- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത് ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ വിജയ; ഓഗസ്റ്റ് മൂന്നിന്് യൂണിറ്റുകളിൽ നടത്താൻ നിശ്ചയിച്ച പ്രതിഷേധ ജാഥ മാറ്റി വെച്ചതായി കേരള മുസ്ലിം ജമാഅത്ത്; അന്നേ ദിവസം കെ.എം ബഷീറിന് വേണ്ടി പ്രാർത്ഥന നടത്തണമെന്നും നിർദ്ദേശം
മലപ്പുറം: ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത് ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ വിജയമാണെന്നും ഓഗസ്റ്റ് മൂന്നിന്് യൂണിറ്റുകളിൽ നടത്താൻ നിശ്ചയിച്ച പ്രതിഷേധ ജാഥ മാറ്റി വെച്ചതായും; അന്നേ ദിവസം കെ.എം ബഷീറിന് വേണ്ടി പ്രാർത്ഥന നടത്തണമെന്നും കാന്തപുരം വിഭാഗത്തിന്റെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്ത്. പൊതു സമൂഹത്തിൽ നിന്നും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരിൽ നിന്നുമുൾപ്പെടെ വ്യാപകമായി ഉയർന്ന ജനരോഷം ഉൾക്കൊണ്ട് സർക്കാർ തെറ്റുതിരുത്താൻ തയ്യാറായത് ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ വിജയമാണെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസ്താവനയിൽ പറഞ്ഞു.
സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബശീറിനെ മദ്യപിച്ച് ലക്ക് കെട്ട് അമിത വേഗതയിൽ കാറോടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയ തീരുമാനത്തിനെതിരെ കേരളാ മുസ്ലിംജമാഅത്ത് പതിനായിരങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധമാർച്ചാണ് കഴിഞ്ഞ ദിവസം മുഴുവൻ ജില്ല കല്ക്ട്രേറ്റിലേക്കും തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും നടത്തിയത്. തീരുമാനം പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും അറിയിച്ചിരുന്നു. നീതിയുടെ വിജയം സാധ്യമാക്കിയ കേരള സർക്കാറിന്റെ ഈ തിരുമാനത്തെ കേരള മുസ്ലിം ജമാഅത്ത് പ്രശംസിച്ചു.
അതേ സമയം ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ സാഹചര്യത്തിൽ ഓഗസ്റ്റ് മൂന്നിന്് യൂണിറ്റുകളിൽ നടത്താൻ നിശ്ചയിച്ച പ്രതിഷേധ ജാഥ മാറ്റി വെച്ചതായും ; അന്നേ ദിവസം കെ.എം ബഷീറിന് വേണ്ടി പ്രാർത്ഥന നടത്തണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റി അഡ്‌മിൻ സെക്രട്ടറി മജീദ് കക്കാട് അറിയിച്ചു.
ശ്രീരാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധിച്ചും നിയമനം ഉടൻ പിൻവലിക്കണമെന്നുമാവശ്യപ്പെട്ടും കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ആയിരങ്ങളാണ് അണിനിരന്നിരുന്നത്.
ജില്ലയുടെ അഷ്ടദിക്കുകളിൽ നിന്ന് പാരാവാരം കണക്കെ ഒഴുകിയെത്തിയ സുന്നി പ്രവർത്തകർ അക്ഷരാർത്ഥത്തിൽ മലപ്പുറം പട്ടണത്തെ പ്രതിഷേധക്കടലാക്കി മാറ്റിയിരുന്നു.
സമാനമായി മറ്റു ജില്ലകളിൽ റാലികൾ നടന്നു. പ്രസ്ഥാന കുടുംബത്തിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നും കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എസ്.എം.എ, എസ്.ജെ.എം, പ്രവർത്തകർ മാർച്ചിൽ അണി നിരന്നിരുന്നു. നിയമ ലംഘകനായ ശ്രീറാം വെങ്കട്ടരാമനെ കളക്ടറാക്കുക വഴി തെറ്റായ സന്ദേശമാണ് സർക്കാർ നൽകുന്നത്. ഇത് നിയമവാഴ്ചയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കടുത്ത നീതി നിഷേധവും പൊതുജനത്തെ വെല്ലുവിളിക്കുന്നതു മാണിത്.
സർക്കാറിന്റെ തെറ്റായ ഈ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടും കാട്ടുനീതി പുലർത്താൻ അനുവദിക്കുകയില്ലെന്നും വിളിച്ചോതിയ സുന്നി പടയണിയുടെ ശക്തമായ പ്രതിഷേധം മലപ്പുറം നഗരത്തെ പൂർണ്ണമായും നിശ്ചലമാക്കി. സർക്കാർ തീരുമാനം പുനഃപരിശോധിക്കുന്നത് വരെ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി സംഘടനകൾ പ്രക്ഷോഭം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കലക്ടറെ മാറ്റിയത്.