- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണക്കാരിൽ സാധാരണക്കാനായി ക്യൂവിൽ ഊഴം കാത്തു നിന്നു; ജനാധിപത്യം ശക്തമാകാൻ ഏവരും വോട്ട് ചെയ്യണമെന്ന് സംസ്ഥാനത്തെ പ്രഥമ പൗരന്റെ ആഹ്വാനവും; ഗവർണ്ണർ സദാശിവും ഭാര്യയും പുതുചരിത്രം രചിച്ചത് ഇങ്ങനെ
തിരുവനന്തപുരം: ജനാധിപത്യത്തിൽ ഏല്ലാവരും സമന്മാരാണ്. ആരും ആർക്കും മുകളിലല്ല. ഇത് ഓർമമപ്പെടുത്തുന്ന ചിത്രമുഹൂർത്തത്തിനാണ് കേരളം ഇന്ന് സാക്ഷിയായത്. ഇത്തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ആ ചരിത്ര മുഹൂർത്തത്തിനും സാക്ഷിയായി. കേരള ഗവർണർ ജസ്റ്റീസ് പി. സദാശിവം വട്ടിയൂർക്കാവ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായാണ് കേരളത്തിന്റെ ഗവർണർ സംസ്ഥാനത്തു നടക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്നത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ 68-ാം നമ്പർ ബൂത്തായ ജവഹർ നഗർ എൽപി സ്‌കൂൾ ആൻഡ് നഴ്‌സറി സ്‌കൂളിലാണ് ഗവർണർ പി. സദാശിവവും പത്‌നി സരസ്വതി സദാശിവവും വോട്ട് രേഖപ്പെടുത്തിയത്. സാധാരണക്കാരായ വോട്ടർമാർക്കൊപ്പം ക്യൂവിൽ ഊഴം കാത്തുനിന്നാണ് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് കൂടിയായ ഗവർണർ വോട്ട് ചെയ്തത്. ഗവർണ്ണറുടെ ഒരു ആനുകൂല്യവും അദ്ദേഹം എടുത്തില്ല. ക്യൂവിലുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വെറുമൊരു വോട്ടറായി ഗവർണ്ണർ മാറി. വോട്ടിട്ട ശേഷം പ്രതികരണത്തിനും അദ്ദേഹം തയ്യാറായി. വോട്ടവകാശമുള്ള എല്ലാവരും സമ്മതിദ
തിരുവനന്തപുരം: ജനാധിപത്യത്തിൽ ഏല്ലാവരും സമന്മാരാണ്. ആരും ആർക്കും മുകളിലല്ല. ഇത് ഓർമമപ്പെടുത്തുന്ന ചിത്രമുഹൂർത്തത്തിനാണ് കേരളം ഇന്ന് സാക്ഷിയായത്. ഇത്തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ആ ചരിത്ര മുഹൂർത്തത്തിനും സാക്ഷിയായി. കേരള ഗവർണർ ജസ്റ്റീസ് പി. സദാശിവം വട്ടിയൂർക്കാവ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായാണ് കേരളത്തിന്റെ ഗവർണർ സംസ്ഥാനത്തു നടക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്നത്.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ 68-ാം നമ്പർ ബൂത്തായ ജവഹർ നഗർ എൽപി സ്‌കൂൾ ആൻഡ് നഴ്‌സറി സ്‌കൂളിലാണ് ഗവർണർ പി. സദാശിവവും പത്‌നി സരസ്വതി സദാശിവവും വോട്ട് രേഖപ്പെടുത്തിയത്. സാധാരണക്കാരായ വോട്ടർമാർക്കൊപ്പം ക്യൂവിൽ ഊഴം കാത്തുനിന്നാണ് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് കൂടിയായ ഗവർണർ വോട്ട് ചെയ്തത്. ഗവർണ്ണറുടെ ഒരു ആനുകൂല്യവും അദ്ദേഹം എടുത്തില്ല. ക്യൂവിലുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വെറുമൊരു വോട്ടറായി ഗവർണ്ണർ മാറി.
വോട്ടിട്ട ശേഷം പ്രതികരണത്തിനും അദ്ദേഹം തയ്യാറായി. വോട്ടവകാശമുള്ള എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 100 ശതമാനം പോളിംഗാണ് താൻ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രഥമ പൗരനെന്ന നിലയിൽ കടമ നിർവഹിച്ച് മാതൃക കാണിച്ചു. എല്ലാ പൗരന്മാരും വോട്ട് രേഖപ്പെടുത്തിയാൽ മാത്രമേ ജനാധിപത്യം ശക്തിപ്രാപിക്കൂവെന്നും ഗവണർ പി. സദാശിവം പറഞ്ഞു.
സാധാരണ ഗവർണർമാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താറില്ല. കേരളത്തിൽ ചരിത്രത്തിൽ ആദ്യമായാണ് ആ പാരമ്പര്യം തിരുത്തിക്കുറിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടറാകാൻ താത്പര്യം പ്രകടിപ്പിച്ച ഗവർണർ പി. സദാശിവം വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടറായി എന്റോൾ ചെയ്യുകയായിരുന്നു. അങ്ങനെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി സദാശിവം മാറിയത്.
രാഷ്ട്രപതിയായിരിക്കെ എപിജെ അബ്ദുൾ കലാം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് പ്രണാബ് കുമാർ മുഖർജിയും വോട്ട് ചെയ്യാൻ എത്തുന്ന സ്വഭാവക്കാരനാണ്. ഈ മാതൃകയാണ് കേരളത്തിലേക്കും ഗവർണ്ണർ എത്തിക്കുന്നത്. ഓരോ വോട്ടും ജനാധിപത്യത്തിന് കരുത്തേകുമെന്ന സന്ദേശമാണ് ഗവർണ്ണർ നൽകിയത്. സർക്കാരിനെ നേർവഴിക്ക് നടത്താൻ എടുക്കുന്ന വേറിട്ട മാർഗ്ഗങ്ങൾക്ക് സമാനമായ ഇടപെടൽ തന്നെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ സദാശിവം നടത്തുന്നത്.