മുടക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്.
ഓണക്കാലത്തെ ചെലവുകൾ നേരിടാൻ 8500 കോടിരൂപ സർക്കാർ പൊതുവിപണിയിൽനിന്ന് കടമെടുത്തിരുന്നു. ഇനി ജനുവരിയിലേ കേന്ദ്രം അനുവദിച്ച കടത്തിന്റെ അടുത്ത ഗഡു എടുക്കാനാവൂ. കേന്ദ്രസർക്കാരിന്റെ നികുതിവിഹിതം മാസാദ്യം നൽകിയിരുന്നത് 15-ാം തീയതിലേക്ക് മാറ്റിയതും സർക്കാരിന് പ്രതിബന്ധമുണ്ടാക്കുന്നു.