തിരുവനന്തപുരം: മറ്റു പെൻഷനുകൾ ഒന്നും ലഭിക്കാത്ത 60 വയസ്സ് കഴിഞ്ഞ പരമ്പരാഗത വിശ്വകർമ വിഭാഗത്തിൽപ്പെട്ട (മരം/ഇരുമ്പ്/കല്ലാശാരിമാർ, സ്വർണപ്പണിക്കാർ, മൂശാരികൾ) തൊഴിലാളികൾക്ക് നൽകിവരുന്ന പ്രതിമാസ പെൻഷൻ 1400 രൂപയായി വർദ്ധിപ്പിച്ചു. 1300 രൂപയായിരുന്നു പെൻഷൻ.