- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജുവിനെ ഇന്ത്യൻ ടീമിൽനിന്ന് മാറ്റി നിർത്തുന്നതെന്ത്?; താരത്തിന് പരസ്യപിന്തുണയുമായി മന്ത്രി ശിവൻകുട്ടി; മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം സഞ്ജുവിന്റെ പ്രതിഭയുടെ തെളിവാണെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്ത് മന്ത്രി വി ശിവൻകുട്ടി. ഐപിഎല്ലിലും സയിദ് മുഷ്താഖ് അലി ട്രോഫിയിലും സഞ്ജു സ്ഥിരതയാർന്ന കളി പുറത്തെടുത്തത് ചൂണ്ടിയാണ് വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു ആണെന്നും വി ശിവൻകുട്ടി പറയുന്നു. സയിദ് മുഷ്താഖ് അലിയിൽ കഴിഞ്ഞ ദിവസം കേരളം ഹിമാചലിനെ തോൽപ്പിച്ച് ക്വാർട്ടറിൽ കടന്നപ്പോൾ സഞ്ജു അർധ ശതകം നേടിയിരുന്നു.
വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നു.സഞ്ജു തകർത്തടിച്ചപ്പോൾ ( 39 പന്തിൽ പുറത്താകാതെ 52 റൺസ് ) ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ എത്തി. ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കേരള ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ നടത്തിയത്.
ഐപിഎൽ 14 ൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം?
#SanjuSamson, #IPL, #VSivankutty, #BCCI എന്നീ ഹാഷ്ടാഗുകൾ സഹിതമായിരുന്നു മന്ത്രിയുടെ കുറിപ്പ്
മറുനാടന് മലയാളി ബ്യൂറോ