- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ഐഎഎസുകാരെ ഇനിയും ബി അശോക് തന്നെ നയിക്കും; കെ എസ് ഇ ബി ചെയർമാൻ പ്രസിഡന്റായി തുടരുമ്പോൾ സെക്രട്ടറിയായി രാജമാണിക്യം ഐഎഎസ്; ട്രഷററായി ഹരികിഷോറും; കലഹമില്ലാതെ നയിക്കേണ്ട വരെ കണ്ടെത്തി കേരളത്തിലെ സിവിൽ സർവ്വീസുകാർ
തിരുവനന്തപുരം: കേരളത്തിലെ ഐഎഎസുകാരെ ഇനിയും ബി അശോക് തന്നെ നയിക്കും. കേരളത്തിലെ ഐഎഎസ് ഓഫീസ് അസോസിയേഷൻ പ്രസിഡന്റായി അശോക് വീണ്ടും ഇതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജു കെയാണ് വൈസ് പ്രസിഡന്റ്. 12 സ്ഥാനങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്. എല്ലാവരും എതിരില്ലാതെ ജയിച്ചു.
ഓൺലൈൻ വഴി വോട്ടെടുപ്പും തെരഞ്ഞെടുപ്പും നടത്താനായിരുന്നു തീരുമാനം. എന്നാൽ എതിരാളികൾ ആരും പത്രിക നൽകിയില്ല. ഒരു സ്ഥാനാർത്ഥി മാത്രം ഉണ്ടായിട്ടു കൂടി 72ഓളം പേർ ഓൺലൈനിലൂടെ വോട്ടം ചെയ്തു. അതുകൊണ്ട് തന്നെ വോട്ട് അടക്കമാണ് ഫലപ്രഖ്യാപനം റിട്ടേണിങ് ഓഫീസർ നടത്തിയത്. മുതിർന്ന ഐഎഎസുകാരനായ രത്തൻ ഖേൽക്കറായിരുന്നു റിട്ടേണിങ് ഓഫീസർ.
റിട്ടേണിങ് ഓഫീസർ പുറത്തിറക്കിയ കുറിപ്പ് പ്രകാരം ബി അശോകിന് 70 വോട്ടു കിട്ടി. വൈസ് പ്രസിഡന്റായി മത്സരിച്ച ബിജുവിനും അത്രയും വോട്ടുണ്ട്. സെക്രട്ടറി എംജി രാജമാണിക്യമാണ്. രാജമാണിക്യത്തിന് 71 വോട്ട് കിട്ടി. ട്രഷററായി എസ് ഹരികിഷോറും ജയിച്ചു. അസിസ്‌റന്റ് ട്രഷറർ അരുൺ കെ വിജയനാണ്. പാനൽ സ്വഭാവത്തിലാണ് അശോകും കൂട്ടരും മത്സരിക്കാൻ തീരുമാനിച്ചത്. ഈ പാനലിനെ എല്ലാ ഐഎഎസുകാരും അംഗീകരിച്ചു. ഇതോടെയണ് വോട്ടെടുപ്പ് ഒഴിവായത്.
എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് എട്ടുപേരാണ് ജയിച്ചത്. ഡോ വിജയ് ഗോയൽ, സ്‌നേഹിൽ കുമാർ സിങ്, സുഭാഷ് ടിവി, വിആർകെ തേജ, വിനോദ് വിആർ, അഞ്ജന എം, പ്രിയങ്ക ജി എന്നിവരാണ് എക്‌സിക്യൂട്ടീവിൽ എത്തിയത്. ഈ മാസം പത്തിനാണ് തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയത്. ഐഎഎസ് അസോസിയേഷനിലും മറ്റും വലിയ തോതിലുള്ള മത്സരമാണ് എപ്പോഴും നടക്കാറുള്ളത്. അതിന് വിരുദ്ധമായി ഐഎഎസ് അസോസിയേഷനിൽ അശോകിന്റെ നേതൃത്വത്തെ ഏവരും അംഗീകരിക്കുന്നുവെന്നതാണ് വസ്തുത.
പല വിഷയങ്ങളിലും ഉറച്ച നിലപാടാണ് അശോകിന്റെ നേതൃത്വത്തിൽ അസോസിയേഷൻ എടുത്തിരുന്നത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന രീതിയിൽ സർവീസ് സംഘടനകൾ പ്രവർത്തിക്കുന്നത് തടയണമെന്ന് ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. കെ.എസ്.ഇ.ബി, കോഴിക്കോട് കലക്ടറേറ്റ് എന്നിവിടങ്ങളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചത്. ഇതിന് സമാനമായി കേരള അഡ്‌മിനസ്‌ട്രേറ്റീവ് സർവ്വീസെത്തുമ്പോൾ ഉണ്ടാകുന്ന ശമ്പള പ്രശ്‌നത്തിലും ഉറച്ച നിലപാട് എടുത്തു. സർക്കാരിനെ പ്രതിരോധത്തിലാക്കാതെ ആയിരുന്നു ഇതെല്ലാം.
കെ എസ് ഇ ബിയിൽ ഉറച്ച നിലപാടുമായി മുമ്പോട്ട് പോകുന്ന അശോകിന് ഐഎഎസുകാർക്കിടയിലുള്ള അംഗീകാരം സ്ഥാപനത്തിലെ പുനരുദ്ധാരണത്തിന് കരുത്താകും.
മറുനാടന് മലയാളി ബ്യൂറോ