- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ കുത്തക ടാക്സി കമ്പനിക്കെതിരെ സമരം ചെയ്തത് പഴങ്കഥ; തൊഴിൽ നഷ്ടം വരുമെന്ന് പറഞ്ഞവർ തന്നെ പുതിയ കമ്പനിയുടെ വക്താക്കൾ; തൊഴിൽ വകുപ്പ് കേരള സവാരി ഓൺലൈൻ ടാക്സി തുടങ്ങുന്നു
തിരുവനന്തപുരം: ഓൺലൈൻ ടാക്‌സികൾക്കെതിരെ സമരം നടത്തിയ സിഐടിയുവിന്റെ അനുഗ്രഹത്തോടെ സർക്കാർ ഓൺലൈൻ ടാക്‌സി സർവ്വീസ് ആരംഭിക്കുന്നു. കേരള സവാരിയെന്ന പേരിലുള്ള ഓൺലൈൻ സർവ്വീസ് അടുത്ത മാസം ആദ്യം തുടങ്ങുമെന്നാണ് തൊഴിൽവകുപ്പ് അറിയിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഇതേപോലെ വനിതാ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി ആരംഭിച്ച ഷീ ടാക്‌സിയുടെ പ്രവർത്തനം പൂർണമായി നിലച്ചമട്ടാണ്. കേരള സവാരിയുടെ അവസ്ഥ എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. 2017-ൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് അടുത്ത മാസം തുടങ്ങുമെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് ഓല, ഊബർ ഓൺലൈൻ ടാക്‌സി സർവ്വീസുകൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ അതിനെതിരെ വ്യാപകമായി സമരം നടത്തുകയും ടാക്‌സി ഓടിക്കുന്ന ഡ്രൈവർമാരെ ക്രൂരമായി മർദിക്കുകയും ചെയ്യുന്നതിന് നേതൃത്വം കൊടുത്തവരാണ് ഇപ്പോൾ ഓൺലൈൻ ടാക്‌സി സർവ്വീസുമായി രം?ഗത്ത് വരുന്നത്. ഓൺലൈൻ ടാക്‌സികൾ വരുമ്പോൾ ജോലി നഷ്ടം വരുന്നുവെന്ന് പറഞ്ഞായിരുന്നു സംസ്ഥാനത്തെ പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സമരാഭാസങ്ങൾ നടത്തിയത്. ആ?ഗോള കുത്തകകൾ ഇന്ത്യൻ ടാക്‌സി സർവ്വീസിനെ നശിപ്പിക്കും എന്നൊക്കെയായിരുന്നു തൊഴിലാളി സംഘടനകളുടെ പരാതികൾ. ഇത്തരം സർവ്വീസുകൾക്കെതിരെ സംഘടിതമായ ആക്രമണമായിരുന്നു ഒരു കാലത്ത് ഇവർ നടത്തിയിരുന്നത്.
ജനങ്ങൾ വലിയ തോതിൽ ഓൺലൈൻ ടാക്‌സി സർവ്വീസുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെ സംഘടിത ടാക്‌സി തൊഴിലാളി യൂണിയനുകൾക്കും ആ പാത സ്വീകരിക്കാൻ നിർബന്ധിതരായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള മോട്ടോർ തൊഴിലാളി ക്ഷേമബോർഡിന്റെയും തൊഴിൽ വകുപ്പിന്റെയും നേതൃത്വത്തിൽ കേരള സവാരിയെന്ന ഓൺലൈൻ ടാക്‌സി സർവ്വീസ് ആരംഭിക്കുന്നത്. പൊലീസ്, ഐടി, മോട്ടോർ വെഹിക്കിൾ തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയാണ് കേരള സവാരി ടാക്‌സി സർവ്വീസ് ആരംഭിക്കുന്നത്.
തുടക്കത്തിൽ 100 ഓട്ടോ, ടാക്‌സികളാണ് നിരത്തിലിറക്കുന്നത്. ജനങ്ങളുടെ പ്രതികരണം അറിഞ്ഞതിന് ശേഷം കൂടുതൽ സർവ്വീസുകൾ തുടങ്ങുമെന്നാണ് തൊഴിൽ മന്ത്രി ശിവൻകുട്ടി പറഞ്ഞത്. ബുക്കിങ്ങിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ആറ് ശതമാനം കമ്പനിക്കും രണ്ട് ശതമാനം സർക്കാരിനുമാണ് ലഭിക്കുക. ആദ്യ ഘട്ടത്തിൽ 75 ഓട്ടോയും 25 ടാക്സിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 15 ഓട്ടോയിലും അഞ്ച് ടാക്സിയിലും വനിത ഡ്രൈവർമാരായിരിക്കും.
വാഹനത്തിൽ അലേർട്ട് ബട്ടൻ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ട്. സാങ്കേതിക സമിതിയും നാറ്റ്പാകും പൈലറ്റ് പദ്ധതി പരിശോധിച്ചതിന് ശേഷമാകും എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുക. സംസ്ഥാനത്തുടനീളം പദ്ധതി നടപ്പാക്കുമ്പോൾ 7ലക്ഷം ഓട്ടോകളും 5ലക്ഷം ടാക്സികളും പദ്ധതിയുടെ ഭാഗമാകും. 24 മണിക്കൂറും ടാക്സി സേവനം ലഭ്യമായിരിക്കും. മോട്ടോർ വാഹനവകുപ്പ് നിശ്ചയിക്കുന്ന നിരക്കാണ് യാത്രക്കാർ നൽകേണ്ടത്. ഈ നിരക്ക് മൊബൈൽ ആപ്പിലുണ്ടാകും.