കൊച്ചി: കേരള സർക്കാരിന് കീഴിലുള്ള സിവിൽ സർവീസ് അക്കാദമി പൊന്നാനി സബ്‌സെന്ററിൽ മുസ്ലിം വിഭാഗക്കാർക്ക് ഏർപ്പെടുത്തിയ സംവരണ നടപടി ചോദ്യം ചെയ്തുള്ള പൊതുതാൽപ്പര്യ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. അഡ്വ. അർജുൻ വേണുഗോപാൽ മുഖേന അഭിഭാഷകൻ അരുൺ റോയ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ നടപടി.

മുസ്ലിം വിഭാഗം വിദ്യാർത്ഥികൾക്ക് 50 ശതമാനം സംവരണമേർപ്പെടുത്തുകയും സംവരണ വിഭാഗങ്ങൾക്ക് ഫീസിളവ് നൽകുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. മതത്തിന്റെ പേരിലുള്ള വിവേചനമാണ് ഇതെന്ന കാര്യമാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങൾക്ക് നൽകിയ 10% സംവരണത്തിന് പുറമെ മുസ്ലിം മതവിഭാഗത്തിന് 50% സംവരണം ഏർപ്പെടുത്തിയത് അട്ടിമറിയാണെന്നും ഹർജിയിൽ പറയുന്നു.

ഇത്തരം നടപടി സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹർജിക്കാരൻ കുറ്റപ്പെടുത്തി. അക്കാദമിയിൽ സംവരണം ഏർപ്പെടുത്തിയത് സംബന്ധിച്ച് നേരത്തേയും നിരവധി ആരോപണങ്ങളുയർന്നിരുന്നു. മുംബൈ ഹൈക്കോടതിഅക്കാദമിയിലേർപ്പെടുത്തിയ പ്രത്യേക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം, നടപടി റദ്ദാക്കണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് പിന്നീട് പരിഗണിക്കും.

ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 50 ശതമാനം മുസ്ലിം സംവരണം തെറ്റാണെന്ന് പ്രഥമ ദൃശ്യാ ബോധ്യപ്പെട്ടതു കൊണ്ടാണ് ഹൈക്കോടതി സർക്കാറിനോട് വിശദീകരണം തേടിയിരിക്കുന്നത്. പൊന്നാനി സിവിൽ സർവീസ് സെന്ററുമായി ബന്ധപ്പെട്ട്
സിവിൽ സർവീസ് അക്കാദമിയിൽ മുസ്ലം വിഭാഗക്കാർക്ക് അമ്പത് ശതമാനം സംവരണം നൽകുന്നതിനെതിരെ നേരത്തെയും പ്രതിഷേധം ഉണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനൊപ്പം ഫാക്ടട് ചെക്ക് എന്ന വിധത്തിലും കാര്യങ്ങൾ സൈബറിടത്തിൽ പ്രചരിച്ചിരുന്നു. ഇത് ശരിവെക്കുന്ന വിധത്തിലാണ് ഹൈക്കോടതി ഇടപെടലും. പൊന്നാനിക്ക് പുറമെ തിരുവനന്തപുരം. കൊല്ലം, മൂവാറ്റുപുഴ, പാലക്കാട്, കോഴിക്കോട്, കല്യാശേരി എന്നിവിടങ്ങളിലാണ് സിവിൽ സർവീസ് അക്കാദമിക്ക് സെന്ററുകളുള്ളത്. സിവിൽ സർവീസ് മേഖലയിൽ പിന്നോക്കാവസ്ഥയിലുള്ള എസ്.സി, എസ്ടി, മുസ്ലിം വിഭാഗങ്ങൾക്കാണ് അക്കാദമിയിലെ കോഴ്സുകൾക്ക് സംവരണമുള്ളത്.

എല്ലാ സെന്ററുകളിലും 10% സീറ്റുകൾ എസ്.സി/എസ്ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇതിലാണ് പൊന്നാനി സെന്ററിൽ മുസ്ലിം സീറ്റുകൾ സംവരണം ചെയ്തിട്ടുള്ളത്. സമാനമായി കല്യാശേരിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ എസ്.സി വിഭാഗത്തിന് 51% സീറ്റ് സംവരണമുണ്ട്. സിവിൽ സർവീസ് മേഖലയിൽ പിന്നോക്കാവസ്ഥയിലുള്ള എസ്.സി, എസ്ടി, മുസ്ലിം വിഭാഗങ്ങൾക്കാണ് അക്കാദമിയിലെ കോഴ്സുകൾക്ക് സംവരണമുള്ളത്.

എല്ലാ സെന്ററുകളിലും 10% സീറ്റുകൾ എസ്.സി/എസ്ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ മുസ്ലിം സീറ്റുകൾ സംവരണം ചെയ്തിട്ടുള്ളത് പൊന്നാനിയിലെ സെന്ററിൽ മാത്രമാണ്. സമാനമായി കല്യാശേരിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ എസ്.സി വിഭാഗത്തിന് 51% സീറ്റ് സംവരണം നൽകിയിരുന്നു. ഇതിൽ പൊന്നാനിയിലെ മതസംവരണമാണ് വിവാദത്തിലായിരിക്കുന്നത്.