കൊച്ചി: കേരള ഗ്രാമീൺ ബാങ്കിന്റെ 552 മത് ശാഖ ചേരാനല്ലൂരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു കെ.കെ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാങ്ക് റീജിയണൽ മാനേജർ മോഹനൻ എം. അധ്യക്ഷത വഹിച്ചു. എ.ടി.എം കാർഡുകളുടെ വിതരണോദ്ഘാടനം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഡവലപ്‌മെന്റ് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ വിൻസി ഡാരിസ് നിർവ്വഹിച്ചു.

ആദ്യ നിക്ഷേപത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ ലോറൻസ് എം.വി നിർവ്വഹിച്ചു. ചരാനല്ലൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ജെസി സൈമൺ,  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം സെക്രട്ടറി അസ്സീസ് കെ.കെ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേരാനല്ലൂർ യൂണിറ്റ് സെക്രട്ടറി  കെ.എസ്.അബ്ദുൾ ഷുക്കൂർ, ചേരാനല്ലൂർ മഹല്ല് ജമാ അത്ത് സമിതി വൈസ് പ്രസിഡന്റ് അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു. ബാങ്ക് ചീഫ് മാനേജർ ഗോപകുമാരൻ കെ സ്വാഗതവും, ശാഖാ മാനേജർ ബൈജു പി.പി നന്ദിയും പറഞ്ഞു.