- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസ്യ വരുമാനവും സർക്കുലേഷനും ഇടിഞ്ഞു; രണ്ടാംനിര പത്രങ്ങളിൽ ശമ്പളം മുടങ്ങി: കേരളത്തിലെ പത്രപ്രവർത്തകർ കടുത്ത പ്രതിസന്ധിയിൽ; കേന്ദ്രസർക്കാർ കൊണ്ടു വന്ന പുതിയ തൊഴിൽച്ചട്ടം കരാർ ജീവനക്കാരുടേയും പ്രതീക്ഷകൾ വെള്ളത്തിലാക്കി; പത്രപ്രവർത്തനം അവസാനിപ്പിച്ച് മറ്റു തൊഴിൽ മേഖല അന്വേഷിച്ച് കേരളത്തിലെ മാധ്യമ പ്രവർത്തകർ
തിരുവനന്തപുരം: മുൻപില്ലാത്തവിധം വരുമാനം കുറഞ്ഞതോടെ ചെറുകിട പത്രങ്ങളിൽ ശമ്പളം മുടങ്ങി. മലയാളമനോരമയും മാതൃഭൂമിയും ഒഴികെയുള്ള പത്രങ്ങളാണ് നിലനിൽപ്പിനുതന്നെ ഭീഷണി നേരിടുന്നത്. രണ്ടാം നിരയിൽ മുൻപന്തിയിലുള്ള മാധ്യമം, ദീപിക തുടങ്ങിയ പത്രങ്ങളിൽ ശമ്പളം മുടങ്ങിയതോടെയാണ് പ്രതിസന്ധി മറനീക്കി പുറത്തുവന്നത്. ദേശാഭിമാനിയിലും ശമ്പള വിതരണത്തിൽ അപാകതയെന്ന ആരോപണമുണ്ട്. മാധ്യമത്തിൽ കഴിഞ്ഞ നാലു മാസമായി ശമ്പളവിതരണം അലങ്കോലപ്പെട്ടിട്ട്. മാധ്യമം ജേണലിസ്റ്റ് യൂണിയൻ മാനേജ്മെന്റിനെ രേഖാമൂലം പരാതിപ്പെട്ടിട്ടും പരിഹാരമായിട്ടില്ല. ഏപ്രിൽ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. വരുമാനമുണ്ടായിട്ടും ശമ്പളം പിടിച്ചുവയ്ക്കുന്ന നിലപാടാണ് മാനേജ്മെന്റ് തുടരുന്നതെന്നാണ് മാധ്യമത്തിലെ ജേണലിസ്റ്റുകൾ ആരോപിക്കുന്നത്. ദേശാഭിമാനിയിലും കൃത്യം തിയതിക്ക് ശമ്പളം നൽകുന്നത് മുടങ്ങിയിരിക്കുകയാണ്. അലവൻസുകളും കരാർജീവനക്കാർക്കുള്ള ശമ്പളവും വിതരണം ചെയ്തശേഷം സ്ഥിരം ജീവനക്കാർക്ക് രണ്ടും മൂന്നും ഘട്ടമായാണ് ശമ്പളം നൽകുന്നത്. സ്ഥിരം ജീവനക്കാരായ
തിരുവനന്തപുരം: മുൻപില്ലാത്തവിധം വരുമാനം കുറഞ്ഞതോടെ ചെറുകിട പത്രങ്ങളിൽ ശമ്പളം മുടങ്ങി. മലയാളമനോരമയും മാതൃഭൂമിയും ഒഴികെയുള്ള പത്രങ്ങളാണ് നിലനിൽപ്പിനുതന്നെ ഭീഷണി നേരിടുന്നത്. രണ്ടാം നിരയിൽ മുൻപന്തിയിലുള്ള മാധ്യമം, ദീപിക തുടങ്ങിയ പത്രങ്ങളിൽ ശമ്പളം മുടങ്ങിയതോടെയാണ് പ്രതിസന്ധി മറനീക്കി പുറത്തുവന്നത്. ദേശാഭിമാനിയിലും ശമ്പള വിതരണത്തിൽ അപാകതയെന്ന ആരോപണമുണ്ട്. മാധ്യമത്തിൽ കഴിഞ്ഞ നാലു മാസമായി ശമ്പളവിതരണം അലങ്കോലപ്പെട്ടിട്ട്. മാധ്യമം ജേണലിസ്റ്റ് യൂണിയൻ മാനേജ്മെന്റിനെ രേഖാമൂലം പരാതിപ്പെട്ടിട്ടും പരിഹാരമായിട്ടില്ല.
ഏപ്രിൽ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. വരുമാനമുണ്ടായിട്ടും ശമ്പളം പിടിച്ചുവയ്ക്കുന്ന നിലപാടാണ് മാനേജ്മെന്റ് തുടരുന്നതെന്നാണ് മാധ്യമത്തിലെ ജേണലിസ്റ്റുകൾ ആരോപിക്കുന്നത്. ദേശാഭിമാനിയിലും കൃത്യം തിയതിക്ക് ശമ്പളം നൽകുന്നത് മുടങ്ങിയിരിക്കുകയാണ്. അലവൻസുകളും കരാർജീവനക്കാർക്കുള്ള ശമ്പളവും വിതരണം ചെയ്തശേഷം സ്ഥിരം ജീവനക്കാർക്ക് രണ്ടും മൂന്നും ഘട്ടമായാണ് ശമ്പളം നൽകുന്നത്. സ്ഥിരം ജീവനക്കാരായ ജേർണലിസ്റ്റുകൾക്ക് ഇവിടെ ശമ്പളം ലഭിച്ചെങ്കിലും കരാർ വ്യവസ്ഥയിൽ നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. ഇവർക്കുള്ള ശമ്പളത്തിലാണ് വീഴ്‌ച്ച വന്നിരിക്കുന്നത്. വരുമാനത്തിൽ കാര്യമായ ഇടിവ് ദേശാഭിമാനിയിൽ ഇല്ലെങ്കിലും കരാർ ജോലിക്കാരുടെ ശമ്പളം വൈകുന്നുവെന്നാണ് ആക്ഷേപം. ലൈൻർമാരായും പ്രാദേശിക ലേഖകരായും ടിപി ഓപ്പറേറ്റർമാരായും ഉള്ളവർക്കും ശമ്പളം വൈകാറുണ്ട്.
കത്തോലിക്ക പത്രമായ ദീപികയിൽ കഴിഞ്ഞ രണ്ടുമാസമായി ശമ്പള വിതരണം തെറ്റിയിരിക്കുകയാണ്. പരസ്യവരുമാനം കുറഞ്ഞതിനുപുറമെ പുരോഹിതന്മാരുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ പിടിപ്പുകേട് മൂലം എല്ലാ തുറയിൽനിന്നുമുള്ള പ്രതിസന്ധിയാണ് ദീപിക നേരിടുന്നത്. മംഗളം,ചന്ദ്രിക, കേരള കൗമുദി, സിറാജ്, തേജസ്, സുപ്രഭാതം, മെട്രോ വാർത്ത,ജന്മഭൂമി, ജനയുഗം തുടങ്ങിയ പത്രങ്ങളിലെ പ്രതിസന്ധി നേരത്തെ തുടങ്ങിയതാണ്. കഴിവുതെളിയിച്ച ജേണലിസ്റ്റുകളെല്ലാം ഇത്തരം സ്ഥാപനങ്ങളിൽനിന്ന് കൊഴിഞ്ഞു പോകുകയാണ്.
ജേണലിസ്റ്റുകൾ കനത്ത പ്രതിസന്ധിയിൽ
രണ്ടാംനിര പത്രങ്ങളിലെ ഭൂരിഭാഗം ജേണലിസ്റ്റുകളും കരാർ ജവനക്കാരാണ്. ഇന്നല്ലെങ്കിൽ നാളെ കൺഫർമേഷൻ സ്വപ്‌നം കാണുന്ന അവർക്ക് കിട്ടിയ ആദ്യ അടിയായിരുന്നു കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽച്ചട്ടം. കരാർ ജവനക്കാരെ സ്ഥിരപ്പെടുത്തേണ്ട എന്ന നിലവന്നപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ട കരാർ മാധ്യമപ്രവർത്തകരാണ് ഇപ്പോൾ ശമ്പള പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്നത്.
പത്രപ്രവർത്തനം അവസാനിപ്പിച്ച് മറ്റുതൊഴിൽമേഖല അന്വേഷിക്കുകയാണ് പലരും. ഒരുകാലത്ത് കേരളത്തിൽ വ്യാപകമായിരുന്ന പാരലൽ കോളജ് മേഖലയെയാണ് ഇവർ പത്രപ്രവർത്തനവുമായി താരതമ്യം ചെയ്യുന്നത്. ഇന്നല്ലെങ്കിൽ നാളെ പരമ്പരാഗത പത്രപ്രവർത്തനം നാമാവശേഷമാകുമെന്ന് അവർ കണക്ക് കൂട്ടുന്നു.
പിരിച്ചുവിടൽ ഭീഷണിയും
പ്രതിസന്ധിയിൽനിന്ന് കരകയറാൻ മാനേജ്‌മെന്റുകൾ പ്രയോഗിക്കുന്ന ആദ്യ വിദ്യ തന്നെയാണ് അവർ ഇവിടെയും പ്രയോഗിക്കുന്നത്. കൂട്ടപിരിച്ചുവിടൽ. സാങ്കേതികരംഗത്തെ വളർച്ചയും പുതിയ തൊഴിൽ സംസ്‌കാരവും വഴി പത്രമിറക്കാൻ കുറഞ്ഞ മനുഷ്യ വിഭവശേഷിമതിയെന്ന കണ്ടെത്തലിലാണ് മാനേജ്‌മെന്റുകൾ. ഫോട്ടോഗ്രഫർമാർ, ഡിറ്റിപി ഓപറേറ്റർമാർ, പ്രൂഫ് റീഡർമാർ തുടങ്ങിയ തസ്തികകൾ ഇല്ലായ്മ ചെയ്യാനാണ് നീക്കം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന റിപ്പോർട്ടർതന്നെ മൊബൈലിലോ ഹാൻഡി കാമറയിലെ ഫോട്ടോ പകർത്തുക, ഡിറ്റിപി, പ്രൂഫ് റീഡിങ് തുടങ്ങിയ ജോലികൾ എഡിറ്റർമാർ ഏറ്റെടുക്കുക തുടങ്ങിയ നിർദേങ്ങളാണ് മാനേജ്‌മെന്റുകൾ മുന്നോട്ട് വയ്ക്കുന്നത്.
പുതിയ തൊഴിൽചട്ടം നിലവിൽവന്നതിനുശേഷം ഇന്ത്യൻ എക്സ്‌പ്രസിൽനിന്നു ചില ഫോട്ടോഗ്രഫർമാരെ പിരിച്ചുവിട്ട സംഭവം ഇതിന്റെ തുടക്കമാണ്. ഈയിടെയായി വിഷ്വൽമീഡിയയിൽ പ്രയോഗിച്ചുവരുന്ന മോജോ ജേണലിസം പോലുള്ള തന്ത്രം പ്രിന്റ് മീഡിയയിലും പയറ്റാനാണു ശ്രമം. പ്രധാന ഇവന്റുകൾ പകർത്താൻ മാത്രം പ്രഫഷനൽ ഫോട്ടോഗ്രഫർമാരെ ഉപയോഗപ്പെടുത്തുക, ബാക്കിയെല്ലാം റിപ്പോർട്ടർമാർ തന്നെ പകർത്തുക എന്ന രീതിയാണ് രൂപപ്പെടുത്തുന്നത്. മൊബൈൽ ഫോണിലൂടെ വാർത്താ കംമ്പോസിംഗും ഫോട്ടോഎടുക്കലും ഓഫീസിലേക്ക് ഷെർചെയ്യുന്നതുമെല്ലാം ഭംഗിയായി ചെയ്യുന്ന പ്രാദേശിക മാധ്യമപ്രവർത്തകരെയാണ് ഇതിനായി മാനേജ്‌മെന്റുകൾ ഉദാഹരിക്കുന്നത്. ജീവനക്കാരുടെ എണ്ണംകുറച്ചുള്ള രീതി ഒന്നാംനിര പത്രങ്ങളും പയറ്റാനൊരുങ്ങുകയാണ്.
പുതിയ തന്ത്രങ്ങളൊരുക്കി മാനേജ്‌മെന്റുകൾ
വരുമാന വർധനവ് ലക്ഷ്യംവച്ച് പുതിയതന്ത്രങ്ങളാവിഷ്‌കരിക്കുകയാണ് മാനേജ്‌മെന്റുകൾ. അത്യാവശ്യമല്ലാത്ത ഓഫീസുകൾ, യുണിറ്റുകൾ, സബ് ഓഫീസുകൾ തുടങ്ങിയവ അടച്ചുപൂട്ടുക, ജീവനക്കാർക്കുള്ള ടെലഫോൺ, ഫക്‌സ്, ഡാറ്റാ,യാത്രാ അലവൻസുകൾ കുറയ്ക്കുക എന്നിവ്ക്കു പുറമെ മറ്റുവരുമാന മാർഗങ്ങളും ആരായുകയാണിവർ. കോർപറേറ്റ് സസ്ഥാപനങ്ങുടെ പരസ്യങ്ങൾ ഒന്നാംനിര പത്രങ്ങൾക്കു മാത്രമാണ് ലഭിക്കുന്നത്. ചെറുകിട സ്ഥാപനങ്ങളാകട്ടെ ജിഎസ്ടിക്കു ശേഷം ചെറുകിട പത്രങ്ങൽക്ക് പരസ്യം നൽകുന്നത് കുറച്ചിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് വരുമാനത്തിനായി പുതിയ മാർഗം തേടുന്നത്.
ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം ദേശാഭിമാനിയിൽ വലിയ തോതിൽ പരസ്യം വർദ്ധിച്ചിട്ടുണ്ട്. വലിയ റിലീസിനൊരുങ്ങുന്ന സിനിമകളെല്ലാം പാർട്ടി പത്രത്തിന് പരസ്യം നൽകുന്നുണ്ട്. മാതൃഭൂമിയെ സനിമാക്കാർ ബഹിഷ്‌ക്കരിച്ചതോടെ നേട്ടമുണ്ടാക്കിയത് ദേശാഭിമാനിയാണ്. ഇത് കൂടാതെ സർക്കാർ പരസ്യങ്ങളും എല്ലാം ദേശാഭിമാനിയിൽ വരാറുണ്ട്. അതുകൊണ്ട് വലിയ വരുമാനം ദേശാഭിമാനിക്കുണ്ട്. ഭരണത്തിലെത്തിയ ശേഷം പത്രത്തിന്റെ സർക്കുലേഷനിലും വർദ്ധന ഉണ്ടായിട്ടുണ്ട്. ടെണ്ടറുകളുടെയും മറ്റും പരസ്യങ്ങളും പാർട്ടി പത്രത്തെ തേടിയെത്തുന്നുണ്ട്.
സിനമ, ധനകാര്യസ്ഥാപനങ്ങൾ എന്നിവയുടെ പരസ്യങ്ങൾ മാധ്യമം പത്രം സ്വീകരിക്കാറില്ല. അവരുടെ നിലപാടായിരുന്നു അത്. എന്നാൽ കേരളത്തിൽ ഏറ്റവുംകൂടുതൽ വളർച്ചാനിരക്ക് കാണിക്കുന്ന ബാംങ്കിങ് മേഖലയെ പുറത്ത് നിർത്തുന്നത് ഗുണകരമാവില്ലെന്നാണ് മാധ്യമത്തിലെതന്നെ ധനകാര്യവിഭാഗത്തിന്റെ കണക്ക് കൂട്ടൽ. സിനിമാ നിരൂപണവും അന്താരാഷ്ട്ര ചലച്ചിത്രോത്സവം ലക്ഷ്യംവച്ച് പ്രത്യേക സിനിമാ പതിപ്പും പുറത്തിക്കുന്ന മാധ്യമം സിനിമാ പരസ്യം വേണ്ടെന്നുവയ്ക്കുന്നതിലെ വിരോധാഭാസവും ഇവർ ചൂണ്ടിക്കാട്ടുന്നു. രണ്ടു മേഖലയിൽനിന്നും പരസ്യം സ്വീകരിക്കാനാണ് ആലോചന നടക്കുന്നത്.
കർഷകരുടെ മുഖപത്രം എന്നവകാശപ്പെടുന്ന ദീപിക കർഷകരെ അണിനിരത്തി കാസർഗോഡ് നിന്നും തിരുവനമ്പുരത്തേക്ക് കർഷകയാത്ര സംഘടിപ്പിച്ചിരിക്കുകയാണ്. യാത്ര പിന്നുടുന്ന ഓരോ പോയിന്റിലും പൗരപ്രമുഖരുടേയും പുരോഹിതരുടെയും സഹകരണത്തോടെ സപ്ലിമെന്റിറക്കി പണ സമാഹരണമാണ് ലക്ഷ്യം. എന്നാൽ ദിപികയ്ക്ക് അകത്തു നിന്നു തന്നെ ഇതിനെതിരേ പ്രതിഷേധവുമുണ്ട്. മാനേജ്‌മെന്റ് പക്ഷക്കാരായ പുരോഹിതർക്ക് പടവും പേരും പ്രസിദ്ധീകരക്കാനുള്ള വഴിയാണിതെന്നാണ് വിമർശനം.
കേരളകൗമുദിയാകട്ടെ കലാസന്ധ്യകളും ഇവന്റുകളും സംഘടിപ്പിക്കുന്ന തിരക്കിലാണ്. ദേശാഭിമാനി ലേഔട്ട് പരിഷ്‌കരിച്ചതിനൊപ്പം വരുമാന വർധനവിനും തന്ത്രങ്ങാവിഷ്‌കരിച്ചിട്ടുണ്ട്. ചാക്ക് രാധാകൃഷ്ണനിൽനിന്ന് പരസ്യം സ്വീകരിച്ച് വിവാദത്തിലകപ്പെട്ടെതെല്ലാം ഇനി ചരിത്രം. ആരിൽനിന്നും പരസ്യം സ്വീകരിക്കാൻ തന്നെയാണ് ദേശാഭിമാനിയുടെ പദ്ധതി.
മൂക സാക്ഷിയായി പത്രപ്രവർത്തക യൂണിയൻ
പത്രമേഖലയിൽ ശമ്പളം മുടങ്ങലും പിരിച്ചുവിടലും ഭീഷണിയായി വളർന്നിട്ടും ഇടപ്പെടാനാകാതെ മൂകസാക്ഷിയായി മാറിയിരിക്കുകയാണ് പത്ര പ്രവർത്തകരുടെ കേരളത്തിലെ ഏക സംഘടനയായ കെയുഡബ്യുജെ. പത്രപ്രവർത്തകർക്ക് അടിസ്ഥാന ശമ്പളം എന്നൊന്ന് പോലും നിലവിലില്ല. മാനേജ്‌മെന്റുകൾക്ക് തോന്നും പടിയാണ് ശമ്പളം. സംസ്ഥാനത്തെ നഴ്‌സുമാർ സമരം ചെയ്ത് 22,000 രൂപ അടിസ്ഥാന ശമ്പളം നേടിയെടുത്തു.
അൺഎയ്ഡഡ്, സ്വാശ്രയ കോളജ് അദ്ധ്യാപകർ എന്നിവരുടെ അടിസ്ഥാന ശമ്പളം നിർണയിക്കുന്നതിന് സർക്കാർ തലത്തിൽ ആലോചന നടന്നുവരികയാണ്. ഈ അവസരത്തിൽ കേരളത്തിലെ ആയിരക്കണക്കിനു സധാരണ പത്രപ്രവർത്തകരുടെ വേതനകാര്യത്തിൽ ഒരാവശ്യംപോലും പത്രപ്രവർത്തക യൂണിയൻ മുന്നോട്ട് വച്ചിട്ടില്ല. പത്രസ്ഥാപനങ്ങളുടെ സ്റ്റാഫ് പത്രപ്രവർത്തകർക്ക് മാത്രമായിരുന്നു യുണയൻ അംഗത്വം നൽകിയിരുന്നത്. കഴിഞ്ഞ സംസ്ഥാനസമ്മേളനത്തോടെ ഈ പ്രവണതയ്ക്ക് അറുതിവന്നു.
അഞ്ചു വർഷം പൂർത്തിയാക്കിയ കരാറുകാർക്കും അംഗത്വം നൽകിതുടങ്ങി. ഇവർക്ക് അംഗത്വം നൽകി തുടങ്ങിയതോടെ മനോരമ, മാതൃഭൂമി തുടങ്ങിയ സ്ഥാപനങ്ങളിലെ അംഗങ്ങൾ യൂണിയനുമായി സഹകരിക്കാതെയുമായി. കരാർ ജീവനക്കാരോ സ്ഥിരം ജീവനക്കാരോ സ്ഥാപനത്തിലെ പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നില്ല എന്ന വാദം നിരത്തിയാണ് യൂണിയൻ ഈ നിലനിൽപ്പ്് പ്രശ്‌നത്തിൽനിന്ന് ഒളിച്ചോടുന്നത്. വിത്യസ്ത സ്ഥാപനത്തിൽ വ്യത്യസ്ത വേതനവുമായി കേരളത്തിന്റെ വത്യസ്തഭാഗങ്ങളിൽ ജോലിചെയ്തിരുന്ന നഴ്‌സുമാർ അവകാശം നേടിയെടുത്തപോലെ അടിസ്ഥാനവേതന നിർണയത്തിനെങ്കിലും യൂണിയന്റെ ഇടപെടൽവേണമെന്നാണ് കരാർ പത്രപ്രവർത്തകർ ആവശ്യപ്പെടുന്നത്.
പല പത്രങ്ങൾ ഒരേ സ്വരം
പ്രതിസന്ധി രൂക്ഷമാകുമ്പോഴും ഉള്ളടക്കതിന്റെ കാര്യത്തിൽ ഒരുമാറ്റത്തിനും ആരും തയാറാകുന്നില്ല എന്നതാണ് ഏറെ കൗതുകകരം. ഒന്നാംനിര പത്രങ്ങൾ വലതുരാഷ്ട്രീയ കാഴ്ചപാടിനാണ് മുൻതൂക്കം നൽകുന്നതെങ്കിൽ പത്തിലധികംവരുന്ന രണ്ടാംനിര പത്രങ്ങളും ഇതേ രാഷ്ട്രീയലൈൻ പിന്തുടരുന്ന കാഴ്ചയാണ് മലയാളത്തിൽ. ദേശാഭിമാനി രാഷ്ട്രീയപാർട്ടിയുടെ മുഖപത്രമായി നിലനിൽക്കുന്നു. കോമേഴ്‌സൽ പത്രമാകുമ്പൾതന്നെ ഉള്ളടക്കം മാറ്റിപരീക്ഷിക്കാൻ ആരും തയാറാകുന്നില്ല. കക്ഷിരാഷ്ട്രീയത്തിന്റെയും സാമുദായിക സംഘടനകളുടെയും മൗത്ത് പീസുകളാകുന്നതോടെ പുതുതലമുറയും ഇത്തരം പത്രങ്ങളോട് വിട പറയുകയാണ്.