- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതിയിലെ എസ്‌കലേറ്റർ നിർമ്മാണം ബൈബിളിലെ ബാബേൽ ഗോപുരം പോലെ ഇഴഞ്ഞു നീങ്ങുന്നു! നിർമ്മാണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട മുതിർന്ന അഭിഭാഷകൻ സത്യാഗ്രഹത്തിന് ഒരുങ്ങുന്നു
കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥിരം ഉപയോഗിക്കുന്ന നിയമസഭയിലെ ലിഫ്റ്റ് അപകാതകൾ മൂലം പൊട്ടിവീണത് അടുത്തകാലത്താണ്. അന്ന് മന്ത്രിമാരിൽ ചിലർക്ക് ചെറിയ പരിക്കേൽക്കുകയുമുണ്ടായി. തങ്ങളുടെ മൂക്കിന് താഴെയുള്ള കാര്യം പോലും നേരാംവണ്ണം പ്രവർത്തിപ്പിക്കാൻ നമ്മുടെ ഭരണാധികാരികൾക്ക് സാധിക്കാറില്ല. ഇങ്ങനെയുള്ള അവസ്ഥയിൽ പിന്നെ ഹൈക്
കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥിരം ഉപയോഗിക്കുന്ന നിയമസഭയിലെ ലിഫ്റ്റ് അപകാതകൾ മൂലം പൊട്ടിവീണത് അടുത്തകാലത്താണ്. അന്ന് മന്ത്രിമാരിൽ ചിലർക്ക് ചെറിയ പരിക്കേൽക്കുകയുമുണ്ടായി. തങ്ങളുടെ മൂക്കിന് താഴെയുള്ള കാര്യം പോലും നേരാംവണ്ണം പ്രവർത്തിപ്പിക്കാൻ നമ്മുടെ ഭരണാധികാരികൾക്ക് സാധിക്കാറില്ല. ഇങ്ങനെയുള്ള അവസ്ഥയിൽ പിന്നെ ഹൈക്കോടതിയിലെ കാര്യം പറയണോ? കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പുകൽപ്പിക്കാൻ വരുന്ന കാലതാമസം പോലെയാണ് കോടതിയിലെ എസ്‌കലേറ്ററിന്റെ നിർമ്മാണ കാര്യവും. കാലം കുറേയായി പണി തുടങ്ങിയതെങ്കിലും പദ്ധതി പതിവ് കേരളാ ശൈലിയിൽ ഇഴഞ്ഞു നീങ്ങുകയാണ് ഇപ്പോഴും.
ജഡ്ജിമാരും അഭിഭാഷകരും ഉപയോഗിക്കുന്ന ഹൈക്കോടതിയിലെ ലിഫ്റ്റ് സ്ഥിരമായി പണിമുടക്കുന്നത് പതിവായിരുന്നു. ലിഫ്റ്റിൽ കുടുങ്ങിയവരിൽ ജഡ്ജിമാരും അഭിഭാഷകരും അടക്കം നിരവധി പേർ. ഒടുവിൽ ഗതികെട്ടപ്പോഴാണ് ഹൈക്കോടതിയി 35 വർഷമായി പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. ജോൺസൺ മനയാനി മന്ത്രിമാർക്കും മറ്റും നിരന്തരം പരാതി നൽകിയത്. ഒടുവിൽ അഭിഭാഷകർക്കായി പുതിയ എസ്‌കലേറ്റർ നിർമ്മിക്കാൻ സർക്കാർ തീരുമാനമെടുത്തു. ടെണ്ടർ നൽകി എക്‌സലേറ്റർ നിർമ്മാണം തുടങ്ങിയെങ്കിലും ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ് ഉണ്ടായത്.
2014ൽ തുടങ്ങിയ നിർമ്മാണം ഇനിയും പൂർത്തിയായില്ല. വക്കീലന്മാർ കോടതിയുടെ കോണിപ്പടികയറി നടുവേദന പിടിക്കുകയും ചെയ്തു. എന്നാൽ, നിർമ്മാണം പിന്നെയും നീണ്ടുപോകുന്നതിൽ ഗതികെട്ട് അഡ്വക്കേറ്റ് ജോൺസൻ മനയാനി സമരത്തിന് ഒരുങ്ങുകയാണ്. സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയില്ലെങ്കിൽ ഈവരുന്ന ഓഗസ്റ്റ് 15ന് സത്യാഗ്രഹ സമരം നയിക്കാൻ ഒരുങ്ങുകയാണ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
സത്യാഗ്രഹത്തിലേക്ക് നീങ്ങി വിവാദമാകും മുമ്പ് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേരളാ മുഖ്യമന്ത്രിക്കും നിയമന്ത്രിക്കും പരാതി നൽകി. ഹൈക്കോടതി രജിസ്ട്രാർ, അഡ്വക്കേറ്റ് ജനറൽ, തുടങ്ങിയവർക്കും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ എസ്‌കലേറ്റർ നിർമ്മാണം വേഗത്തിലാകാൻ നടപടിയുണ്ടാകുമെന്നാണ്. അഡ്വ. മനയാനിയുടെ പ്രതീക്ഷ.