- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പക്ഷം ചേരാതെ സ്വന്തക്കാരെ തിരുകി കയറ്റാൻ ലത്തീൻ കത്തോലിക്കാ സഭയും; 11 സീറ്റുകൾ ആവശ്യപ്പെട്ട് ഇരുമുന്നണികൾക്കും രൂപത കത്ത് നൽകി; സ്ഥാനാർത്ഥിയാകാൻ കുപ്പായമിട്ട നേതാക്കൾ തിരുമേനിമാരുടെ പിന്നാലെ
കൊച്ചി: എല്ലാവരോടും വിലപേശാനാണ് ലത്തീൻ കത്തോലിക്കാ സഭയുടെ തീരുമാനം. ആരോടും പ്രത്യേക മമതയില്ല. പറയുന്നത് കേൾക്കുന്നവരെ പിന്തുണയ്ക്കും ഓരോ മണ്ഡലത്തിലും ഓരോ സമീപനം. ഇതാണ് ലത്തീൻ കത്തോലിക്കാ സഭയുടെ നിലപാട്. രണ്ട് മുന്നണികൾക്കും ഒരു പട്ടിക നൽകിയിരിക്കുകയാണ് സഭ. 11 സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ലത്തീൻ സഭയും രംഗത്തിറങ്ങി. സമുദായത്തിന് ശക്തിയുള്ള മണ്ഡലങ്ങളിൽ ലത്തീൻ സ്ഥാനാർത്ഥിയെ നിറുത്തണമെന്ന് ഇരു മുന്നണികളോടും സമുദായ നേതാക്കൾ രേഖാമൂലം ആവശ്യപ്പെട്ടു. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം മുഖ്യ രക്ഷാധികാരിയായി രൂപീകരിച്ച വിശ്വാസികളുടെ സംഘടനയായ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനാണ് രംഗത്തുള്ളത്. ജനസംഖ്യാനുപാതികമായ സീറ്റുകൾ ലഭിക്കണമെന്ന് രണ്ടു മുന്നണികളോടും ആവശ്യപ്പെട്ടതായി അസോസിയേഷൻ പ്രസിഡന്റ് ആന്റണി നൊറോണ പറഞ്ഞു. സമുദായാംഗങ്ങളായ നേതാക്കളും പ്രവർത്തകരും രണ്ടു മുന്നണികളിലുമുണ്ട്. സമുദായത്തിന് ഭൂരിപക്ഷവും ശക്തിയുമുള്ള മണ്ഡലങ്ങളിൽ അവർക്ക് സീറ്റ് നൽകണം. സമുദായാംഗങ്ങൾക്ക് സീറ്റ് നൽകുന്നവർക്ക് മുന്
കൊച്ചി: എല്ലാവരോടും വിലപേശാനാണ് ലത്തീൻ കത്തോലിക്കാ സഭയുടെ തീരുമാനം. ആരോടും പ്രത്യേക മമതയില്ല. പറയുന്നത് കേൾക്കുന്നവരെ പിന്തുണയ്ക്കും ഓരോ മണ്ഡലത്തിലും ഓരോ സമീപനം. ഇതാണ് ലത്തീൻ കത്തോലിക്കാ സഭയുടെ നിലപാട്. രണ്ട് മുന്നണികൾക്കും ഒരു പട്ടിക നൽകിയിരിക്കുകയാണ് സഭ.
11 സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ലത്തീൻ സഭയും രംഗത്തിറങ്ങി. സമുദായത്തിന് ശക്തിയുള്ള മണ്ഡലങ്ങളിൽ ലത്തീൻ സ്ഥാനാർത്ഥിയെ നിറുത്തണമെന്ന് ഇരു മുന്നണികളോടും സമുദായ നേതാക്കൾ രേഖാമൂലം ആവശ്യപ്പെട്ടു. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം മുഖ്യ രക്ഷാധികാരിയായി രൂപീകരിച്ച വിശ്വാസികളുടെ സംഘടനയായ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനാണ് രംഗത്തുള്ളത്. ജനസംഖ്യാനുപാതികമായ സീറ്റുകൾ ലഭിക്കണമെന്ന് രണ്ടു മുന്നണികളോടും ആവശ്യപ്പെട്ടതായി അസോസിയേഷൻ പ്രസിഡന്റ് ആന്റണി നൊറോണ പറഞ്ഞു.
സമുദായാംഗങ്ങളായ നേതാക്കളും പ്രവർത്തകരും രണ്ടു മുന്നണികളിലുമുണ്ട്. സമുദായത്തിന് ഭൂരിപക്ഷവും ശക്തിയുമുള്ള മണ്ഡലങ്ങളിൽ അവർക്ക് സീറ്റ് നൽകണം. സമുദായാംഗങ്ങൾക്ക് സീറ്റ് നൽകുന്നവർക്ക് മുന്നണി നോക്കാതെ വോട്ടും നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി നേതാക്കളെ നേരിൽ കണ്ട് മണ്ഡലങ്ങളുടെ പട്ടിക ഉൾപ്പെടെ നൽകിയിട്ടുണ്ടെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് പറഞ്ഞു.
നെയ്യാറ്റിൻകര, പാറശാല, കോവളം, തിരുവനന്തപുരം, ചവറ, കുണ്ടറ, ആലപ്പുഴ, എറണാകുളം, കൊച്ചി, തൃക്കാക്കര, വൈപ്പിൻ / പറവൂർ എന്നീ സീറ്റുകളിലാണ് അവകാശവാദം. ഈ സീറ്റുകളിൽ സ്ഥാനാർത്ഥി മോഹികൾ രണ്ട് മുന്നണിയിലുമുണ്ട്. ഇവരെല്ലാം സഭയുടെ അനുഗ്രഹത്തോടെ മത്സരിത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നു. ഈ സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളേയും രഹസ്യമായി സഭ നിർദ്ദേശിച്ചിട്ടുണ്ട്. ഇവർക്ക് സീറ്റ് കൊടുക്കുന്നവർക്കാകും ഓരോ മണ്ഡലത്തിലും പിന്തുണ.
തിരുവനന്തപുരത്തെ നാല് സീറ്റുകളാണ് ചോദിച്ചിരിക്കുന്നത്. നാടാർ വിഭാഗത്തിനുള്ള സ്വാധീനം കണക്കിലെടുത്താണ് ഇത്. നാടാർ വിഭാഗത്തിലെ ബഹുഭൂരിപക്ഷവും തങ്ങൾക്കൊപ്പമാണെന്ന് ലത്തീൻ സഭ വിലയിരുത്തുന്നു. എന്നാൽ അവകാശ വാദവുമായി നെയ്യാറ്റിൻകരയിലും പാറശ്ശാലയിലും സിഎസ്‌ഐ സഭയും ഉണ്ട്. ഇത് മനസ്സിലാക്കിയാണ് വളരെ നേരത്തെ പട്ടിക നൽകിയത്. കൊച്ചി പോലുള്ള മണ്ഡലങ്ങളിൽ ഇരു മുന്നണികളും ലത്തീൻ സഭാ വിശ്വാസികളെ മത്സരിപ്പിക്കുമെന്നാണ് വിലയിരുത്തലും.
എന്നാൽ സ്ഥാനാർത്ഥികൾക്ക് സഭയോടെ ആഭിമുഖ്യം വേണമെന്നും ലത്തീൻ സഭ ആവശ്യപ്പെടുന്നു. 11 സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് സഭയുമായി കൂടിയാലോചനയ്ക്ക് സാഹചര്യമൊരുക്കാനാണ് കത്ത് നൽകൽ എന്നും സൂചനയുണ്ട്.