- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മമാർ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചാൽ കുട്ടികൾ ട്രാൻസ്ജെൻഡറാകും! ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ അസുഖം ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാർക്ക്! സാമൂഹ്യ വിരുദ്ധ പ്രഭാഷണം നടത്തുന്നത് പതിവാക്കിയ രജിത് കുമാറിന് വിലക്കേർപ്പെടുത്തി ആരോഗ്യവകുപ്പ്; ബോധവത്ക്കരണ പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: ബോധവൽക്കരണ പ്രസംഗമെന്ന പേരിൽ കോളേജുകളിലും മറ്റിടങ്ങളിലുമെത്തി സ്ത്രീവിരുദ്ധ പ്രസംഗങ്ങൾ പതിവാക്കിയ രജിത്കുമാറിന് വിലക്കേർപ്പെടുത്തി ആരോഗ്യവകുപ്പ്. സാമൂഹ്യ വിരുദ്ധ പ്രഭാഷണം നടത്തുന്നത് പതിവാക്കിയതു കൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ വാർത്താ കുറിപ്പിൽ അറിയിച്ചു. കാലടി ശങ്കരാ കോളേജിലെ അദ്ധ്യാപകൻ ആയ രജിത് കുമാർ അന്ധവിശ്വാസപരവും സ്ത്രീവിരുദ്ധവുമായ കാര്യങ്ങളാണ് തുടർച്ചയായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. മുൻപ് തിരുവനന്തപുരം വിമൺസ് കോളേജിൽ വച്ച് ഒരു പൊതുപരിപാടിക്കിടയിൽ പെൺകുട്ടികളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശമാണ് അദ്ദേഹം നടത്തിയത്. തികച്ചും സ്ത്രീവിരുദ്ധമായ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഒരു വിദ്യാർത്ഥിനി സദസിൽ നിന്ന് ഇറങ്ങിപ്പോവുകയുണ്ടായി. അമ്മമാർ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചാൽ കുട്ടികൾ ട്രാൻസ്ജെൻഡറാകും. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ അസുഖം ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാർക്കാണ് തുടങ്ങി ലൈംഗിക ന്യൂനപക്ഷങ
തിരുവനന്തപുരം: ബോധവൽക്കരണ പ്രസംഗമെന്ന പേരിൽ കോളേജുകളിലും മറ്റിടങ്ങളിലുമെത്തി സ്ത്രീവിരുദ്ധ പ്രസംഗങ്ങൾ പതിവാക്കിയ രജിത്കുമാറിന് വിലക്കേർപ്പെടുത്തി ആരോഗ്യവകുപ്പ്. സാമൂഹ്യ വിരുദ്ധ പ്രഭാഷണം നടത്തുന്നത് പതിവാക്കിയതു കൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ വാർത്താ കുറിപ്പിൽ അറിയിച്ചു.
കാലടി ശങ്കരാ കോളേജിലെ അദ്ധ്യാപകൻ ആയ രജിത് കുമാർ അന്ധവിശ്വാസപരവും സ്ത്രീവിരുദ്ധവുമായ കാര്യങ്ങളാണ് തുടർച്ചയായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. മുൻപ് തിരുവനന്തപുരം വിമൺസ് കോളേജിൽ വച്ച് ഒരു പൊതുപരിപാടിക്കിടയിൽ പെൺകുട്ടികളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശമാണ് അദ്ദേഹം നടത്തിയത്. തികച്ചും സ്ത്രീവിരുദ്ധമായ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഒരു വിദ്യാർത്ഥിനി സദസിൽ നിന്ന് ഇറങ്ങിപ്പോവുകയുണ്ടായി.
അമ്മമാർ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചാൽ കുട്ടികൾ ട്രാൻസ്ജെൻഡറാകും. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ അസുഖം ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാർക്കാണ് തുടങ്ങി ലൈംഗിക ന്യൂനപക്ഷങ്ങളെ അപമാനിക്കുന്ന, ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളെ സങ്കടത്തിലാഴ്‌ത്തുന്ന പ്രസ്താവനയാണ് കാസർഗോഡ് ഒരു പൊതു പരിപാടിയിൽ അദ്ദേഹം ഇപ്പോൾ നടത്തിയിട്ടുള്ളത്. തുടർന്ന് കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് വീണ്ടും ഇതുതന്നെ ആവർത്തിക്കുകയുണ്ടായി. ആ ചർച്ചയിൽ പങ്കെടുത്തിരുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളും ട്രാൻസ്ജെൻഡർമാരും അതീവ വേദനയോടുകൂടിയാണ് ഇതിനെതിരെ പ്രതികരിച്ചത്.
സെറിബ്രൽ പാൾസി/ഓട്ടിസം ഉള്ള കുട്ടികളുടെ രക്ഷിതാക്കൾ ദുർനടപ്പുകാരാണെന്നു പറഞ്ഞത് അങ്ങേയറ്റം അധിക്ഷേപകരമാണെന്നാണ് അവർ ചർച്ചയിൽ തന്നെ ഉന്നയിച്ചത്. ഇത്തരം പരാമർശങ്ങൾ അശാസ്ത്രീയമാണെന്നും സാമൂഹ്യവിരുദ്ധമാണെന്നും ചർച്ചയിൽ പങ്കെടുത്ത മിക്കാവും എല്ലാവരും തന്നെ ചൂണ്ടിക്കാണിച്ചിട്ടും പരാമർശം പിൻവലിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. അപകീർത്തികരമായ പരാമർശം നടത്തിയതിന് അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം ആലോചിച്ചുവരികയാണ്. ആയതിനാൽ സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി നടത്തുന്ന ബോധവൽക്കരണ പഠന പരിപാടികളിൽ ഇത്തരം ആളുകളെ പങ്കെടുപ്പിക്കരുത്. ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പുകളുടെ പരിപാടികളിൽ ഇദ്ദേഹത്തെ പങ്കെടുപ്പിക്കുന്നതല്ലെന്നും കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു.
കാഞ്ഞങ്ങാട് മീനപ്പീസ് പ്രവാസി കൂട്ടായ്മയ നടത്തിയ ബോധവൽകരണ ക്ലാസിൽ പ്രവാസിയും കുടുംബവും എന്ന വിഷയത്തിൽ പ്രസംഗം നടത്തുമ്പോഴാണ് വിവാദ പ്രസ്താവനയുമായി രജത്ത് കുമാർ രംഗത്തെത്തിയത്.
വിവാദ പരാമർശങ്ങൾ ഇങ്ങനെയായിരുന്നു:
എന്റെ സഹോദര, ഈ ഹോർമോൺ ഫോം ചെയ്യുക എന്ന് പറയുന്നത് കണ്ണുകളുടെ നോട്ടത്തിലൂടെ ഹോർമോൺ ഫോം ചെയ്യും. അതാണ് അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും ഏഴാം ക്ലാസിലും ഉള്ള പെൺകുട്ടികളും അശ്ലീല ബ്ലൂ ഫിലിം കണ്ടാൽ ഹോർമോൺ ഫോം ചെയ്യും. ആൺകുട്ടികളും കണ്ടാൽ ഫോം ചെയ്യും, ചെവിയിലൂടെ സെക്‌സ് പറഞ്ഞാലും ഹോർമോൺ ഫോം ചെയ്യും. രണ്ടും മൂന്നും നാലും വയസുള്ള പെൺകുട്ടിയുടെ ശരീരത്തിൽ തൊട്ട് കളിച്ചാലും ഹോർമോൺ ഫോം ചെയ്യും. ഇതുകൊണ്ടാണ് കാന്തപുരം സാഹിബ് എന്നെ പോലെ പറയുന്നത് തൊട്ട് കളി വേണ്ട എന്ന്, അസ്താനത്ത് തൊട്ട് കളിച്ചാൽ പ്രത്യേകിച്ച് കിടിലം പയ്യന്മാർ വക്രബുദ്ധിയിൽ തൊടേണ്ട രീതിയിൽ തൊട്ടാൽ ഈ പറയുന്ന ഹോർമോൺ തലയിലിരിക്കുന്ന പിറ്റുവിറ്ററി ഹൈപ്പോ തലാമസ് ജിഎൻആർഎസ് പുറത്തേക്ക് വരും. ഈ ജിഎൻആർഎച്ച് വരുന്നത് വയറിന്റെ താഴെ നിന്ന് അല്ല, തലയിൽ നിന്നാണ്. കണ്ണുകളിലൂടെ അശ്ലീലം കാണുന്നു തലയിലൂടെ ജിഎൻആർഎച്ച് വരുന്നു.
ടൈറ്റ് ജീൻസ് വാങ്ങിച്ചിട്ട് കൊടുക്കുമ്പോൾ ഈ പറയുന്ന ഒഗേറിയൻ ഡാമേജ് ആയാൽ ഈ പെൺകുട്ടികളെ കല്യാണം കഴിക്കുന്ന നല്ലൊരു പയ്യന് കുഞ്ഞുങ്ങൾ ജനിക്കില്ലെന്നും രജിത്ത് പറയുന്നുണ്ട്. മാതാപിതാക്കളെ പീഡിപ്പിക്കുന്ന മക്കൾ, പുരുഷ വേഷം ധരിച്ച സ്ത്രീ, ജീൻസും ഷർട്ടും ധരിച്ച് ഇറങ്ങിയാൽ പുരുഷ വേഷമല്ലേ, ഒരു പൺകുട്ടി പുരുഷ വേഷം ധരിക്കുമ്പോൾ ഒരു പുരുഷൻ പെൺ വേഷം ധരിക്കുമ്പോൾ നമ്മുടെ ചിന്തകളിൽ ആരെ പോലെ ആണെന്ന് തോന്നും. പുരുഷനായിട്ടാണെന്ന് തോന്നുമെന്ന് കാണികൾ ഒരു യുവതി പറയുന്നുണ്ട്. ഒരു തുള്ളി ഹോർമോണിന് മാറ്റം വന്നാൽ അവർക്ക് മക്കൾ ജനിക്കില്ല.
ചാന്ത് പൊട്ട് എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം ദിലീപ് അതിൽ നിന്ന് മുക്തി നേടാൻ രണ്ട് മാസമെടുത്തു. പുരുഷ വേഷം കെട്ടിയ സ്ത്രീകൾക്ക് ജനിക്കുന്ന കുഞ്ഞിന് എന്ത് സ്വഭാവമായിരിക്കും ആ കുഞ്ഞുങ്ങളുടെ പേരാണ് ട്രാൻസ്‌ജെന്റേഴ്‌സ് അല്ലെങ്കിൽ നപുംസകർ, ഹിജഡ. ഇന്ന് ആറ് ലക്ഷത്തിലധികം കേരളത്തിൽ ജനിച്ച് കഴിഞ്ഞിരിക്കുന്നു.
പുരുഷൻ പുരുഷനായിട്ടും സ്ത്രീ സ്ത്രീയായിട്ടും ഇരുന്നിട്ടാണ് നല്ല മക്കൾ ജനിച്ചത്. എന്നാൽ സ്ത്രീ തന്റെ സ്ത്രീത്വം നശിപ്പിക്കുകയും പുരുഷൻ പുരുഷത്വം അധപതിപ്പിക്കുമ്പോൾ ജനിക്കുന്ന കുഞ്ഞ് കാഴ്ചയിൽ പെണായും സ്വാഭവം ആണിന്റെതായിരിക്കും. ഇങ്ങനെ ജനിക്കാൻ പോകുന്ന കുട്ടികൾ ട്രാൻസ്‌ജെന്ററുകളായിരിക്കും. ഇന്നത്ത തലമുറയിൽ കാണുന്ന പല കഥാപാത്രങ്ങളുടെയും അടുത്ത തലമുറ വരാൻ ഞാൻ കാത്തിരിക്കുകയാണ്. കാരണം, ഞാൻ വിളിച്ച് പറഞ്ഞത് സത്യങ്ങളാണ്.
നിഷേധികളായ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ജനിക്കാൻ പോകുന്നത് ഓട്ടിസം ബാധിച്ച കുട്ടികളായിരിക്കും. ജീൻസ് പാന്റ് ഇട്ട് മോശമായാലും അണ്ഡം മോശമായാലും വീട് മോശമായാലും വരുന്നത് ഓട്ടിസം ബാധിച്ച കുട്ടികളാണ്. യൂറോപ്പിലുള്ളവർക്ക് പടച്ചോൻ ശിക്ഷ കൊടുത്തു കഴിഞ്ഞു വീഡിയോ സഹിതം രജിത്ത് കുമാർ ആളുകൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.