- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തസാക്ഷി ദിനാചരണങ്ങൾ എതിരാളികളുടെ വൈരാഗ്യത്തിന് അഗ്‌നി പകരും; ഇത് അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെയും വേദനക്ക് പകരമാകുന്നില്ല; രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ വിമർശനവുമായി ഹൈക്കോടതി; പരാമർശനം വഞ്ചിയൂർ വിഷ്ണു കൊലപാതക വിധിയിൽ
കൊച്ചി: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. രക്തസാക്ഷി ദിനാചാരണങ്ങൾ അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെയും വേദനക്ക് പകരമാകുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ പലരുടെയും അന്നം മുടക്കുകയാണ് എന്നും കോടതി വിമർശിച്ചു. വാർഷിക അനുസ്മരണങ്ങൾ നടത്തി എതിരാളികളുടെ വൈരാഗ്യത്തിന് അഗ്‌നി പകരും. ഇതൊന്നും ഉറ്റവരുടെ കണ്ണുനീരിന് പകരമാകുന്നില്ല. കൊലപാതകങ്ങൾ അന്വേഷിക്കുന്നതിൽ പലപ്പോഴും പ്രോസിക്യൂഷൻ പരാജയപ്പെടുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
ഡിവൈഎഫ്‌ഐ നേതാവ് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് പരാമർശം. വിഷ്ണു വധക്കേസിൽ പ്രതി ചേർത്തവർക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി പറഞ്ഞു. കേസിൽ ശിക്ഷിക്കപ്പെട്ട 13 പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.
14 വർഷം മുമ്പ് ഡിവൈഎഫ്ഐ പ്രവർത്തകനായ വിഷ്ണുവിനെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. നേരത്തെ 13 പ്രതികളെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 15ാം പ്രതിക്ക് ജീവപര്യന്തവും 11ാം പ്രതിക്ക് മൂന്നു വർഷം തടവുമായിരുന്നു ശിക്ഷ വിധിച്ചത്.
ഇവർ നൽകിയ അപ്പീലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചത്. 13 പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ഉത്തരവ് വന്നത്. പ്രൊസിക്യൂഷ?ന്റെ തെളിവുകൾ കേസിൽ പ്രതികളുടെ പങ്കാളിത്തം പൂർണമായി തെളിയിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. കൈതമുക്ക് സ്വദേശി സന്തോഷ്, കേരളാദിത്യപുരം സ്വദേശികളായ കക്കോട്ട മനോജ് എന്ന മനോജ്, ബിജുകുമാർ, ഹരിലാൽ, മണക്കാട് സ്വദേശി രഞ്ജിത്കുമാർ, മലപ്പരിക്കോണം സ്വദേശി ബാലു മഹീന്ദ്ര, ആനയറ സ്വദേശികളായ വിപിൻ എന്ന ബിബിൻ, കടവൂർ സതീഷ് എന്ന സതീഷ്‌കുമാർ, പേട്ട സ്വദേശി ബോസ്, വട്ടിയൂർക്കാവ് സ്വദേശി മണികണ്ഠൻ എന്ന സതീഷ്, ചെഞ്ചേരി സ്വദേശി വിനോദ്കുമാർ, ശ്രീകാര്യം സ്വദേശി സുബാഷ്, കരിക്കകം സ്വദേശി ശിവലാൽ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
2008 ഏപ്രിൽ ഒന്നിനായിരുന്നു സിപിഎം വഞ്ചിയൂർ കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിന് മുന്നിൽ ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടുകയായിരുന്നു. രാഷ്ട്രീയവൈരത്തെ തുടർന്ന് സിപിഎം പ്രവർത്തകനായ വിഷ്ണുവിനെ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കേസ്. കൊലപാതക വാർത്ത സ്ഥിരീകരിക്കാൻ സമയമെടുക്കുമെന്നതാണ് കൃത്യത്തിന് വിഡ്ഢിദിനമായ ഏപ്രിൽ ഒന്ന് തെരഞ്ഞെടുക്കാൻ കാരണം.