- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളകൗമുദി ഫോട്ടോ എഡിറ്റർ എസ് എസ് റാം അന്തരിച്ചു; അന്ത്യം മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ
തിരുവനന്തപുരം: കേരളകൗമുദി ഫോട്ടോ എഡിറ്റർ എസ് എസ് റാം (48) അന്തരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിലായിരിക്കെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെ ആരോഗ്യസ്ഥിതി വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ 22 വർഷമായി ക
തിരുവനന്തപുരം: കേരളകൗമുദി ഫോട്ടോ എഡിറ്റർ എസ് എസ് റാം (48) അന്തരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിലായിരിക്കെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
തുടർന്ന് ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെ ആരോഗ്യസ്ഥിതി വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ 22 വർഷമായി കേരളകൗമുദിയിൽ പ്രവർത്തിച്ച വ്യക്തിയാണ് എസ് എസ് റാം. 2014ൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ രവീന്ദ്രൻനായർ മെമോറിയൽ മാദ്ധ്യമ ഫോട്ടോഗ്രാഫി അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജയലക്ഷ്മിയാണ് ഭാര്യ.
ഉച്ചയ്ക്ക് ഒരു മണിയോടെ കേരളകൗമുദി തിരുവനന്തപുരം ഓഫീസിലെത്തിച്ച ശേഷം മൃതദേഹം പൊതുദർശനത്തിനായി പ്രസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി. സംസ്‌കാരം നാളെ രാവിലെ പത്തിന് കരമന ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ നടക്കും.
Next Story