- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കെ.എം.മാണി അഴിമതിക്കാരൻ അല്ല'; സുപ്രീംകോടതിയിൽ തിരുത്തുമായി സംസ്ഥാന സർക്കാർ; ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം പ്രതിഷേധിച്ചത് സർക്കാരിനെതിരായ അഴിമതിയിൽ; വനിതാ അംഗങ്ങളെ അപമാനിക്കുന്ന നടപടിയുണ്ടായെന്നും സർക്കാർ അഭിഭാഷകൻ; തോക്കുമായെത്തിയാലും സഭയ്ക്ക് പരമാധികാരമെന്ന് പറയാമോ എന്ന് കോടതി
ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ കെ.എം.മാണി അഴിമതിക്കാരനെന്ന പരാമർശം സുപ്രീംകോടതിയിൽ തിരുത്തി സംസ്ഥാന സർക്കാർ. അന്നത്തെ സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത് എന്നാണ് സംസ്ഥാന സർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാർ സുപ്രീംകോടതിയിൽ അറിയിച്ചത്.
അഴിമതിക്കാരാനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്നായിരുന്നു നിയമസഭാ കൈയാങ്കളി കേസിൽ ആദ്യം വാദം നടന്നപ്പോൾ സംസ്ഥന സർക്കാർ അഭിഭാഷകൻ പറഞ്ഞത്. ഇതേ തുടർന്ന് സംസ്ഥാനത്ത് വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു.
സംസ്ഥാന സർക്കാർ അഭിഭാഷകൻ കെ.എം.മാണിക്കെതിരെ നടത്തിയ അഴിമതിക്കാരൻ എന്ന പരാമർശത്തിൽ എൽഡിഎഫ് സഖ്യകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. എന്നാൽ അവർ ഒരു പരസ്യമായി ഇതിനെ എതിർത്തിരുന്നില്ല. മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സർക്കാരിന് അഭിപ്രായമില്ലെന്ന് സിപിഎം നേതാക്കൾ വിശദീകരിച്ചതോടെ കേരള കോൺഗ്രസ് നേതാക്കൾ അയയുകയായിരുന്നു. എന്നാൽ പ്രതിപക്ഷമിത് വലിയ ചർച്ചയാക്കിയിരുന്നു.
ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംഘർഷമുണ്ടായി. പ്രതിപക്ഷത്തെ വനിതാ അംഗങ്ങൾക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി. ഈ ഘട്ടത്തിലാണ് സംഘർഷം രൂക്ഷമായതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ഇതിനിടെ ഏതെങ്കിലും ഒരു അംഗം സഭയിൽ തോക്ക് ചൂണ്ടിയാൽ ആ അംഗത്തിന് എന്ത് പരിരക്ഷയാണ് ലഭിക്കുകയെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നുകരുതി കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.
ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമനിർമ്മാണ് സഭകൾ. സഭയിൽ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എം എൽ എമാർ തന്നെ സാമഗ്രികൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ എന്ത് പൊതുതാത്പര്യമാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു.സർക്കാരിനെതിരെ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. സഭയ്ക്കകത്ത് പ്രതിഷേധം നടക്കുമ്പോൾ അംഗങ്ങൾക്ക് പരിരക്ഷയുണ്ട്. കേസ് അവസാനിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ നിയമത്തിന്റെ ഏത് വ്യവസ്ഥയിലാണ് സർക്കാരിന് കേസ് അവസാനിപ്പിക്കാൻ അധികാരമുള്ളതെന്ന് കോടതി അഭിഭാഷകനോട് തിരിച്ച് ചോദിച്ചു.
കൈയാങ്കളിൽ നിയമസഭാ അംഗങ്ങൾക്ക് പൂർണ്ണ പരിരക്ഷയുണ്ടെന്ന് നേരത്തെ സർക്കാർ പറഞ്ഞ പശ്ചാത്തലത്തിലാണ് കോടതിയുടെ ചോദ്യം. പൊതുജനതാത്പര്യാർഥമായിരുന്നോ സംഘർഷമെന്നാണ് ബെഞ്ചിലെ മറ്റൊരംഗം ജസ്റ്റിസ്.എം.ആർ.ഷാ ചോദിച്ചത്. സുപ്രീംകോടതിയിൽ വാദം തുടരുകയാണ്.
സഭാ സംഘർഷത്തിലെ കേസ് പിൻവലിക്കുന്നത് തള്ളിയ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റേയും പ്രതികളുടേയും അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ന്യൂസ് ഡെസ്ക്