- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫിന്റെ പേരിൽ ജനക്കൂട്ടം നീതി നടപ്പിലാക്കുന്നതിൽ പ്രതിഷേധം ഉയരവേ കേരളാ ഹൗസിലെ ബീഫ് റെയ്ഡ് മോദിക്ക് പുതിയ പുലിവാലായി; ദേശീയ പത്രങ്ങളും ചാനലുകളും വമ്പൻ വാർത്തയാക്കി; വിഷയം ഏറ്റെടുത്ത് ദേശീയ പാർട്ടികൾ; ഡൽഹി പൊലീസിനെ വിമർശിച്ച് കെജ്രിവാളും മമതയും
ന്യൂഡൽഹി: ബീഫുമായി ബന്ധപ്പെട്ട് കേരള ഹൗസിൽ റെയ്ഡ് നടന്ന സംഭവം ദേശീയ തലത്തിൽ വിൻ വിവാദമായതോടെ പ്രശ്‌നത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഇടപെടുന്നു. ഡൽഹി പൊലീസിനോടും, ലഫ്റ്റന്റ് ഗവ!ർണറോടും വിശദീകരണം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്തി ഉമ്മൻ ചാണ്ടി പ്രധാന മന്ത്രിക്ക് കത്തെഴുതിയിരുന്നു. അതേ സമയം കേരള ഹൗസിൽ പശു ഇറച്ച
ന്യൂഡൽഹി: ബീഫുമായി ബന്ധപ്പെട്ട് കേരള ഹൗസിൽ റെയ്ഡ് നടന്ന സംഭവം ദേശീയ തലത്തിൽ വിൻ വിവാദമായതോടെ പ്രശ്‌നത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഇടപെടുന്നു. ഡൽഹി പൊലീസിനോടും, ലഫ്റ്റന്റ് ഗവ!ർണറോടും വിശദീകരണം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്തി ഉമ്മൻ ചാണ്ടി പ്രധാന മന്ത്രിക്ക് കത്തെഴുതിയിരുന്നു. അതേ സമയം കേരള ഹൗസിൽ പശു ഇറച്ചി വിളമ്പുന്നുവെന്ന് പരാതി നൽകിയ ആൾക്കെതിരെ കേസെടുത്തേക്കുമെന്നും സൂചനയുണ്ട്. പരാതിക്കാരൻ വിഷ്ണു ഗുപ്തക്കെതിരെയാണ് ഡൽഹി പൊലീസ് കേസെടുക്കുക. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തുകയെന്ന് റിപ്പോർട്ട്. സംഭവത്തിൽ രാജ്യമെങ്ങും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദേശീയ മാദ്ധ്യമങ്ങളെല്ലാം ഫെഡറൽ സംവിധാനത്തിലേക്കുള്ള കടന്നുകയറ്റമായി സംഭവത്തെ വിലയിരുത്തി. ഇത് മോദി സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കി. ദേശീയ പാർട്ടികളും പ്രതിഷേധവുമായെത്തിയതോടെയാണ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. വിമർശനുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനാർജിയും എത്തിയതോടെ കേരളാ ഹൗസ് വിവാദം ദേശീയ തലത്തിൽ ആളിക്കത്തി.
ബിജെപി ഡൽഹി ഭരിക്കുമ്പോൾ സംസ്ഥാന നിയമസഭ പാസാക്കിയ 1994ലെ കാർഷിക കന്നുകാലിസംരക്ഷണ നിയമത്തിലാണ് പശുവിറച്ചി നിരോധിച്ചത്. ഡൽഹിയിൽ പശുവിനെയും കാളയെയും കൊല്ലുന്നതും കയറ്റുമതിചെയ്യുന്നതും വിൽക്കുന്നതുമാണ് നിരോധിച്ചത്. അറക്കാൻവേണ്ടി കയറ്റുമതി ചെയ്യാനും പാടില്ല. പോത്തിറച്ചി നിരോധിച്ചിട്ടില്ല. ബീഫെന്ന പേരിൽ കേരളത്തിൽ വിൽപ്പന നടത്തുന്നത് പോത്തിറച്ചിയാണ്. പോത്തിനെ ഇവിടെ ബീഫ് എന്ന് പറയുന്നു. അത് തന്നെയാണ് ഡൽഹിയിലും വിതരണം ചെയ്തിരുന്നത്. കേരളഹൗസിൽ നേരത്തേയും ബീഫ് നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം അഡീഷണൽ റസിഡന്റ് കമ്മിഷണർ വിശ്വനാഥസിൻഹയാണ് സ്റ്റാഫ് കാന്റീനിൽ ബീഫ് നൽകുന്നത് നിർത്താൻ ആവശ്യപ്പെട്ടത്. കുറച്ചുകാലം നിരോധനം തുടർന്നു. പിന്നീട് സിൻഹ കേരളഹൗസിൽ നിന്ന് പോയശേഷമാണ് ബീഫ് പുനഃസ്ഥാപിച്ചത്. ഇതിലുപരി റസിഡന്റ് കമ്മീഷണറുടെ അനുമതിയില്ലാതെ കേരളാ ഹൗസിൽ പൊലീസ് കയറിയതാണ് പ്രശ്‌നം. ഇതാണ് ദേശീയ തലത്തിൽ പ്രധാനമായും ചർച്ചയായത്.
ദാദ്രി സംഭവവും ബീഫ് നിരോധനവുമെല്ലാം ദേശീയ തലത്തിൽ മോദി സർക്കാരിന് ഏറെ തിരിച്ചടിയുണ്ടാക്കിയിരുന്നു. ബീഹാറിൽ തെരഞ്ഞെടുപ്പ് നടപടികൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപിയുടെ സാധ്യതകളെ തകർക്കുന്നതാണ് കേരളാ ഹൗസ് സംഭവം. ഡൽഹി പൊലീസിന്റെ ചുമതല കേന്ദ്ര സർക്കാരിനാണ്. അത് വിട്ടുകിട്ടാനായി വാദങ്ങളുയർത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നല്ലൊരു ആയുധമായി കേരളാ ഹൗസിലെ പൊലീസ് ഇടപെടൽ. ബിജെപി ഭരിക്കുന്ന കേന്ദ്രം സംസ്ഥാനങ്ങൾക്കെതിരെ എടുക്കുന്ന നിലപാടിന്റെ പ്രതിഫലനമായി ഇതിന് ചിത്രീകരിക്കാൻ വിഷയത്തിലൂടെ കെജ്രിവാളിന് കഴിഞ്ഞു. മോദിയുടെ വിമർശകയായ മമതയും എത്തി. ഇതോടെ ദേശീയ ചാനലുകളിലെ മുഖ്യ ചർച്ചയായി വിഷയം മാറി. ഇതോടെ കേരളത്തിന്റെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ രാജ്യതലസ്ഥാന നഗരിയിലെ കേരള ഹൗസിലേക്ക് ബീഫ് തിരിച്ചെത്തുന്നു. ബുധനാഴ്ച മുതൽ കേരള ഹൗസിൽ വീണ്ടും ബീഫ് ലഭ്യമായിത്തുടങ്ങുമെന്ന് റിപ്പോർട്ട്. പശുവിറച്ചി വിളമ്പിയെന്ന പരാതിയെത്തുടർന്ന് കേരളാ ഹൗസിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തിയതിനെത്തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബീഫ് വിളമ്പുന്നത് നിർത്തിവയ്ക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു.
റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് കേരള ഹൗസിന് മുന്നിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതു എംപിമാർ ധർണ നടത്തിയിരുന്നു. മാത്രമല്ല, കേരള ഹൗസിലേക്ക് അതിക്രമിച്ചു കടക്കുകയും അനധികൃത റെയ്ഡ് നടത്തുകയും ചെയ്തവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കത്തുമയച്ചു. ഇതേ ആവശ്യം ഉന്നയിച്ചുള്ള കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും അദ്ദേഹം അയച്ചു. ഇതേത്തുടർന്നാണ് സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടത്. ഡൽഹി പൊലീസ് കമ്മിഷണറിൽ നിന്ന് വിശദീകരണം തേടി. 20 പൊലീസുകാരെ കേരളഹൗസിലേക്ക് അയച്ചത് എന്തിനെന്ന് വിശദീകരിക്കണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. കേരളാ ഹൗസിലെ സമൃദ്ധി റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയവരാണ്, ബീഫ് എന്ന പേരിൽ വിളമ്പുന്നതു പശുവിറച്ചി ആണെന്നു പരാതിപ്പെട്ടത്. ഇതേത്തുടർന്ന് മുപ്പതോളം പേരടങ്ങുന്ന പൊലീസ് സംഘം വൈകിട്ട് റസ്റ്ററന്റിലെത്തി പരിശോധന നടത്തി. പശുവിറച്ചില്ല, പോത്തിറച്ചിയാണു വിളമ്പുന്നതെന്നു കേരളാ ഹൗസ് അധികൃതർ അറിയിച്ചതിനെത്തുടർന്ന് സംഘം മടങ്ങി. മലയാളിയായ യുവാവും രണ്ട് കർണാടക സ്വദേശികളുമാണ് പശുവിറച്ചി സംബന്ധിച്ചു പൊലീസിൽ പരാതിപ്പെട്ടത്. എന്നാൽ ഇതിനുള്ള കരുനീക്കങ്ങൾ നടത്തിയത് കേരളത്തിലെ വിഎച്ച്പി നേതാവ് പ്രതീക്ഷ് വിശ്വനാഥ് ആണെന്നും വ്യക്തമായി.
ഇന്നലെ ഒരു ദിവസം മുഴുവൻ കേരളാ ഹൗസ് ദേശീയ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നു. രാവിലെ മുതൽ ദേശീയ ടിവി ചാനലുകളും അതേറ്റെടുത്തു എന്നതാണ് സത്യം. കേരളാ ഹൗസിൽ അനുമതിയില്ലാതെ പൊലീസ് കയറിയത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ട്വീറ്റ് സംഭവങ്ങൾ ചൂടാക്കി. അതോടെ കേരളാ ഹൗസ് സ്ഥിതി ചെയ്യുന്ന ജന്തർമന്ദിർ റോഡിലേക്ക് ടിവി ചാനലുകളുടെ ഒ.ബി വാനുകളുടെ ഒഴുക്കി. ബാരിക്കേഡുകൾ നിരത്തിയ റോഡിൽ ഒ.ബി വാഹനങ്ങളും പൊലീസും മാദ്ധ്യമ പ്രവർത്തകരും നിരന്നു. പൊലീസ് അനുമതിയില്ലാതെ കടന്നുകയറിയതിനെക്കുറിച്ചും പരാതി നൽകിയ ഹിന്ദു സേനയുടെ വാദങ്ങളുമായിരുന്നു രാവിലെ മുതൽ ചാനലുകളിലെ ചർച്ച. ബീഹാർ തെരഞ്ഞെടുപ്പിലും കേരളാ ഹൗസ് വിഷയം ദേശീയ പാർട്ടികൾ ബിജെപിക്ക് എതിരെ ആയുധമാക്കി. വിവാദം കത്തിപടർന്നതോടെ ബീഫ് വിൽപ്പന കേരളാ ഹൗസിൽ നിറുത്തി. കേരളഹൗസ് റസിഡന്റ് കമ്മിഷണറുടെ വാക്കാലുള്ള നിർദേശപ്രകാരമാണ് ബീഫ് നൽകുന്നത് നിർത്തിവച്ചതെന്നാണ് കാന്റീൻജീവനക്കാർ പറഞ്ഞത്. എന്നാൽ പിന്നീട് അത് മാറി.
ഭക്ഷണശാലയിലെ വിഭവങ്ങളുടെ പട്ടികയിൽ ബീഫ് എന്നു മാത്രം മലയാളത്തിൽ എഴുതിവച്ചതിനെ ത്തുടർന്ന് ചിലർ പരാതിപ്പെടുകയായിരുന്നു. വിലവിവരപ്പട്ടികയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ച ഇവരെ കാന്റീൻ അധികൃതർ തടഞ്ഞിരുന്നു. കേരളഹൗസിൽ പശുവിറച്ചി നൽകിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസൺ വ്യക്തമാക്കി. പോത്തിറച്ചി മാത്രമാണ് നൽകുന്നത്. കേരളഹൗസിലേക്ക് അതിക്രമിച്ചുകടന്നവർക്കെതിരെ റസിഡന്റ് കമ്മിഷണർ പരാതിനൽകിയിട്ടുണ്ടെന്നും പൊലീസ് നടപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളഹൗസിൽ ബീഫ് പരിശോധന നടത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ് കമ്മിഷണർ ബി.എസ് ബസ്സി വ്യക്തമാക്കി. പരാതി ലഭിച്ചതിനെത്തുടർന്ന് അവിടെയെത്തി വിവരം തിരക്കുകമാത്രമാണ് ചെയ്തത്. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണിതെന്നും വിശദീകരിത്തു. എന്നാൽ വിഷയം പാർലമെന്റിലുന്നയിക്കുമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപവിപ്പ് കെ.സി വേണുഗോപാൽ എംപി പറഞ്ഞു. ആർ.എസ്.എസിന്റെ രാഷ്ട്രീയഅജൻഡയാണ് ഡൽഹി പൊലീസ് നടപ്പാക്കുന്നതെന്ന് കേരളഹൗസിലെത്തിയ ആം ആദ്മി നേതാക്കളായ അശുതോഷും സഞ്ജയ് സിങ്ങും പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ പൊലീസ് നടപടിക്കുണ്ടായ സാഹചര്യം വിശദീകരിച്ച് ബസ്സി ചൊവ്വാഴ്ച രാത്രി പത്രസമ്മേളനം നടത്തി. ഹിന്ദുസേനയുടെ വിഷ്ണു ഗുപ്തയാണ് പശുവിറച്ചി സംബന്ധിച്ച് പരാതി നൽകിയത്. നേരത്തേ പലതവണ അക്രമങ്ങൾ നടത്തിയിട്ടുള്ളയാളാണ് വിഷ്ണു ഗുപ്ത. ഈ സാഹചര്യം മനസ്സിലാക്കിയാണ് പൊലീസുകാർ അവിടെ ചെന്നത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ കൂടുതൽ പ്രശ്‌നമാകുമായിരുന്നുവെന്നും ബസ്സി പറഞ്ഞു. പൊലീസ് നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും രംഗത്തെത്തിയിരുന്നു. വിഷയം അന്വേഷിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.