- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടക്ടർ ജോലിക്കിടെ ഉണ്ടായ അപകടത്തെ തുടർന്ന് ജീവനക്കാരനെ പ്യൂണാക്കി; നിയമ ലംഘനമുണ്ടായോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കണ്ടക്റ്റർ ജോലിക്കിടയിലുണ്ടായ അപകടത്തെ തുടർന്ന് ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ലൈറ്റ് ഡ്യൂട്ടി ചെയ്തു കൊണ്ടിരുന്ന കെ.എസ്.ആർറ്റിസി ജീവനക്കാരനെ തരം താഴ്‌ത്തി ശമ്പളത്തിൽ 6500 രൂപയുടെ കുറവുണ്ടാക്കിയെന്ന പരാതിയിൽ ഭിന്നശേഷി അവകാശ നിയമത്തിന്റെ ലംഘനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
അപകടത്തിൽ 40 ശതമാനം വൈകല്യം സംഭവിച്ച ജീവനക്കാരന്റെ കാര്യത്തിൽ ഭിന്നശേഷി അവകാശ നിയമത്തിലെ ഇരുപതാം വകുപ്പിന്റെ ലംഘനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.
ഒക്ടോബർ 27 നകം റിപ്പോർട്ട് സമർപ്പിക്കണം. ആറ്റിങ്ങൽ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർക്കാണ് നോട്ടീസ് നൽകിയത്. നാവായിക്കുളം സ്വദേശി പി സുനിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. കണ്ടക്ടറായിരുന്ന പരാതിക്കാരനെ പ്യൂണായാണ് തരം താഴ്‌ത്തിയത്.
മറുനാടന് മലയാളി ബ്യൂറോ